ട്രാക്കർ ട്രോളിയിലേയ്ക്ക് കാർ ഇടിച്ചുകയറി അപകടം... ഒരു കുടുംബത്തിലെ മൂന്നു പേർക്ക് ദാരുണാന്ത്യം

ട്രാക്കർ ട്രോളിയിലേയ്ക്ക് കാർ ഇടിച്ചുകയറി അപകടം... ഒരു കുടുംബത്തിലെ മൂന്നു പേർക്ക് ദാരുണാന്ത്യം. സംഗഢ് സ്വദേശികളായ അജയ് കുമാർ (40), മകൻ പിയൂഷ് (11), ഭാര്യാസഹോദരൻ രാജ്കുമാർ (30) എന്നിവരാണ് മരിച്ചത്.
അജയിന്റെ ഭാര്യ ശൈലേഷ് കുമാരിക്ക് (38) സാരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അജയ്–ശൈലേഷ് ദമ്പതികളുടെ ഏക മകനായിരുന്നു പിയൂഷ്. ഉത്തർപ്രദേശിലെ ഗംഗാ എക്സ്പ്രസ് വേയിൽ ശനിയാഴ്ച പുലർച്ചെയാണ് അപകടം നടന്നത്. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്ന നിലയിലാണ്. സംഭവ സ്ഥലത്തുനിന്നും കാർ ഡ്രൈവർ ഓടി രക്ഷപ്പെട്ടതായാണ് സൂചനകൾ.
ഡൽഹിയിൽ നിന്ന് വാടകയ്ക്കെടുത്ത കാറിൽ വെള്ളിയാഴ്ച വൈകുന്നേരം അഞ്ചോടെയാണ് കുടുംബം അസംഗഢിലെ വീട്ടിലേക്ക് യാത്ര തിരിച്ചത്. ഡ്രൈവർ മദ്യലഹരിയിലായിരുന്നോ, ഉറങ്ങിപ്പോയതാണോ എന്നതുൾപ്പടെയുള്ള കാര്യങ്ങൾ പരിശോധിച്ചു വരികയാണെന്ന് പൊലീസ് .
https://www.facebook.com/Malayalivartha
























