പുനര്‍നവ; കുമ്മനം രാജശേഖരന് തിരഞ്ഞെടുപ്പുപ്രചാരണത്തിനിടെ ലഭിച്ച പൊന്നാടകളും മേല്‍മുണ്ടുകളും മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളാക്കി മാറ്റുന്നു

തിരുവനന്തപുരം എൻഡിഎ സ്ഥാനാർത്ഥി കുമ്മനം രാജശേഖരന് തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ലഭിച്ച പൊന്നാടകളും മേല്‍മുണ്ടുകളും മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളാക്കി മാറ്റുന്നു. പുനര്‍നവ എന്നാണ് ഈ പദ്ധതിക്ക് പേരിട്ടിരിക്കുന്നത്. വോട്ടുതേടിയുള്ള പര്യടനത്തില്‍ കുമ്മനം രാജശേഖരന് ഒരുലക്ഷത്തിലേറെ മേല്‍മുണ്ടുകളും പൊന്നാടകളുമാണ് കിട്ടിയത്.
മേല്‍മുണ്ടുകള്‍ സഞ്ചികളായും തലയിണഉറകളായും രൂപാന്തരപ്പെടുന്നു. തോര്‍ത്തുകള്‍ തൊപ്പിയായും തൂവാലയായും മാറും. പൊന്നാടകളും നേര്യതും കുട്ടികളുടെ വസ്ത്രങ്ങളായും. ബി.എം.എസിന്റെ നേതൃത്വത്തില്‍ സന്നദ്ധപ്രവര്‍ത്തകരാണ് ഇവ നിര്‍മിക്കുന്നത്. പ്രചാരണ ബോര്‍ഡുകളുപയോഗിച്ച് ഗ്രോ ബാഗും ഫയലുകളും നിര്‍മിക്കും. പുനര്‍നവ എന്നപേരിലുള്ള പദ്ധതി മുന്‍ഡിജിപി സെന്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ഹരിത രാഷ്ട്രീയം പ്രാവര്‍ത്തികമാക്കുകയാണ് ലക്ഷ്യമെന്ന് കുമ്മനം പറഞ്ഞു. വെട്ടുതുണികൾ ഉപയോഗിച്ച് തലയിണ ഉണ്ടാക്കാനും പദ്ധതിയിലുണ്ട്. ഈ ഉല്‍പ്പന്നങ്ങള്‍ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യും. അതേസമയം തുണിസഞ്ചിയും ഫയലും ഏറ്റെടുക്കാന്‍ ഐ.എം.എ മുന്നോട്ടുവന്നിട്ടുണ്ട്.
https://www.facebook.com/Malayalivartha



























