Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൗൺസിലിങ് രഹസ്യം പരസ്യമാക്കി മാർത്തോമാ സഭ വൈദിക ട്രസ്റ്റി; 17-കാരിയുടെ വിവരങ്ങൾ വെളിപ്പെടുത്തിയതിനെതിരെ കടുത്ത അമർഷം...


കാലിഫോർണിയ ഇരട്ടക്കൊലപാതകക്കേസിൽ പ്രതി നേരിടാൻ പോകുന്ന കടുത്ത ജയിൽശിക്ഷ ഇങ്ങനെ!


വീടിനടുത്തുള്ള വെള്ളച്ചാട്ടത്തിൽ കുളിക്കാൻ പോയതിനു പിന്നാലെ.. നാല് കുട്ടികൾ പനി ബാധിച്ച് മരിച്ചു.. 62 പേരിൽ നിന്ന് സാംപിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു..


കേരളത്തിൽ മഴ ശാന്തമാകുന്നു; ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത പ്രളയ ഭീഷണി, തീരദേശങ്ങളിൽ അതീവ ജാഗ്രത...


കാലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനിലയുടെ പെരുമാറ്റത്തിലെ 'അസ്വാഭാവികത' സുഹൃത്തുക്കൾ മുൻപേ തിരിച്ചറിഞ്ഞിരുന്നു? നിർണ്ണായക വിവരങ്ങൾ പുറത്ത്...

പ്രധാനമന്ത്രി നരേന്ദ്രമോദി വഴിവിട്ട് റാഫേല്‍ യുദ്ധവിമാനക്കരാര്‍ നല്‍കിയ അനില്‍ അംബാനിയുടെ കമ്പനിക്ക് തന്നെയാണ് പിണറായി സര്‍ക്കാര്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍ കാരുടെയും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടത്തിപ്പ് ഏല്‍പ്പിച്ചെന്ന് പ്രതിപക്ഷനേതാവ്

02 MAY 2019 06:49 PM IST
മലയാളി വാര്‍ത്ത

More Stories...

അനിലെ കണ്ട് ദൃക്‌സാക്ഷി ഞെട്ടി..!വിലങ്ങ് വച്ച് തെളിവെടുപ്പിന് എത്തി...ആന്‍ മാത്യു പിടയുന്നത് കണ്ട് ഞെട്ടി വമ്പൻ നീക്കം

എല്ലാത്തിനും കാരണം ഇന്ത്യ കൊടും മഴ വരുന്നു ഡാം നിറയുന്നു...! നേപ്പാളിൽ മുന്നറിയിപ്പ്..! ജനങ്ങൾ ഇറങ്ങി ഓടി

കൗൺസിലിങ് രഹസ്യം പരസ്യമാക്കി മാർത്തോമാ സഭ വൈദിക ട്രസ്റ്റി; 17-കാരിയുടെ വിവരങ്ങൾ വെളിപ്പെടുത്തിയതിനെതിരെ കടുത്ത അമർഷം...

പിണറായിയെ തലസ്ഥാനം വരെ തുരത്തിയടിച്ച് T K രാഗേഷിനെയും നിർത്തി പൊരിച്ചു ദേ കൂടുതൽ പറയിപ്പിക്കരുത്

യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി... മൃതദേഹത്തിന് നാലു ദിവസത്തെ പഴക്കമുണ്ട്... കണ്ടെത്തിയപ്പോള്‍ നഗ്നമായ നിലയിൽ ആയിരുന്നു..

പ്രധാനമന്ത്രി നരേന്ദ്രമോദി വഴിവിട്ട് റാഫേല്‍ യുദ്ധവിമാനക്കരാര്‍ നല്‍കിയ അനില്‍ അംബാനിയുടെ കമ്പനിക്ക് തന്നെയാണ് പിണറായി സര്‍ക്കാര്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍ കാരുടെയും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപ്പിന്റെ നടത്തിപ്പ് ഏല്‍പ്പിച്ചെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. ഇത് ജനങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ കുത്തകകള്‍ക്കെതിരെ ഘോരഘോരം പ്രസംഗിക്കുകയും തരംകിട്ടുമ്പോഴെല്ലാം അവയെ വാരിപ്പുണരുകയും ചെയ്യുന്ന കാപട്യമാണ് ആരോഗ്യ ഇന്‍ഷ്വറന്‍സ് കാര്യത്തിലും ഇടത്പക്ഷം കാട്ടിയിരിക്കുന്നത്. മെഡിസെപ്പിന്റെ നടത്തിപ്പ് സ്വകാര്യ കുത്തക കമ്പനിയായ റിലയന്‍സിനെ ഏല്പിച്ചതിലൂടെ സംസ്ഥാനത്തെ ഇടതു സര്‍ക്കാര്‍ അതിന്റെ തനിനിറം വീണ്ടും പുറത്ത് കാട്ടിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. 

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരുമായി പതിനൊന്നു ലക്ഷത്തോളം പേരാണ് ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയായ മെഡിസെപ്പില്‍ വരിക. ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും കുടുംബങ്ങള്‍ക്ക് വര്‍ഷം രണ്ടു ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷ്വറന്‍സ് പരിരക്ഷയാണ് ലഭിക്കുക. ഇതിനായി സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും 250 രൂപ വീതം നല്‍കണം. ഇത് വഴി വര്‍ഷം 300 കോടിയിലേറെ രൂപയാണ് റിലയന്‍സിന്റെ ഇന്‍ഷ്വറന്‍സ് കമ്പനിയായ റിലയന്‍സ് ജനറല്‍ ഇന്‍ഷ്വറന്‍സിന്റെ പോക്കറ്റിലെത്തുക. ഏറിയാല്‍ 20%ത്തിന് താഴെ ക്‌ളെയിം മാത്രമേ സാധാരണ ആരോഗ്യ ഇന്‍ഷ്വറന്‍സിലുണ്ടാവാറുള്ളൂ. അങ്ങനെയെങ്കില്‍ കോടികളുടെ ലാഭമാണ് റിലയന്‍സിന് ലഭിക്കാന്‍ പോകുന്നത്. പൊട്ടിപ്പൊളിഞ്ഞു നില്‍ക്കുന്ന അനില്‍അംബാനിയുടെ കമ്പനിയെ സഹായിക്കാന്‍ നരേന്ദ്ര മോദി കാണിച്ച ഉത്സാഹം തന്നെയാണ് ഇത് വഴി സംസ്ഥാനത്തെ ഇടതു സര്‍ക്കാരും കാണിച്ചിരിക്കുന്നത്. 

ഈ കരാര്‍ സംബന്ധിച്ച വിശദാംശം സര്‍ക്കാര്‍ ഇനിയും പുറത്തു വിടാത്തതും ഈ ഇടപാടിലെ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു. ടെണ്ടര്‍ ക്ഷണിച്ചപ്പോള്‍ ഏറ്റവും കുറഞ്ഞ പ്രീമിയം തുക ക്വാട്ട് ചെയ്തത് റിയയന്‍സ് ആണെന്നും അതിനാലണ് റിലയന്‍സിന് കരാര്‍ നല്‍കിയതെന്നുമാണ് ഇത് സംബന്ധിച്ച ഉത്തരവില്‍ കാണുന്നത്. തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനിക്ക് നല്‍കിയതും ഇതേ പോലുള്ള ടെണ്ടര്‍ വിളിച്ച് തന്നെയാണ്. അതിനെ നഖശിഖാന്തം എതിര്‍ക്കുന്ന ഇടതു മുന്നണി സ്വന്തം ഭരണത്തിന് കീഴില്‍ അത് തന്നെ ചെയ്യുന്നത് ഇരട്ടത്താപ്പാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. 

നേരത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ കയ്യില്‍ നിന്ന് പണം വാങ്ങാതെ അവര്‍ക്ക് പരിധി ഇല്ലാത്ത ചികിത്സാ സഹായം നല്‍കിയിരുന്നു. ഇപ്പോള്‍ അത് നിര്‍ത്തിയിട്ടാണ് ജീവനക്കാരില്‍ നിന്ന് വിഹിതം വാങ്ങി അവരുടെ ആരോഗ്യ പരിരക്ഷ കുത്തക കമ്പനിയെ ഏല്പിച്ച് സര്‍ക്കാര്‍ തടിയൂരുന്നത്. എന്നിട്ട് ഇത് വലിയ ക്ഷേമ പദ്ധതിയാണെന്ന് കൊട്ടിഘോഷിക്കുകയും ചെയ്യുന്നു. എന്തു തരം ക്ഷേമമാണ് സര്‍ക്കാര്‍ ഇത് വഴി ലക്ഷ്യമാക്കുന്നതെന്ന് വിശദീകരിക്കണം. ഈ കരാറിന്റെ നിബന്ധനകളും വിശദാംശങ്ങളും പൂര്‍ണ്ണമായി വെളിപ്പെടുത്തണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അനിലെ കണ്ട് ദൃക്‌സാക്ഷി ഞെട്ടി..!വിലങ്ങ് വച്ച് തെളിവെടുപ്പിന് എത്തി...ആന്‍ മാത്യു പിടയുന്നത് കണ്ട് ഞെട്ടി വമ്പൻ നീക്കം  (2 minutes ago)

കേരള ഹൗസ് രേഖാ മോഷണം: അഡീഷണൽ ലോ സെക്രട്ടറി ഗ്രാൻസിക്കെതിരെ ഡൽഹി പോലീസ് കേസെടുത്തു...  (5 minutes ago)

എല്ലാത്തിനും കാരണം ഇന്ത്യ കൊടും മഴ വരുന്നു ഡാം നിറയുന്നു...! നേപ്പാളിൽ മുന്നറിയിപ്പ്..! ജനങ്ങൾ ഇറങ്ങി ഓടി  (10 minutes ago)

കൗൺസിലിങ് രഹസ്യം പരസ്യമാക്കി മാർത്തോമാ സഭ വൈദിക ട്രസ്റ്റി; 17-കാരിയുടെ വിവരങ്ങൾ വെളിപ്പെടുത്തിയതിനെതിരെ കടുത്ത അമർഷം...  (15 minutes ago)

ഓഗസ്റ്റിൽ മികച്ച വിൽപ്പനയുമായി ഹോണ്ട: 5.79 ലക്ഷം യൂണിറ്റുകൾ വിറ്റഴിച്ചു...  (18 minutes ago)

പിഎൻബി എഐ ഉച്ചകോടി 2026 സമാപിച്ചു; ബാങ്കിംഗ് രംഗത്ത് പുതിയ മാറ്റങ്ങൾക്ക് തുടക്കം...  (22 minutes ago)

പിണറായിയെ തലസ്ഥാനം വരെ തുരത്തിയടിച്ച് T K രാഗേഷിനെയും നിർത്തി പൊരിച്ചു ദേ കൂടുതൽ പറയിപ്പിക്കരുത്  (33 minutes ago)

മാലിദ്വീപിന് തണലാകാന്‍ കേരളം: മരത്തൈകൾ സംഭാവന ചെയ്തു...  (34 minutes ago)

KOCHI പോലീസ് അന്വേഷണം ആരംഭിച്ചു..  (40 minutes ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകക്കേസിൽ പ്രതി നേരിടാൻ പോകുന്ന കടുത്ത ജയിൽശിക്ഷ ഇങ്ങനെ!  (46 minutes ago)

Waterfall-illness 62 പേരുടെ സാംപിൾ പരിശോധിച്ചു  (51 minutes ago)

ഇടതുമുന്നണിയിൽ വൻ അധികാര തർക്കം; പിണറായി വിജയനെ ലക്ഷ്യമിട്ട് സി.പി.ഐയും പാർട്ടി മാധ്യമങ്ങളും ഒരേസമയം രംഗത്ത്...  (57 minutes ago)

കേരളത്തിൽ മഴ ശാന്തമാകുന്നു; ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത പ്രളയ ഭീഷണി, തീരദേശങ്ങളിൽ അതീവ ജാഗ്രത...  (1 hour ago)

ഭർത്താവുമായി കടുത്ത വഴക്ക്; 6 വയസ്സുകാരിയെ ദേഹത്തോട് ചേർത്തുകെട്ടി യുവതി കിണറ്റിൽ ചാടി, നാടിനെ നടുക്കിയ ദുരന്തം...  (1 hour ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനിലയുടെ പെരുമാറ്റത്തിലെ 'അസ്വാഭാവികത' സുഹൃത്തുക്കൾ മുൻപേ തിരിച്ചറിഞ്ഞിരുന്നു? നിർണ്ണായക വിവരങ്ങൾ പുറത്ത്...  (1 hour ago)

Malayali Vartha Recommends