Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൗൺസിലിങ് രഹസ്യം പരസ്യമാക്കി മാർത്തോമാ സഭ വൈദിക ട്രസ്റ്റി; 17-കാരിയുടെ വിവരങ്ങൾ വെളിപ്പെടുത്തിയതിനെതിരെ കടുത്ത അമർഷം...


കാലിഫോർണിയ ഇരട്ടക്കൊലപാതകക്കേസിൽ പ്രതി നേരിടാൻ പോകുന്ന കടുത്ത ജയിൽശിക്ഷ ഇങ്ങനെ!


വീടിനടുത്തുള്ള വെള്ളച്ചാട്ടത്തിൽ കുളിക്കാൻ പോയതിനു പിന്നാലെ.. നാല് കുട്ടികൾ പനി ബാധിച്ച് മരിച്ചു.. 62 പേരിൽ നിന്ന് സാംപിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു..


കേരളത്തിൽ മഴ ശാന്തമാകുന്നു; ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത പ്രളയ ഭീഷണി, തീരദേശങ്ങളിൽ അതീവ ജാഗ്രത...


കാലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനിലയുടെ പെരുമാറ്റത്തിലെ 'അസ്വാഭാവികത' സുഹൃത്തുക്കൾ മുൻപേ തിരിച്ചറിഞ്ഞിരുന്നു? നിർണ്ണായക വിവരങ്ങൾ പുറത്ത്...

മതപരമായ ആചാരത്തിന്റെ ഭാഗമായാണെങ്കിലും മുഖം മറച്ചുള്ള വേഷവിധാനം തങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അനുവദിക്കില്ലെന്ന് മുസ്ലിം എജ്യൂക്കേഷന്‍ സൊസൈറ്റി സര്‍ക്കുലര്‍ ഇറക്കി

02 MAY 2019 06:40 PM IST
മലയാളി വാര്‍ത്ത

More Stories...

അനിലെ കണ്ട് ദൃക്‌സാക്ഷി ഞെട്ടി..!വിലങ്ങ് വച്ച് തെളിവെടുപ്പിന് എത്തി...ആന്‍ മാത്യു പിടയുന്നത് കണ്ട് ഞെട്ടി വമ്പൻ നീക്കം

എല്ലാത്തിനും കാരണം ഇന്ത്യ കൊടും മഴ വരുന്നു ഡാം നിറയുന്നു...! നേപ്പാളിൽ മുന്നറിയിപ്പ്..! ജനങ്ങൾ ഇറങ്ങി ഓടി

കൗൺസിലിങ് രഹസ്യം പരസ്യമാക്കി മാർത്തോമാ സഭ വൈദിക ട്രസ്റ്റി; 17-കാരിയുടെ വിവരങ്ങൾ വെളിപ്പെടുത്തിയതിനെതിരെ കടുത്ത അമർഷം...

പിണറായിയെ തലസ്ഥാനം വരെ തുരത്തിയടിച്ച് T K രാഗേഷിനെയും നിർത്തി പൊരിച്ചു ദേ കൂടുതൽ പറയിപ്പിക്കരുത്

യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി... മൃതദേഹത്തിന് നാലു ദിവസത്തെ പഴക്കമുണ്ട്... കണ്ടെത്തിയപ്പോള്‍ നഗ്നമായ നിലയിൽ ആയിരുന്നു..

മതപരമായ ആചാരത്തിന്റെ ഭാഗമായാണെങ്കിലും മുഖം മറച്ചുള്ള വേഷവിധാനം തങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അനുവദിക്കില്ലെന്ന് മുസ് ലിം എജ്യൂക്കേഷന്‍ സൊസൈറ്റി (എം.ഇ.എസ്) സര്‍ക്കുലര്‍ ഇറക്കി. മതപരമായ വസ്ത്രധാരണം വിലക്കിയെന്ന് ആരോപിച്ച് ഇ.കെ സുന്നി വിഭാഗം രംഗത്തെത്തി. എന്നാല്‍ അടുത്ത അധ്യായന വര്‍ഷം മുതല്‍ തീരുമാനം കര്‍ശനമായി നടപ്പാക്കുമെന്ന നിലപാടിലാണ് എം.ഇ.എസ്. തങ്ങളുടെ സ്ഥാപനങ്ങളില്‍ നേരത്തെ നടപ്പാക്കിയിരുന്ന തീരുമാനം രണ്ടാഴ്ചമുമ്പാണ് സര്‍ക്കുലറായി ഇറക്കിയതെന്ന് അധികൃതര്‍ അറിയിച്ചു. അധ്യക്ഷന്‍ ഡോ. ഫസല്‍ഗഫൂറാണ് സര്‍ക്കുലറില്‍ ഒപ്പിട്ടത്. പുരോഗമനപരമായ തീരുമാനമാണെന്ന് ചൂണ്ടിക്കാട്ടി സമൂഹമാധ്യമങ്ങളില്‍ വലിയ സ്വീകരണമാണ് ലഭിക്കുന്നത്. കഴിഞ്ഞ അധ്യായന വര്‍ഷം പര്‍ദ്ദ, അബായ എന്നിവയുടെ കൂടെയുള്ള മുഖാവരണം ഉപേക്ഷിക്കണമെന്ന് എം ഇ എസ് വിദ്യാര്‍ത്ഥികള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. 

പുതിയ നിര്‍ദ്ദേശം ഉള്‍പ്പെടുത്തി കോളജിന്റെ നിയമാവലി പരിഷ്‌ക്കരിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു. സുന്നി വിഭാഗത്തിന് പിന്നാലെ സമസ്തയുടെ വിദ്യാര്‍ത്ഥി വിഭാഗമായ എസ്‌കെഎസ്എസ്എഫും രംഗത്തെത്തി. ഇസ്്‌ലാമിന്റെ വ്യക്തിത്വം ക്ഷയിപ്പിക്കാനുള്ള നീക്കമാണിതെന്ന് അവര്‍ കുറ്റപ്പെടുത്തി. താന്‍ വലിയ മതേതരവാദിയാണെന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്താനുള്ള ഫസല്‍ഗഫൂറിന്റെ ശ്രമത്തിന്റെ ഭാഗമാണിതെന്നും സമസ്ത ആരോപിച്ചു. മാതാചാര പ്രകാരം മുഖം മറക്കണമെന്നുള്ള വിദ്യാര്‍ത്ഥികള്‍ അങ്ങനെ തന്നെ ക്യാമ്പസിലെത്തുമെന്ന് എസ്‌കെഎസ്എസ്എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ വെല്ലുവിളിച്ചു. മലപ്പുറം അടക്കമുള്ള ഉത്തരകേരളത്തില്‍ ഈ തീരുമാനം വ്യാപകമായ പ്രതിഷേധത്തിനിടയാക്കുമെന്ന് വ്യക്തമായ സൂചനയുണ്ട്. അതേസമയം പുരോഗമന ചിന്താഗതിക്കാരും സംഘപരിവാര്‍ പ്രവര്‍ത്തകരും എം.ഇ.എസിന് അനുകൂല നിലപാടുമായി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുകളിടുന്നുണ്ട്. 

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വ്‌സ്ത്ര ധരണം സംബന്ധിച്ച് അന്തിമതീരുമാനം എടുക്കേണ്ടത് അതത് മാനേജ്‌മെന്റുകളാണെന്ന് കേരള ഹൈക്കോടതി വിധി വിധിച്ചിരുന്നു. ഇത് സംബന്ധിച്ച് ആരോ നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു വിധി. ആ വിധിയുടെ പശ്ചാത്തലത്തില്‍ ഉത്തരവ് പുതുക്കുകമാത്രമമാണ് തങ്ങള്‍ ചെയ്‌തെന്നാണ് എം ഇ. എസ് അധ്യക്ഷന്‍ ഡോ. ഫസല്‍ ഗഫൂര്‍ വ്യക്തമാക്കി. സമസ്ത അടക്കമുള്ളവര്‍ തങ്ങളുടെ കാര്യങ്ങളില്‍ ഇടപെടേണ്ടെന്നും എംഇഎസ് ഡയറക്ടര്‍ ഫസല്‍ ഗഫൂര്‍ പ്രതികരിച്ചു. മുസ്്‌ലിം സംഘടനകളില്‍ പുരോഗമനപരമായ രീതി പുലര്‍ത്തുന്നവരാണ് എം.ഇ.എസ്. സംസ്ഥാനത്തുടനീളം നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ഇവര്‍ക്കുള്ളത്. അവിടങ്ങളില്‍ മുസ്്‌ലിംങളും അല്ലാത്തവരും ഉള്‍പ്പെടെ നിരവധി വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. 

ശ്രീലങ്കന്‍ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ അവിടെ പര്‍ദ്ദ ഉള്‍പ്പെടെ കഴിഞ്ഞയാഴ്ച സര്‍ക്കാര്‍ നിരോധിച്ചിരുന്നു. അതിനോട് പല മുസ്ലിം സംഘടനകളും അനുഭാവപൂര്‍വമായ നിലപാടാണ് സ്വീകരിച്ചത്. രാജ്യസുരക്ഷ മുന്‍നിര്‍ത്തി എല്ലാവരും സഹകരിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ലങ്കയില്‍ സ്‌ഫോടനം നടത്തിയവരുമായി ബന്ധമുള്ള റിയാസ് അബൂബേക്കര്‍ എന്ന യുവാവിനെ പാലക്കാട് നിന്ന് ദേശീയ സുരക്ഷ ഏജന്‍സി അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ക്ക് സ്‌ഫോടനവുമായി ബന്ധമില്ലെങ്കിലും കൊച്ചിയില്‍ സ്‌ഫോടനം നടത്താന്‍ താന്‍ ശ്രമിച്ചിരുന്നതായി റിയാസ് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. ഇത്തരം ഒരു രാഷ്ട്രീയ സാഹചര്യം നിലനില്‍ക്കുമ്പോള്‍ എം.ഇ.എസ് പര്‍ദ്ദ നിരോധിച്ചത് ശരിയാണെന്നും അല്ലെന്നും അഭിപ്രായം ഉയര്‍ന്നു കഴിഞ്ഞു. എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് കാണാം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അനിലെ കണ്ട് ദൃക്‌സാക്ഷി ഞെട്ടി..!വിലങ്ങ് വച്ച് തെളിവെടുപ്പിന് എത്തി...ആന്‍ മാത്യു പിടയുന്നത് കണ്ട് ഞെട്ടി വമ്പൻ നീക്കം  (2 minutes ago)

കേരള ഹൗസ് രേഖാ മോഷണം: അഡീഷണൽ ലോ സെക്രട്ടറി ഗ്രാൻസിക്കെതിരെ ഡൽഹി പോലീസ് കേസെടുത്തു...  (5 minutes ago)

എല്ലാത്തിനും കാരണം ഇന്ത്യ കൊടും മഴ വരുന്നു ഡാം നിറയുന്നു...! നേപ്പാളിൽ മുന്നറിയിപ്പ്..! ജനങ്ങൾ ഇറങ്ങി ഓടി  (10 minutes ago)

കൗൺസിലിങ് രഹസ്യം പരസ്യമാക്കി മാർത്തോമാ സഭ വൈദിക ട്രസ്റ്റി; 17-കാരിയുടെ വിവരങ്ങൾ വെളിപ്പെടുത്തിയതിനെതിരെ കടുത്ത അമർഷം...  (15 minutes ago)

ഓഗസ്റ്റിൽ മികച്ച വിൽപ്പനയുമായി ഹോണ്ട: 5.79 ലക്ഷം യൂണിറ്റുകൾ വിറ്റഴിച്ചു...  (18 minutes ago)

പിഎൻബി എഐ ഉച്ചകോടി 2026 സമാപിച്ചു; ബാങ്കിംഗ് രംഗത്ത് പുതിയ മാറ്റങ്ങൾക്ക് തുടക്കം...  (22 minutes ago)

പിണറായിയെ തലസ്ഥാനം വരെ തുരത്തിയടിച്ച് T K രാഗേഷിനെയും നിർത്തി പൊരിച്ചു ദേ കൂടുതൽ പറയിപ്പിക്കരുത്  (33 minutes ago)

മാലിദ്വീപിന് തണലാകാന്‍ കേരളം: മരത്തൈകൾ സംഭാവന ചെയ്തു...  (34 minutes ago)

KOCHI പോലീസ് അന്വേഷണം ആരംഭിച്ചു..  (40 minutes ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകക്കേസിൽ പ്രതി നേരിടാൻ പോകുന്ന കടുത്ത ജയിൽശിക്ഷ ഇങ്ങനെ!  (46 minutes ago)

Waterfall-illness 62 പേരുടെ സാംപിൾ പരിശോധിച്ചു  (51 minutes ago)

ഇടതുമുന്നണിയിൽ വൻ അധികാര തർക്കം; പിണറായി വിജയനെ ലക്ഷ്യമിട്ട് സി.പി.ഐയും പാർട്ടി മാധ്യമങ്ങളും ഒരേസമയം രംഗത്ത്...  (57 minutes ago)

കേരളത്തിൽ മഴ ശാന്തമാകുന്നു; ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത പ്രളയ ഭീഷണി, തീരദേശങ്ങളിൽ അതീവ ജാഗ്രത...  (1 hour ago)

ഭർത്താവുമായി കടുത്ത വഴക്ക്; 6 വയസ്സുകാരിയെ ദേഹത്തോട് ചേർത്തുകെട്ടി യുവതി കിണറ്റിൽ ചാടി, നാടിനെ നടുക്കിയ ദുരന്തം...  (1 hour ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനിലയുടെ പെരുമാറ്റത്തിലെ 'അസ്വാഭാവികത' സുഹൃത്തുക്കൾ മുൻപേ തിരിച്ചറിഞ്ഞിരുന്നു? നിർണ്ണായക വിവരങ്ങൾ പുറത്ത്...  (1 hour ago)

Malayali Vartha Recommends