മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി കേരളത്തിലേക്ക് കൊണ്ടുവരും വഴി പൊലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ടു. ട്രെയിനില്‍ കേരളത്തിലേക്ക് കൊണ്ടുവരുന്ന വഴിക്ക് തിങ്കളാഴ്ച പുലര്‍ച്ചെ രത്‌നഗിരിയിലെത്തിയപ്പോഴാണ് പ്രതി കടന്നുകളഞ്ഞത്. മഹാരാഷ്ട്ര സ്വദേശി സഞ്ജയ് രാജ് മല്‍ഹോത്രയാണ് കണ്ണൂര്‍ ടൗണ്‍ പൊലീസിന്റെ കണ്ണുവെട്ടിച്ച് ചാടിപ്പോയത്.
കണ്ണൂരില്‍ ലോഡ്ജില്‍വച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലാണ് ഇയാളെ പൊലീസ് പിടികൂടിയത്. സഞ്ജയ് മല്‍ഹോത്ര പൂനെയില്‍ ഒളിവില്‍ കഴിയുകയാണെന്ന് രഹസ്യവിവരം ലഭിച്ചതിനെതുടര്‍ന്നാണ് പൊലീസ് മഹാരാഷ്ട്രയിലെത്തി ഇയാളെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് പുനെ എറണാകുളം എക്‌സ്പ്രസ് ട്രെയിനില്‍ കണ്ണൂരിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് പ്രതി രക്ഷപ്പെട്ടത്.
പൊലീസുകാര്‍ തൊട്ടടുത്ത സ്‌റ്റേഷനായ സാവന്ദ്‌വാഡിയിലെ ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് തെരച്ചില്‍ നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. കണ്ണൂര്‍ ടൗണ്‍ എസ്‌ഐ ജിഷ്ണുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടാന്‍ പോയത്.
https://www.facebook.com/Malayalivartha
























