Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

ദേശീയ ഗെയിംസിന്റെ സംഘാടനത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് ഗവര്‍ണ്ണര്‍, രാഷ്ടപതിക്ക് റിപ്പോര്‍ട്ട് കൊടുക്കും

08 JANUARY 2015 09:37 AM IST
മലയാളി വാര്‍ത്ത.

കോടിക്കണക്കിന് രൂപ ചിലവഴിച്ച് നടത്തുന്ന ഗെയിംസിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളിലും സംഘാടനത്തിലും ഗവര്‍ണര്‍ പി സദാശിവത്തിന് അതൃപ്തി.  ഗവര്‍ണര്‍ തന്റെ അതൃപ്തി രാഷ്ടപതിയെയും പ്രധാനമന്ത്രിയെയും അറിയിക്കും. ദേശീയ ഗെയിംസിന്റെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയേയും സമാപനത്തിന് രാഷ്ട്രപതിയേയും ക്ഷണിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഇത്. ഇതിനിടെ കെടുകാര്യസ്ഥതയും അഴിമതിയും നിറഞ്ഞ ഗെയിംസ് സംഘാടനത്തിലെ കള്ളക്കളികള്‍ കണ്ടെത്തണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടാനും സാധ്യതയുണ്ട്.

കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലോടെ ഗെയിംസിനെ മെച്ചപ്പെടുത്താനുള്ള സാധ്യതയും ഗവര്‍ണര്‍ പരിശോധിക്കുന്നുണ്ട്. ഗവര്‍ണ്ണറെന്ന അധികാരമുപയോഗിച്ച് പരമാവധി ഇടപെടലുകള്‍ നടത്താനും ഗവര്‍ണര്‍ ഉദ്ദേശിക്കുന്നതായാണ് സൂചന. പണി തീരാതെ ഗെയിംസുമായി സഹകരിക്കില്ലെന്ന സൂചനയാണ് രാജ്ഭവനില്‍ നിന്ന് വരുന്നത്.
സംഘാടന പിഴവിലെ തന്റെ പ്രതിഷേധം അറിയിക്കാനാണ് ഗവര്‍ണര്‍ കഴിഞ്ഞ ദിവസത്തെ സിഗ്‌നേച്ചര്‍ ഫിലിം പ്രകാശന ചടങ്ങില്‍ പങ്കെടുക്കാത്തത്. ഗവര്‍ണര്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്ന് പരിപാടി ഉപേക്ഷിച്ചിരുന്നു. ഇന്നലെ വൈകിട്ട് നാലിന് രാജ്ഭവന്‍ ഹാളിലായിരുന്നു ചടങ്ങ് സംഘടിപ്പിച്ചിരുന്നത്. ഗവര്‍ണറുടെ മുന്‍കൂട്ടിയുള്ള അനുമതിയോടെ നിശ്ചയിച്ച പ്രോഗ്രാം പരിപാടിക്ക് രണ്ടു മണിക്കൂര്‍ മുമ്പാണ് റദ്ദാക്കിയത്. പ്രോട്ടോക്കോളുമായി ബന്ധപ്പെട്ട കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണര്‍ പരിപാടിയില്‍ നിന്ന് വിട്ടുനിന്നതെന്നാണ് രാജ്ഭവന്‍ നല്‍കുന്ന വിശദീകരണം.
എന്നാല്‍ ഗെയിംസ് മുന്നൊരുക്കങ്ങളിലെ വിവാദങ്ങളിലുള്ള അതൃപ്തിയാണ് ഗവര്‍ണറെ വിട്ടുനില്‍ക്കാന്‍ പ്രേരിപ്പിച്ചതെന്ന് വ്യക്തം. തീം സോംഗ് പ്രകാശനം ഇന്നാണ്. ഇതിലും ഗവര്‍ണര്‍ പങ്കെടുക്കുന്നില്ല. മുഖ്യമന്ത്രിയാണ് പ്രകാശനം ചെയ്യുന്നത്. ദേശീയ ഗെയിംസിനെതിരെ കടുത്ത നടപടികള്‍ വേണമെന്ന് സര്‍ക്കാരിനോട് ഗവര്‍ണ്ണര്‍ ആവശ്യപ്പെട്ടേക്കും.
ഗവര്‍ണ്ണര്‍ പരിപാടികള്‍ ബഹിഷ്‌കരിക്കുന്നതോടെ ഗെയിംസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി എത്താനുള്ള സാധ്യതയും അടയും. ഉദ്ഘാടന ചടങ്ങ് നടത്തേണ്ട കാര്യവട്ടത്തെ ഗ്രീന്‍ ഫീല്‍ഡ് സ്‌റ്റേഡിയത്തിന്റെ പണി ഇതുവരെ പൂര്‍ത്തിയാകാത്തത് പ്രധാനമന്ത്രിയുടെ വരവിനെ ബാധിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതല വഹിക്കുന്ന നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡിന് സ്റ്റേഡിയത്തില്‍ പരിശോധന നടത്താന്‍ കഴിയാത്തതാണ് കാരണം.
സമാപന ചടങ്ങില്‍ രാഷ്ട്രപതിയും വരില്ലെന്നാണ് അറിയുന്നത്. ആന്‍ജിയോപ്ലാസ്റ്റി നടന്ന ശേഷം വിശ്രമത്തിലാണ് പ്രണാബ് മുഖര്‍ജി. മോഡിയും രാഷ്ട്രപതിയും എത്തിയില്ലെങ്കില്‍ ഗെയിംസിന്റെ മോടി കുറയുമെന്ന് ഉറപ്പാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (7 minutes ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (14 minutes ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (25 minutes ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (41 minutes ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (48 minutes ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (51 minutes ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (55 minutes ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (1 hour ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (1 hour ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (1 hour ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (1 hour ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (2 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (3 hours ago)

മാസപ്പടിപ്പടി കേസില്‍ പിണറായി പിടിയിലാകും നിര്‍ണായക തെളിവുമായി ഇഡി പിടിമുറുക്കുന്നു വീണ പൊട്ടിക്കരയുന്നു  (4 hours ago)

കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്ന എന്ന നിലയില്‍ പഴങ്ങളില്‍ നിന്നും വീര്യം കുറഞ്ഞ മദ്യം ഉല്‍പ്പാദിപ്പിക്കുകയെന്ന കാഴ്‌ചപ്പാടാണ്‌ എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ നേരത്തെ സ്വീകരിച്ചത്; സംസ്ഥാ  (4 hours ago)

Malayali Vartha Recommends