Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യൂട്യൂബർ സ്വാലിഹ് വളാഞ്ചേരിയുടെ കുടുംബത്തിന് കൈത്താങ്ങായി മലബാർ ഗോൾഡ്; വീട് നിർമ്മാണം ഗ്രൂപ്പ് പൂർത്തിയാക്കും...


തീരങ്ങളിൽ കടലാക്രമണ ഭീഷണി, മലയോരങ്ങളിൽ മഴക്കമ്മി; സെപ്റ്റംബറിലും കേരളത്തിൽ ചൂട് കൂടാൻ സാധ്യത...


മലിനജലത്തിലെ മാരക രോഗാണുക്കൾ; നേപ്പാളിൽ നിന്നെത്തിയ മത്സ്യങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനും അതിർത്തിയിൽ വിലക്ക്..


കാലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനിലയുടെ മാതാപിതാക്കളുടെ ഫോണുകൾ സ്വിച്ച്ഡ് ഓഫ്; നിരീക്ഷിച്ച് യു.എസ് പോലീസ്: ആസൂത്രണം മടക്കയാത്രയ്ക്ക് തലേന്നാൾ...!


ആ ബോംബും ചീറ്റിപ്പോയി..ജലപീരങ്കിയിൽ ഉപയോഗിച്ചത് അണുബാധയില്ലാത്ത വെള്ളം..ഉള്ളത് അല്‍പം ഇരുമ്പിന്റെ അംശം മാത്രം!..പിണറായിയുടെ പച്ചക്കള്ളം പൊളിച്ച് ചെന്നിത്തല..

നല്ല ബാല സിനിമകളുണ്ടാകാത്ത നാട്ടില്‍ നല്ലൊരു കുട്ടി ചലച്ചിത്രോത്സവം, അത് കലക്കി: നെടുമുടിവേണു

02 MAY 2019 03:28 PM IST
മലയാളി വാര്‍ത്ത

More Stories...

വിദ്യാർത്ഥികൾക്ക് നേരെ അന്യായമായി ലാത്തിച്ചാർജ്ജ് നടത്തിയ ഉദ്യോഗസ്ഥരെ ഉടൻ മാറ്റിനിർത്തി സമഗ്രമായ അന്വേഷണം നടത്തണം;വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണം ; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ആ ബോംബും ചീറ്റിപ്പോയി..ജലപീരങ്കിയിൽ ഉപയോഗിച്ചത് അണുബാധയില്ലാത്ത വെള്ളം..ഉള്ളത് അല്‍പം ഇരുമ്പിന്റെ അംശം മാത്രം!..പിണറായിയുടെ പച്ചക്കള്ളം പൊളിച്ച് ചെന്നിത്തല..

യുകെയിലെ ആൽപ്പൈൻ എക്കോ ട്രക്ക് ഗ്രൂപ്പിനൊപ്പം നേപ്പാളിലേക്ക് യാത്ര; ചൊവ്വാഴ്ച ടിബറ്റ്–നേപ്പാൾ അതിർത്തിക്കു സമീപമുള്ള റാസുവഗാധിയിലെത്തിയതിനു പിന്നാലെ സുനന്ദയുടെ ഫോൺ കണക്‌ഷൻ പോയി; നേപ്പാളിൽ കാണാതായവരുടെ കൂട്ടത്തിൽ മലയാളി വീട്ടമ്മയും

മുല്ലപെരിയാർ വിഷയം വീണ്ടും..മലയാളികൾക്ക് നെഞ്ചിടിപ്പ് കൂടുന്നു.. അഞ്ചംഗ വിദഗ്‌ധ സംഘം പരിശോധന തുടരുന്നു.. ഇന്ന് നിര്‍ണ്ണായക ചര്‍ച്ചകള്‍ നടത്തും...

കെഎസ്ആർടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു....

കുട്ടികളുടെ മനസ്സില്‍ പുതിയ ചിന്തകള്‍ ഉണ്ടാക്കുന്ന സിനിമകള്‍ കേരളത്തിലോ, ഇന്ത്യയിലോ ഉണ്ടാകാത്തപ്പോള്‍ വിശ്വവിഖ്യാത ബാലചലച്ചിത്രങ്ങള്‍ കോര്‍ത്തിണക്കിയൊരു ചലച്ചിത്രമേള എന്ന് പറയുന്നത് കുരുന്നുകളുടെ വലിയ സൗഭാഗ്യമാണെന്നും തന്റെ കുട്ടിക്കാലത്ത് ഇത്തരം കാര്യങ്ങള്‍ സ്വപ്നംപോലും കാണാന്‍ പറ്റില്ലായിരുന്നെന്നും നടന്‍ നെടുമുടി വേണു. സംസ്ഥാന ശിശുക്ഷേമസമിതി സംഘടിപ്പിക്കുന്ന രണ്ടാമത് അന്താരാഷ്ട്ര ചില്‍ഡ്രന്‍സ് ഫിലിംഫെസ്റ്റിവലിന്റെ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തന്റെ കുട്ടിക്കാലത്ത് കുട്ടികള്‍ക്ക് കാണാനോ, കളിക്കാനോ നാടകം പോലുമില്ലായിരുന്നു. മുതിര്‍ന്നവരുടെ നാടകങ്ങളായിരുന്നു അന്ന് കണ്ടിരുന്നത്. അങ്ങനെയാണ് താനൊരു ബാലനാടകം എഴുതി അവതരിപ്പിച്ചതെന്നും അദ്ദേഹം ഓര്‍മിച്ചു.

കുട്ടികള്‍ക്ക് വേണ്ടി സിനിമ ഉള്‍പ്പെടെ ഒന്നും ചെയ്യാന്‍ കഴിയാത്തതില്‍ വിഷമമുണ്ടെന്നും നെടുമുടി വേണു പറഞ്ഞു. ഇന്ന് കുട്ടികള്‍ ഒടിയനും മധുരരാജയുമൊക്കെയാണ് കാണുന്നത്. അതൊക്കെ അവര്‍ ആസ്വദിക്കുന്നുണ്ടെങ്കിലും അതെല്ലാം മുതിര്‍ന്നവര്‍ക്കുള്ള സിനിമകളാണ്. സത്യജിത് റായിയെ പോലുള്ളവര്‍ കുട്ടികള്‍ക്ക് വേണ്ടി നല്ല സിനിമകള്‍ എടുത്തിട്ടുണ്ട്. അരവിന്ദന്റെ കുമ്മാട്ടിയാണ് മലയാളത്തിലെ ലക്ഷണമൊത്ത കുട്ടികളുടെ സിനിമ. അത്തരം സിനിമകളൊക്കെ ഇത്ര ചെറുപ്പത്തിലേ കാണാന്‍ അവസരം ലഭിച്ച കുട്ടികളെല്ലാം ഭാഗ്യമുള്ളവരാണ്. അതുകൊണ്ടാണ് നിങ്ങളെ കാണാന്‍ എത്തിയതെന്നും നെടുമുടി വേണു പറഞ്ഞു. ശിശുക്ഷേമസമിതിയുടെ തൈക്കാട് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ അവധിക്കാല ക്യാമ്പിലെ കുട്ടികളും പങ്കെടുത്തു. സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.പി ദീപക് അധ്യക്ഷനായി. സമിതി എക്‌സിക്യൂട്ടീവ് അംഗം രാജു, ട്രഷറര്‍ രാധാകൃഷ്ണന്‍, ജില്ലാ ട്രഷറര്‍ അരുണ്‍ഗോപി എന്നിവരും പങ്കെടുത്തു.

https://www.icffk.com/ എന്ന വെബ്‌സൈറ്റില്‍ കുട്ടികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. ഇതിനകം 500റോളം കുട്ടികള്‍ രജിസ്‌ട്രേഷന്‍ നടത്തി. മേളയില്‍ ഇത്തവണ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട കുട്ടികള്‍ക്കാവും മുന്‍ഗണന. ആദിവാസി മേഖല, അനാഥാലയങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് ആയിരത്തോളം കുട്ടികളെ മേളയുടെ ഡെലിഗേറ്റ്‌സ് ആക്കും. വിവിധ ജില്ലകളിലുള്ള കുട്ടികളെ ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത് എത്തിച്ച് താമസവും മറ്റ് സൗകര്യങ്ങളും നല്‍കിയാണ് പുതിയ ചലച്ചിത്ര ആസ്വാദനം നല്‍കുന്നതെന്ന് സമിതി ജനറല്‍ സെക്രട്ടറി എസ്.പി ദീപക് അറിയിച്ചു. 16,000ത്തോളം കുട്ടികള്‍ ഇത്തവണ എത്തുമെന്നാണ് കരുതുന്നത.് ആദ്യത്തെ മേള വലിയ വിജയമായതിനാല്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും മേളയുടെ ഭാഗമാകാന്‍ പലരും താല്‍പര്യപ്പെട്ട് വിളിക്കുന്നുണ്ട്. 

മേയ് 10 മുതല്‍ 16 വരെ നടക്കുന്ന മേളയില്‍ 160ലധികം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. കൈരളി, ശ്രീ, നിള, കലാഭവന്‍, ടാഗോര്‍ തിയേറ്ററുകളിലും നിശാഗന്ധി ഓഡിറ്റോറിയത്തിലുമാകും പ്രദര്‍ശനങ്ങള്‍. നിശാഗന്ധിയില്‍ എന്നും വൈകുന്നേരം പൊതുജനങ്ങള്‍ക്ക് സൗജന്യ പ്രദര്‍ശനമുണ്ടാകും. പ്രഗത്ഭരായ ബാലചലച്ചിത്ര സംവിധായകര്‍, ബാലതാരങ്ങള്‍, പിന്നണി പ്രവര്‍ത്തകര്‍ എന്നിവര്‍ മേളയില്‍ കുട്ടികളോട് സംവദിക്കും. ദിവസവും ഓപ്പണ്‍ഫോറവും സംഘടിപ്പിക്കുന്നുണ്ട്. ചലച്ചിത്ര അക്കാദമി, ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യൂട്യൂബർ സ്വാലിഹ് വളാഞ്ചേരിയുടെ കുടുംബത്തിന് കൈത്താങ്ങായി മലബാർ ഗോൾഡ്; വീട് നിർമ്മാണം ഗ്രൂപ്പ് പൂർത്തിയാക്കും...  (36 minutes ago)

തീരങ്ങളിൽ കടലാക്രമണ ഭീഷണി, മലയോരങ്ങളിൽ മഴക്കമ്മി; സെപ്റ്റംബറിലും കേരളത്തിൽ ചൂട് കൂടാൻ സാധ്യത...  (39 minutes ago)

മലിനജലത്തിലെ മാരക രോഗാണുക്കൾ; നേപ്പാളിൽ നിന്നെത്തിയ മത്സ്യങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനും അതിർത്തിയിൽ വിലക്ക്..  (49 minutes ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനിലയുടെ മാതാപിതാക്കളുടെ ഫോണുകൾ സ്വിച്ച്ഡ് ഓഫ്; നിരീക്ഷിച്ച് യു.എസ് പോലീസ്: ആസൂത്രണം മടക്കയാത്രയ്ക്ക് തലേന്നാൾ...!  (54 minutes ago)

വിദ്യാർത്ഥികൾക്ക് നേരെ അന്യായമായി ലാത്തിച്ചാർജ്ജ് നടത്തിയ ഉദ്യോഗസ്ഥരെ ഉടൻ മാറ്റിനിർത്തി സമഗ്രമായ അന്വേഷണം നടത്തണം;വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണം ; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ്  (1 hour ago)

ഭീകരവാദത്തെ നയതന്ത്ര ഉപാധിയായി ഉപയോഗിക്കുകയും ഭീകരർക്ക് സുരക്ഷിത താവളവും പിന്തുണയും നൽകുകയും ചെയ്യുന്ന രാജ്യങ്ങൾക്ക് ശക്തമായ സന്ദേശം നാം നൽകണം; ഭീകരവാദത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി  (1 hour ago)

PINARAYI VIJAYAN നിയമസഭയിലെ നാടകം അടപടലം പൊളിഞ്ഞു  (1 hour ago)

യുകെയിലെ ആൽപ്പൈൻ എക്കോ ട്രക്ക് ഗ്രൂപ്പിനൊപ്പം നേപ്പാളിലേക്ക് യാത്ര; ചൊവ്വാഴ്ച ടിബറ്റ്–നേപ്പാൾ അതിർത്തിക്കു സമീപമുള്ള റാസുവഗാധിയിലെത്തിയതിനു പിന്നാലെ സുനന്ദയുടെ ഫോൺ കണക്‌ഷൻ പോയി; നേപ്പാളിൽ കാണാതായവരുടെ  (1 hour ago)

മുല്ലപ്പെരിയാറില്‍ വീണ്ടും ആശങ്ക  (1 hour ago)

കെഎസ്ആർടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു....  (1 hour ago)

ട്രെയിനുകളില്‍ മദ്യപിച്ച് യാത്ര ചെയ്യുന്നവരെയും യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുന്നവരെയും പുറത്താക്കാന്‍ റെയില്‍വേക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി  (2 hours ago)

വനിതാ സംരംഭകർ സങ്കടക്കടലിൽ.... ഓ​ണ​ത്തി​നൊ​രു​ക്കി​യ ചെ​ണ്ടു​മ​ല്ലി കൃ​ഷി ന​ഷ്ട​ത്തിൽ  (2 hours ago)

ദീർഘകാല ഖത്തർ പ്രവാസി ഹൃദയാഘാതം മൂലം ദോഹയിൽ നിര്യാതനായി  (2 hours ago)

രാജ്യത്തെ ഏറ്റവും അത്യാധുനികമായ മെട്രോയാണ് തിരുവനന്തപുരത്തിനായി വിഭാവനം ചെയ്യുന്നതെന്ന് കെഎംആർഎൽ...  (2 hours ago)

ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് വനിതാ ഓഫീസർ ശക്തി ശർമ...  (2 hours ago)

Malayali Vartha Recommends