Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൗൺസിലിങ് രഹസ്യം പരസ്യമാക്കി മാർത്തോമാ സഭ വൈദിക ട്രസ്റ്റി; 17-കാരിയുടെ വിവരങ്ങൾ വെളിപ്പെടുത്തിയതിനെതിരെ കടുത്ത അമർഷം...


കാലിഫോർണിയ ഇരട്ടക്കൊലപാതകക്കേസിൽ പ്രതി നേരിടാൻ പോകുന്ന കടുത്ത ജയിൽശിക്ഷ ഇങ്ങനെ!


വീടിനടുത്തുള്ള വെള്ളച്ചാട്ടത്തിൽ കുളിക്കാൻ പോയതിനു പിന്നാലെ.. നാല് കുട്ടികൾ പനി ബാധിച്ച് മരിച്ചു.. 62 പേരിൽ നിന്ന് സാംപിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു..


കേരളത്തിൽ മഴ ശാന്തമാകുന്നു; ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത പ്രളയ ഭീഷണി, തീരദേശങ്ങളിൽ അതീവ ജാഗ്രത...


കാലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനിലയുടെ പെരുമാറ്റത്തിലെ 'അസ്വാഭാവികത' സുഹൃത്തുക്കൾ മുൻപേ തിരിച്ചറിഞ്ഞിരുന്നു? നിർണ്ണായക വിവരങ്ങൾ പുറത്ത്...

ആരോഗ്യ ജാഗ്രത ശക്തിപ്പെടുത്താന്‍ മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം; പകര്‍ച്ചവ്യാധികളെ ഫലപ്രദമായി നേരിടുന്നതിന് സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും പ്രത്യേക പരിശീലനം; ഈ മാസം 11, 12 തീയതികളില്‍ സംസ്ഥാനമൊട്ടാകെ ശുചീകരണ യജ്ഞം

02 MAY 2019 07:12 PM IST
മലയാളി വാര്‍ത്ത

More Stories...

അനിലെ കണ്ട് ദൃക്‌സാക്ഷി ഞെട്ടി..!വിലങ്ങ് വച്ച് തെളിവെടുപ്പിന് എത്തി...ആന്‍ മാത്യു പിടയുന്നത് കണ്ട് ഞെട്ടി വമ്പൻ നീക്കം

എല്ലാത്തിനും കാരണം ഇന്ത്യ കൊടും മഴ വരുന്നു ഡാം നിറയുന്നു...! നേപ്പാളിൽ മുന്നറിയിപ്പ്..! ജനങ്ങൾ ഇറങ്ങി ഓടി

കൗൺസിലിങ് രഹസ്യം പരസ്യമാക്കി മാർത്തോമാ സഭ വൈദിക ട്രസ്റ്റി; 17-കാരിയുടെ വിവരങ്ങൾ വെളിപ്പെടുത്തിയതിനെതിരെ കടുത്ത അമർഷം...

പിണറായിയെ തലസ്ഥാനം വരെ തുരത്തിയടിച്ച് T K രാഗേഷിനെയും നിർത്തി പൊരിച്ചു ദേ കൂടുതൽ പറയിപ്പിക്കരുത്

യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി... മൃതദേഹത്തിന് നാലു ദിവസത്തെ പഴക്കമുണ്ട്... കണ്ടെത്തിയപ്പോള്‍ നഗ്നമായ നിലയിൽ ആയിരുന്നു..

തിരുവനന്തപുരം: എല്ലാവിധ പകര്‍ച്ചവ്യാധികളും തടയാനായി കേരള സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ആരോഗ്യവകുപ്പ് ആര്‍ദ്രം മിഷനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഇതര സര്‍ക്കാര്‍ വകുപ്പുകളുമായി ചേര്‍ന്ന് ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിവരുന്ന ആരോഗ്യ ജാഗ്രത തുടര്‍ ക്യാമ്പയിന്‍ ശക്തിപ്പെടുത്താന്‍ മന്ത്രിയുടെ ചേംബറില്‍ നടന്ന ഉന്നതതല യോഗത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍ദേശം നല്‍കി. പകര്‍ച്ചവ്യാധികളെ ഫലപ്രദമായി നേരിടുന്നതിന് സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും വിവിധ ഡോക്ടര്‍മാരുടെ സംഘടനയുമായി സഹകരിച്ച് പ്രത്യേക പരിശീലനം നല്‍കുന്നതാണ്. ഇതോടൊപ്പം എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും മികച്ച ചികിത്സാ സൗകര്യങ്ങളൊരുക്കും.

ആരോഗ്യ ജാഗ്രതയുടെ ഭാഗമായി ഈ മാസം 11, 12 തീയതികളില്‍ സംസ്ഥാനവ്യാപകമായി ജനപങ്കാളിത്തത്തോടെ ശുചീകരണം നടത്തുന്നതിന് മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. മേയ് 3, 4 തീയതികളില്‍ ജില്ലകളില്‍ മന്ത്രിമാരുടെ സാന്നിധ്യത്തില്‍ അവലോകനയോഗങ്ങള്‍ ചേരും. ആരോഗ്യ ജാഗ്രത പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ഓരോ മന്ത്രിയ്ക്കും ഓരോ ജില്ലയുടെ ചുമതലയും നല്‍കിയിട്ടുണ്ട്.

2018-ല്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് പകര്‍ച്ചവ്യാധികളുടെ തോത് ഗണ്യമായി കുറയ്ക്കുവാനായത് കഴിഞ്ഞ വര്‍ഷം നടത്തിയ ആരോഗ്യ ജാഗ്രതാ പ്രവര്‍ത്തനങ്ങളുടെ വിജയമായി കണക്കാക്കാവുന്നതാണെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. എന്നിരുന്നാലും അപ്രതീക്ഷിതമായി ഉണ്ടായ നിപാ വൈറസ് ബാധയും പ്രളയ ദുരന്തവുംമൂലം വിലപ്പെട്ട കുറെ ജീവനുകള്‍ നഷ്ടമായിട്ടുണ്ട്. ഈ വര്‍ഷവും പല പകര്‍ച്ചവ്യാധികളുടെയും നിരക്ക് മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കുറവായിട്ടാണ് കാണുന്നതെങ്കിലും ആരോഗ്യ ജാഗ്രതാ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി തന്നെ നടപ്പിലാക്കേണ്ടതുണ്ട്. മഴക്കാലം ആരംഭിക്കുന്നതോടെ ജലജന്യ രോഗങ്ങളും കൊതുകുജന്യ രോഗങ്ങളും പൊട്ടിപ്പുറപ്പെടുവാന്‍ സാദ്ധ്യതയുള്ളതിനാല്‍ മഴക്കാലപൂര്‍വ്വ ശുചീകരണവും കൊതുകു നശീകരണ പ്രവര്‍ത്തനങ്ങളും മെയ് മാസത്തില്‍ ഊര്‍ജ്ജിതമായി തന്നെ നടപ്പിലാക്കേണ്ടതാണ്. ഇക്കാര്യം മുന്നില്‍ കണ്ടാണ് ആരോഗ്യ ജാഗ്രത തുടര്‍ ക്യാമ്പയിന്‍ ശക്തിപ്പെടുത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ശുചിത്വമിഷന്‍, ഹരിതകേരള മിഷന്‍, ജലവിഭവ വകുപ്പ്, പൊതുമരാമത്ത് വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, സാമൂഹ്യനീതി വകുപ്പ്, ഭക്ഷ്യസുരക്ഷാവകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, കൃഷി വകുപ്പ്, തൊഴില്‍ വകുപ്പ്, ഫിഷറീസ് വകുപ്പ്, പട്ടികവര്‍ഗവികസനം, റെയില്‍വെ, ആഭ്യന്തരവകുപ്പ്, പബ്ലിക്ക് റിലേഷന്‍സ് വകുപ്പ്, ദുരന്ത നിവാരണ അതോറിറ്റി തുടങ്ങിയ വിഭാഗങ്ങളുമായി സഹകരിച്ചാണ് വിവിധ ആരോഗ്യ ജാഗ്രത പദ്ധതികള്‍ ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ഈ വകുപ്പുകളുടെ ഏകോപനമുണ്ടാക്കുകയും വാര്‍ഡ് സാനിറ്റേഷന്‍ കമ്മിറ്റി ശാക്തീകരിക്കുകയും ചെയ്യും.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, പകര്‍ച്ചവ്യാധി പ്രതിരോധ നിയന്ത്രണത്തിനുതകുന്ന ആരോഗ്യ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കും. വാര്‍ഡ്തല ആരോഗ്യ ശുചിത്വ പോഷണ സമിതികള്‍ പുന സംഘടിപ്പിച്ച് 25 മുതല്‍ 50 വീടുകള്‍ക്ക് രണ്ട് പേരടങ്ങുന്ന ശുചിത്വ സ്‌ക്വാഡുകള്‍ /ആരോഗ്യ സേന രൂപീകരിക്കും. ശുചിത്വ സ്‌ക്വാഡ്/ആരോഗ്യസേന അംഗങ്ങള്‍ വീടുകള്‍, സ്ഥാപനങ്ങള്‍, നിര്‍മ്മാണ സ്ഥലങ്ങള്‍, തോട്ടങ്ങള്‍, മാര്‍ക്കറ്റുകള്‍, മറ്റ് പൊതുസ്ഥലങ്ങള്‍ മുതലായവ സന്ദര്‍ശിച്ച്, കൊതുകുകളുടെ ഉറവിട നശീകരണം, ശാസ്ത്രീയമായ മാലിന്യ സംസ്‌ക്കരണം, ശുദ്ധജലലഭ്യത, പരിസര ശുചിത്വം എന്നിവ ഉറപ്പാക്കുന്നതാണ്. പകര്‍ച്ചവ്യാധി പ്രതിരോധ ബോധവല്‍ക്കരണ സന്ദേശങ്ങളടങ്ങിയ ലഘുലേഖകള്‍ വിതരണം ചെയ്ത് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കും. വ്യക്തിഗത സുരക്ഷാ മാര്‍ഗങ്ങളെപ്പറ്റിയും അവബോധം നല്‍കും. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് കൊതുക്, ഈച്ച, എലി എന്നിവ പെരുകാനുള്ള സാഹചര്യങ്ങള്‍ പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കുന്നതാണ്.

തീരദേശ മേഖലകള്‍, ആദിവാസി മേഖലകള്‍, നഗരചേരി പ്രദേശങ്ങള്‍, ആക്രികടകള്‍, ഇതര സംസ്ഥാന തൊഴിലാളികളുടെ വാസ സ്ഥലങ്ങള്‍, ടയര്‍ റിപ്പയറിംഗ് സെന്ററുകള്‍, ഗാരേജുകള്‍ മുതലായ ഇടങ്ങള്‍ സന്ദര്‍ശിച്ച് കൊതുകുറവിട നശീകരണം കാര്യക്ഷമമാക്കും. ജലം സംഭരിച്ചു വച്ചിരിക്കുന്ന പാത്രങ്ങള്‍, ടാങ്കുകള്‍ മുതലായവ കൊതുക് കടക്കാത്ത വിധം അടച്ച് സൂക്ഷിക്കുവാനും ആഴ്ച്ചയിലൊരിക്കല്‍ ഉള്‍വശം നന്നായി ഉരച്ചു കഴുകിയ ശേഷം മാത്രം വെള്ളം സംഭരിക്കുവാനും നിര്‍ദ്ദേശം നല്‍കും. തോട്ടങ്ങളിലും ശുചീകരണങ്ങള്‍ നിര്‍ബന്ധമാക്കും.

ഒഴിഞ്ഞു കിടക്കുന്ന വീടുകള്‍, പറമ്പുകള്‍, മാലിന്യം കൂട്ടിയിട്ടിരിക്കുന്ന സ്ഥലങ്ങള്‍, വെള്ളം കെട്ടി നില്‍ക്കുന്ന സ്ഥലങ്ങള്‍ എന്നിവ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. പകര്‍ച്ചവ്യാധികള്‍ പൊട്ടിപ്പുറപ്പെട്ടാല്‍ അവയെ നിയന്ത്രിക്കുന്നതിനായി ആവശ്യമായ സാധന സാമഗ്രികള്‍, വാഹന സൗകര്യം, മാനവ വിഭവശേഷി എന്നിവ ഉറപ്പാക്കും. ഇതുകൂടാതെ വിവിധ വകുപ്പുകളുടെ ഏകോപന യോഗം വിളിച്ചു ചേര്‍ത്ത് ആരോഗ്യ ജാഗ്രതാ പ്രവര്‍ത്തന പുരോഗതി അവലോകനം ചെയ്യും.

ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍, ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ കേശവേന്ദ്രകുമാര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിത, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. റംലാബിവി, ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. മീനാക്ഷി എന്നിവര്‍ മന്ത്രിയുടെ ചേംബറില്‍ നടന്ന യോഗത്തില്‍ പങ്കെടുത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അനിലെ കണ്ട് ദൃക്‌സാക്ഷി ഞെട്ടി..!വിലങ്ങ് വച്ച് തെളിവെടുപ്പിന് എത്തി...ആന്‍ മാത്യു പിടയുന്നത് കണ്ട് ഞെട്ടി വമ്പൻ നീക്കം  (2 minutes ago)

കേരള ഹൗസ് രേഖാ മോഷണം: അഡീഷണൽ ലോ സെക്രട്ടറി ഗ്രാൻസിക്കെതിരെ ഡൽഹി പോലീസ് കേസെടുത്തു...  (5 minutes ago)

എല്ലാത്തിനും കാരണം ഇന്ത്യ കൊടും മഴ വരുന്നു ഡാം നിറയുന്നു...! നേപ്പാളിൽ മുന്നറിയിപ്പ്..! ജനങ്ങൾ ഇറങ്ങി ഓടി  (10 minutes ago)

കൗൺസിലിങ് രഹസ്യം പരസ്യമാക്കി മാർത്തോമാ സഭ വൈദിക ട്രസ്റ്റി; 17-കാരിയുടെ വിവരങ്ങൾ വെളിപ്പെടുത്തിയതിനെതിരെ കടുത്ത അമർഷം...  (15 minutes ago)

ഓഗസ്റ്റിൽ മികച്ച വിൽപ്പനയുമായി ഹോണ്ട: 5.79 ലക്ഷം യൂണിറ്റുകൾ വിറ്റഴിച്ചു...  (18 minutes ago)

പിഎൻബി എഐ ഉച്ചകോടി 2026 സമാപിച്ചു; ബാങ്കിംഗ് രംഗത്ത് പുതിയ മാറ്റങ്ങൾക്ക് തുടക്കം...  (22 minutes ago)

പിണറായിയെ തലസ്ഥാനം വരെ തുരത്തിയടിച്ച് T K രാഗേഷിനെയും നിർത്തി പൊരിച്ചു ദേ കൂടുതൽ പറയിപ്പിക്കരുത്  (33 minutes ago)

മാലിദ്വീപിന് തണലാകാന്‍ കേരളം: മരത്തൈകൾ സംഭാവന ചെയ്തു...  (34 minutes ago)

KOCHI പോലീസ് അന്വേഷണം ആരംഭിച്ചു..  (40 minutes ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകക്കേസിൽ പ്രതി നേരിടാൻ പോകുന്ന കടുത്ത ജയിൽശിക്ഷ ഇങ്ങനെ!  (46 minutes ago)

Waterfall-illness 62 പേരുടെ സാംപിൾ പരിശോധിച്ചു  (51 minutes ago)

ഇടതുമുന്നണിയിൽ വൻ അധികാര തർക്കം; പിണറായി വിജയനെ ലക്ഷ്യമിട്ട് സി.പി.ഐയും പാർട്ടി മാധ്യമങ്ങളും ഒരേസമയം രംഗത്ത്...  (57 minutes ago)

കേരളത്തിൽ മഴ ശാന്തമാകുന്നു; ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത പ്രളയ ഭീഷണി, തീരദേശങ്ങളിൽ അതീവ ജാഗ്രത...  (1 hour ago)

ഭർത്താവുമായി കടുത്ത വഴക്ക്; 6 വയസ്സുകാരിയെ ദേഹത്തോട് ചേർത്തുകെട്ടി യുവതി കിണറ്റിൽ ചാടി, നാടിനെ നടുക്കിയ ദുരന്തം...  (1 hour ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനിലയുടെ പെരുമാറ്റത്തിലെ 'അസ്വാഭാവികത' സുഹൃത്തുക്കൾ മുൻപേ തിരിച്ചറിഞ്ഞിരുന്നു? നിർണ്ണായക വിവരങ്ങൾ പുറത്ത്...  (1 hour ago)

Malayali Vartha Recommends