Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

ശശിതരൂര്‍ രാജ്യത്തിന് നല്‍കുന്ന ഗുണപാഠം എന്താണ്?

07 JANUARY 2015 03:04 PM IST
മലയാളി വാര്‍ത്ത.

ശശിതരൂര്‍ കേസില്‍ കുരുങ്ങാന്‍ സാഹചര്യമൊരുങ്ങിയതോടെ പൊതുപ്രവര്‍ത്തകര്‍ പാലിക്കേണ്ട സാമൂഹ്യമര്യാദ ഒരിക്കല്‍കൂടി ചര്‍ച്ചയ്ക്ക് വിഷയമാകുന്നു. പൊതുപ്രവര്‍ത്തകര്‍ ട്വിറ്ററിലും ഫെയ്‌സ്ബുക്കിലും സജീവമാകുമ്പോഴും അവര്‍ മര്യാദയും മാന്യതയും കാത്തുസൂക്ഷിക്കണമെന്ന ഗുണപാഠമാണ് തരൂര്‍ സംഭവം ഭാരതത്തിനു നല്‍കുന്നത്.
ആധുനിക വാര്‍ത്താമാധ്യമങ്ങള്‍ സജീവമായ ഇക്കാലത്ത് ഒന്നും ആരില്‍നിന്നും മറച്ചുവയ്ക്കാന്‍ കഴിയില്ല. പണ്ട് ദിനപത്രങ്ങളില്‍ നിന്നും വാര്‍ത്തകള്‍ മുക്കാമായിരുന്നു. ഇന്ന് അങ്ങനെയല്ല. ചാനലുകള്‍ വാര്‍ത്ത മുക്കിയാലും ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ പോലുള്ള സാമൂഹ്യമാധ്യമങ്ങള്‍ അത് ഏറ്റെടുക്കും. അതായത് ഒന്നും രഹസ്യമല്ല എന്നര്‍ത്ഥം. എന്തും ഏതുവഴിയും ചോരാം. മാര്‍ഗം ഒന്നേയുള്ളു. വിവാദങ്ങളില്‍ ഉള്‍പ്പെടാതെ ശ്രദ്ധിക്കുക.
അതേ സമയം ശശിതരൂര്‍ നേരത്തെ മുതല്‍ വിവാദങ്ങളില്‍ ഉള്‍പ്പെട്ടിരുന്നു. ജനങ്ങള്‍ തിരഞ്ഞെടുത്ത് അയച്ചശേഷം അദ്ദേഹം പ്രണയിച്ച് വിവാഹം കഴിച്ചു. അതും പ്രായമായ ശേഷം. നേരത്തെയും അദ്ദേഹം വിവാഹിതനായിരുന്നു എന്നും ഓര്‍ക്കണം. പിന്നീട് മറ്റൊരാളുമായി പ്രണയത്തിലായെന്നു സുനന്ദ തന്നെ ആരോപിച്ചു. ഇതിനിടയില്‍ മന്ത്രിസ്ഥാനത്തുനിന്നും രാജി. എന്നിട്ടും തരൂര്‍ എങ്ങനെ തിരുവനന്തപുരത്ത് നിന്നും ജയിച്ചു എന്ന ചോദ്യത്തിന് ഭാഗ്യം എന്നാണ് മറുപടി.
തരൂരിന്റെ സാമര്‍ത്ഥ്യവും പാണ്ഡിത്യവും ചോദ്യം ചെയ്യാനാവില്ല. അതേസമയം പൊതുപ്രവര്‍ത്തകര്‍ പാലിക്കേണ്ട മര്യാദയുടെ അഭാവത്താല്‍ അദ്ദേഹത്തിന് മണ്ഡലത്തിന്റേയും രാജ്യത്തിന്റെയും ശ്രേയസ്സില്‍ ശ്രദ്ധയൂന്നാന്‍ കഴിഞ്ഞില്ല. ഇനി അറസ്റ്റ് ചെയ്യപ്പെടുകയാണെങ്കില്‍ കുറ്റവാളിയായി അദ്ദേഹത്തിന് ജനങ്ങള്‍ക്കു മുന്നില്‍ നില്‍ക്കേണ്ടിയും വരും. അതോടെ തരൂരിന്റെ രാഷ്ട്രീയഭാവി അവസാനിക്കും.
നേരത്തെ കെ.ബി. ഗണേഷ്‌കുമാറും സമാനമായ വിവാദത്തില്‍പെട്ടു. ഇന്ന് സ്വന്തം പാര്‍ട്ടിക്കാര്‍ക്കെതിരെ അഴിമതി ആരോപണം ഉന്നയിക്കേണ്ട ഗതികേടിലായിരിക്കുന്നു അദ്ദേഹം. ആര്‍. ബാലകൃഷ്ണപിള്ളയുടെ അവസ്ഥയും വിഭിന്നമല്ല. പെരുമാറ്റത്തിലെ വൈകല്യമാണ് ഗണേഷിനും തരൂരിനും വിനയായത്.
ജനങ്ങളെ പ്രതിനിധീകരിക്കാന്‍ തീരുമാനിച്ചാല്‍ പൊതുപ്രവര്‍ത്തകര്‍ മര്യാദരാമന്‍മാര്‍ ആകണം എന്നര്‍ത്ഥം. പെണ്ണുകേസും അതിനോട് അനുബന്ധിച്ചുണ്ടാകുന്ന പുകിലുകളും നല്ല നേതാക്കള്‍ക്ക് ഭൂഷണമല്ല.
നേരത്തെ പി.ടി. ചാക്കോ രാജിവച്ചത് കേരളത്തിന്റെ ചരിത്രത്തില്‍ ഒരു ചോരപ്പാടായി നിലനില്‍ക്കുന്നുണ്ട്. ഒരു സ്ത്രീയായിരുന്നു അന്ന് രാജിക്ക് കാരണമായത്.
സരിതാ മോഡല്‍ ഐറ്റങ്ങള്‍ ഇനിയും വരും. പൊതുപ്രവര്‍ത്തകര്‍ അതിലൊന്നും വീഴാതെ നോക്കിയില്ലെങ്കില്‍ ശിഷ്ടജീവിതം പരിഹാസകഥാപാത്രമായി ജീവിക്കാന്‍ വിധിക്കപ്പെടും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (5 minutes ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (12 minutes ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (23 minutes ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (39 minutes ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (46 minutes ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (49 minutes ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (53 minutes ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (1 hour ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (1 hour ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (1 hour ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (1 hour ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (2 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (3 hours ago)

മാസപ്പടിപ്പടി കേസില്‍ പിണറായി പിടിയിലാകും നിര്‍ണായക തെളിവുമായി ഇഡി പിടിമുറുക്കുന്നു വീണ പൊട്ടിക്കരയുന്നു  (4 hours ago)

കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്ന എന്ന നിലയില്‍ പഴങ്ങളില്‍ നിന്നും വീര്യം കുറഞ്ഞ മദ്യം ഉല്‍പ്പാദിപ്പിക്കുകയെന്ന കാഴ്‌ചപ്പാടാണ്‌ എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ നേരത്തെ സ്വീകരിച്ചത്; സംസ്ഥാ  (4 hours ago)

Malayali Vartha Recommends