Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

മോഡിയെ പുകഴ്ത്തിയിട്ടും രക്ഷയില്ല... കിംസിലെ ഡോക്ടറെ ചോദ്യം ചെയ്യും; ബൈ ഇലക്ഷക്ഷനിലൂടെ തിരുവനന്തപുരം പിടിക്കാന്‍ ബിജെപി

07 JANUARY 2015 09:01 AM IST
മലയാളി വാര്‍ത്ത.

ഒരിടവേളയ്ക്ക് ശേഷം ശശി തരൂര്‍ വീണ്ടും പ്രതിസന്ധിയിലേക്ക്. ഏതാണ്ട് രക്ഷപ്പെട്ടെന്ന് കരുതിയ സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട കേസ് പെട്ടെന്ന് വഴിത്തിരിവായി. അസ്വാഭാകിക മരണമല്ല കൊലപാതകമാണെന്ന് ഡല്‍ഹി പോലീസ് സ്ഥിരീകരിച്ചതോടെ ശശി തരൂര്‍ വീണ്ടും ചര്‍ച്ചയായി.
കോണ്‍ഗ്രസ് നേതൃത്വത്തെ വെല്ലുവിളിച്ച് മോഡിയെ പ്രശംസിച്ചെങ്കിലും നിയമം നിയമത്തിന്റെ വഴിയില്‍ പോയതോടെ ശശി തരൂര്‍ തികച്ചും ഒറ്റപ്പെട്ടു. അതേസമയം ശശി തരൂരിന്റെ പതനം ബിജെപി പ്രതീക്ഷിക്കുന്നുണ്ട്. ശശി തരൂര്‍ എംപി സ്ഥാനം രാജിവയ്ക്കുമെന്ന് തന്നെയാണ് ബിജെപിയുടെ പ്രതീക്ഷ. അങ്ങനെ വന്നാല്‍ ഒ. രാജഗോപാലിനെ അനായാസേന തിരുവനന്തപുരത്തുനിന്നും ജയിപ്പിച്ചെടുക്കാനും അതുവഴി മന്ത്രിയാക്കാനും കഴിയുമെന്നും ബിജെപി വിശ്വസിക്കുന്നു.
അതേസമയം സുനന്ദ പുഷ്‌കര്‍ കൊലക്കേസ് അന്വേഷിക്കുന്ന ഡല്‍ഹി പൊലീസിന്റെ പ്രത്യേക സംഘം തിരുവനന്തപുരം വിമാനത്താവളത്തിലെ മുന്‍ സെക്യൂരിറ്റി ഓഫീസറെയും തിരുവനന്തപുരത്തെ കിംസിലെ വനിതാ ഡോക്ടറെയും ചോദ്യംചെയ്യും.
മുംബയ് വഴി ഡല്‍ഹിക്കുള്ള എയര്‍ഇന്ത്യ വിമാനത്തില്‍ നടന്നു കയറാന്‍ പോലും കഴിയാത്തത്ര അവശയായ സുനന്ദയെ ശശി തരൂരും സ്റ്റാഫംഗങ്ങളും ചേര്‍ന്ന് വീല്‍ചെയറില്‍ തള്ളിക്കൊണ്ടു പോകുന്നതിന്റെ വിമാനത്താവളത്തിലെ സി.സി ടിവി ദൃശ്യങ്ങള്‍ നശിപ്പിച്ചതായി ഡല്‍ഹി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
സുനന്ദയും തരൂരും ഒരുമിച്ച് തിരുവനന്തപുരത്ത് അവസാനം ഉണ്ടായിരുന്ന കഴിഞ്ഞ ജനുവരി 14ന് ഒറ്റരാത്രി കൊണ്ട് നടക്കാന്‍ പോലുമാകാത്തവിധം സുനന്ദ അവശയായത് എങ്ങനെയെന്നാണ് പരിശോധിക്കുന്നത്. വൈകിട്ട് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ലക്ഷദീപത്തില്‍ പങ്കെടുത്ത സുനന്ദ, ശശി തരൂരിനൊപ്പം ക്ഷേത്രത്തില്‍ വലംവച്ചും നിലത്തിരുന്നും നാലുമണിക്കൂറിലധികം ചെലവിട്ടിരുന്നു. പിറ്റേന്ന് ഡല്‍ഹിക്ക് പോകാന്‍ സുനന്ദയെ വീല്‍ചെയറിലാണ് വിമാനത്തില്‍ കയറ്റിയത്.
രാത്രി തിരുവനന്തപുരത്തെ ഫ്‌ളാറ്റില്‍ തരൂരും സുനന്ദയും തമ്മില്‍ വഴക്കുണ്ടായെന്നും അങ്ങനെയാണ് സുനന്ദയുടെ താടിയിലും മറ്റും മുറിവുകളുണ്ടായതെന്നുമാണ് പൊലീസ് സംശയിക്കുന്നത്. സുനന്ദയുടെ മൃതദേഹത്തില്‍ നിരവധി ക്ഷതങ്ങളുണ്ടായിരുന്നതിനാല്‍ ഇക്കാര്യം സ്ഥിരീകരിക്കേണ്ടത് പ്രധാനമാണ്.
വിമാനത്താവളത്തിലെ സി.സി ടിവി ദൃശ്യങ്ങള്‍ സാധാരണ മുപ്പത് ദിവസമേ സൂക്ഷിക്കാറുള്ളൂ. സുനന്ദയുടെ സംശയാസ്പദമായ മരണത്തെ തുടര്‍ന്ന് ദൃശ്യങ്ങള്‍ സൂക്ഷിക്കണമെന്ന് ഡല്‍ഹി പൊലീസ് നിര്‍ദ്ദേശിച്ചിട്ടും അവ നശിപ്പിക്കപ്പെട്ടു. ദൃശ്യങ്ങള്‍ നശിപ്പിച്ചെന്ന് സംശയിക്കുന്ന ഉദ്യോഗസ്ഥന്‍ പിന്നീട് തമിഴ്‌നാട്ടിലേക്ക് സ്ഥലം മാറിപ്പോയി. ചോദ്യംചെയ്യലിന് ഹാജരാകാന്‍ ഇയാള്‍ക്ക് നോട്ടീസ് നല്‍കും.
തിരുവനന്തപുരത്തെ കിംസിലെ വനിതാ ഡോക്ടര്‍ നല്‍കിയ മരുന്ന് സുനന്ദയുടെ ആരോഗ്യനിലയെ പ്രതികൂലമായി ബാധിച്ചെന്ന ആള്‍ ഇന്ത്യാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ (എയിംസ്) റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് അവരെ ചോദ്യംചെയ്യുന്നത്. മലേറിയ, സിസ്റ്റമിക് ലൂപസ് എറിത്തമാറ്റോസസ്, ആര്‍രെതറ്റിസ് എന്നിവയ്ക്ക് നല്‍കുന്ന എച്ച്.സി.ക്യു 200 എം.ജി (ഹൈഡ്‌റോക്‌സൈല്‍ ക്‌ളോറെക്വിന്‍) മരുന്ന് ഏഴുദിവസം കഴിക്കാനാണ് കിംസിലെ സീനിയര്‍ കണ്‍സള്‍ട്ടന്റായ ഡോക്ടര്‍ നിര്‍ദ്ദേശിച്ചത്. \"\"
സുനന്ദയ്ക്ക് ലൂപസ്, ടി.ബി, പ്രമേഹം തുടങ്ങിയ രോഗങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് എയിംസിലെ ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. സുനന്ദയ്ക്ക് രോഗാവസ്ഥകളൊന്നും ഉണ്ടായിരുന്നില്ലെങ്കില്‍ കൂടിയ ഡോസില്‍ ഈ മരുന്ന് എന്തിന് നല്‍കിയെന്നാണ് പൊലീസ് അന്വേഷിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (5 minutes ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (12 minutes ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (23 minutes ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (39 minutes ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (46 minutes ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (49 minutes ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (53 minutes ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (1 hour ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (1 hour ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (1 hour ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (1 hour ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (2 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (3 hours ago)

മാസപ്പടിപ്പടി കേസില്‍ പിണറായി പിടിയിലാകും നിര്‍ണായക തെളിവുമായി ഇഡി പിടിമുറുക്കുന്നു വീണ പൊട്ടിക്കരയുന്നു  (4 hours ago)

കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്ന എന്ന നിലയില്‍ പഴങ്ങളില്‍ നിന്നും വീര്യം കുറഞ്ഞ മദ്യം ഉല്‍പ്പാദിപ്പിക്കുകയെന്ന കാഴ്‌ചപ്പാടാണ്‌ എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ നേരത്തെ സ്വീകരിച്ചത്; സംസ്ഥാ  (4 hours ago)

Malayali Vartha Recommends