പരപ്പനങ്ങാടി പാലത്തിങ്ങല്‍ പാലത്തിലേക്ക് കല്ല് വണ്ടി പാഞ്ഞ് കയറി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

പരപ്പനങ്ങാടി പാലത്തിങ്ങല്‍ പാലത്തിലേക്ക് കല്ല് വണ്ടി പാഞ്ഞ് കയറി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. കൊടിഞ്ഞി കോറ്റതങ്ങാടി ബാദുഷയാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 6.45നായിരുന്നു സംഭവം.
ചെമ്മാട് ഭാഗത്ത് നിന്ന് കല്ലുമായി വന്ന നിസാന്‍ മിനിലോറി പാലത്തിന്റെ കൈവരിയിലേക്ക് പാഞ്ഞ് കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വണ്ടിയുടെ മുന്‍ ഭാഗം പാലതിന്റെ ഷട്ടര്‍ റൂമിന്റെ സ്ലാബിനുള്ളിലേക്ക് കയറി.
പാലം പണിക്കെത്തിയ ജെ.സി.ബി ഉപയോഗിച്ച് സ്ലാബില്‍ കുടുങ്ങിയ ലോറി തകര്‍ത്താണ് ഡ്രൈവറെ പുറത്തെടുത്തത്. ഗുരതര പരിക്കോടെ ക്ലീനറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ച യുവാവിന്റെ മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha


























