ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ കാസര്‍കോട് പിലാത്തറയില്‍ കള്ളവോട്ട് നടന്ന സംഭവത്തില്‍ മൂന്ന് വനിതകള്‍ക്കെതിരെ പൊലീസ് കേസ് എടുത്തു

ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ കാസര്‍കോട് പിലാത്തറയില്‍ കള്ളവോട്ട് നടന്ന സംഭവത്തില്‍ മൂന്ന് വനിതകള്‍ക്കെതിരെ പൊലീസ് കേസ് എടുത്തു. സിപിഎം പ്രവര്‍ത്തകരായ ചെറുതാഴം പഞ്ചായത്ത് അംഗം എന്‍.പി.സെലീന, മുന്‍ പഞ്ചായത്തംഗം കെ.പി.സുമയ്യ, പി.പത്മിനി എന്നിവര്‍ക്കെതിരെയാണ് പരിയാരം പൊലീസ് കേസ് എടുത്തത്. ആള്‍മാറാട്ടം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ്. ജനപ്രാതിനിധ്യ നിയമം അനുസരിച്ചും കേസെടുത്തിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ നിര്‍ദ്ദേശം നടപ്പിലാക്കാന്‍ കളക്ടര്‍ ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ഇതുപ്രകാരം ബുധനാഴ്ച്ച രാത്രി 10.30 നാണ് പരിയാരം പോലീസ് മൂന്നുപേര്‍ക്കുമെതിര എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു .
മൂന്ന് പേരും കള്ളവോട്ട് ചെയ്തയായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കറാം മീണ വ്യക്തമാക്കിയിരുന്നു. ഓപ്പണ്‍ വോട്ടാണ് തങ്ങള്‍ ചെയ്തതെന്നായിരുന്നു മൂന്ന് വനിതകളുടെയും വാദം. എന്നാല്‍ ഇവരുടെ മൊഴി എടുത്ത ശേഷമാണ് കേസെടുത്തിരിക്കുന്നത്. ഇപ്പോള്‍ കേസെടുക്കല്‍ മാത്രമാണ് ചെയ്തത്. പിന്നീട് ചോദ്യം ചെയ്യും. കള്ളവോട്ട് ചെയ്ത സലീന സിപിഎം പഞ്ചായത്ത് അംഗമാണ്. ഇവരെ അയോഗ്യയാക്കുമെന്ന് തെരഞ്ഞെടുപ്പ് ഓഫീസര്‍ നേരത്തേ പറഞ്ഞത് വിവാദമയിരുന്നു. അതിനെതിരെ സി.പി.എം നിയമനടപടിക്കൊരുങ്ങുകയാണ്. സലീന ബൂത്ത് മാറിയാണ് വോട്ട് ചെയ്തതെന്ന് യു.ഡി.എഫ് ആരോപിച്ചിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്കാസ്റ്റിംഗിലെ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴും ഇക്കാര്യം വ്യക്തമായി.
സെലീനയും മുന്‍ പഞ്ചായത്ത് അംഗം സുമയ്യയും പത്തൊന്‍പതാം നമ്പര്‍ ബൂത്തിലെ വോട്ടര്‍മാരല്ല. രണ്ട് പേരും ബൂത്ത് മാറി വോട്ട് ചെയ്തു. പത്മിനി എന്ന സ്ത്രിയാകട്ടെ പത്തൊന്‍പതാം നമ്പര്‍ ബൂത്തില്‍ രണ്ട് തവണ വോട്ട് ചെയ്യാനെത്തിയെന്നും കമ്മീഷന്‍ കണ്ടെത്തിരുന്നു. കള്ളവോട്ട് സംബന്ധിച്ച് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷന് റിപ്പോര്‍ട്ട് നല്‍കുമെന്ന് ടിക്കാറാം മീണ അറിയിച്ചിരുന്നു. റീപോളിംഗ് വേണമോയെന്ന് തീരുമാനിക്കേണ്ടത് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷനാണ്. പ്രിസൈഡിംഗ് ഓഫീസര്‍ ചട്ടങ്ങള്‍ പാലിച്ചില്ലെന്നും മീണ പറഞ്ഞിരുന്നു. എന്നാല്‍ മീണ യു.ഡി.എഫിന്റെ പ്രചരണ തന്ത്രത്തില്‍ വീണെന്നും ഏകപക്ഷീയമായാണ് നടപടി സ്വീകരിച്ചതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചിരുന്നു. മുസ്്‌ലിംലീഗ് ചെയ്ത കള്ളവോട്ട് സംബന്ധിച്ച മീണ അന്വേഷണം നടത്തിയില്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
പിലാത്തറ എ യു പി സ്‌കൂളിലെ 19ാം നമ്പര്‍ ബൂത്തിലാണ് തെരഞ്ഞെടുപ്പ് ദിവസം കള്ളവോട്ട് നടന്നത്. പഞ്ചായത്തംഗം എം പി സലീന, മുന്‍ അംഗം സുമയ്യ, പത്മിനി എന്നിവരാണ് കള്ളവോട്ട് ചെയ്തത്. ഇതില്‍ പത്മിനി ഈ ബൂത്തില്‍ രണ്ടുതവണ വോട്ട് ചെയ്തപ്പോള്‍ സലീനയും സുമയ്യയും ഇവിടുത്തെ വോട്ടര്‍മല്ലാതിരുന്നിട്ടും വോട്ട് രേഖപ്പെടുത്തുകയായിരുന്നു. മൂന്നു പേര്‍ക്കുമെതിരെ കേസെടുക്കാന്‍ വരണാധികാരിക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇത് സംബന്ധിച്ച് കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്നാണ് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറായ മീണ ഇക്കാര്യം വാര്‍ത്താസമ്മേളനത്തില്‍ സ്ഥിരീകരിച്ചത്. എന്നാല്‍ കള്ളവോട്ടല്ല , ഓപ്പണ്‍ വോട്ടാണെന്ന നിലപാടിലാണ് സി.പി.എം. ആരോഗ്യപ്രശ്‌നങ്ങളോ, മറ്റെന്തെങ്കിലും കാരണത്താലോ വോട്ട് ചെയ്യാന്‍ കഴിയാത്തവരുടെ വോട്ട് അവരുടെ സാനിധ്യത്തില്‍ അടുത്തബന്ധുക്കളില്‍ ആരെങ്കിലും ചെയ്യുന്നതാണ് ഓപ്പണ്‍ വോട്ട്.
https://www.facebook.com/Malayalivartha



























