Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ശശി തരൂരിന് ഡല്‍ഹി പോലീസ് നോട്ടീസയച്ചു

08 JANUARY 2015 10:09 AM IST
മലയാളി വാര്‍ത്ത.

സുനന്ദ പുഷ്‌കര്‍ കൊലക്കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ഡല്‍ഹി പൊലീസ് ശശി തരൂരിന് നോട്ടീസയച്ചു. സിആര്‍പിസി 160-ാം വകുപ്പ് പ്രകാരമായിരിക്കും തരൂരിനെ ചോദ്യം ചെയ്യുകയെന്ന് ഡല്‍ഹി പൊലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു. എത്രയും പെട്ടെന്ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
അന്വേഷണവുമായി സഹകരിക്കുമെന്നും സത്യം പുറത്ത് വരാന്‍ താന്‍ കാത്തിരിക്കുകയാണെന്നും ശശി തരൂര്‍ പ്രതികരിച്ചു. തൃശൂരില്‍ ആയുര്‍വേദ ചികില്‍സയിലാണ് ഇപ്പോള്‍ തരൂര്‍. അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കാന്‍ തയാറെന്ന് തരൂരുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെട്ട പാക്കിസ്ഥാന്‍ മാധ്യമപ്രവര്‍ത്തക മെഹര്‍ തരാര്‍ പറഞ്ഞു. ഒരു ഇന്ത്യന്‍ ടിവി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം കൊലക്കുറ്റം തന്റെ മേല്‍ കെട്ടിവെക്കാനാണ് ഡല്‍ഹിപോലീസ് ശ്രമിക്കുന്നതെന്നും അതിന്റെ ഭാഗമായാണ് തന്റെ തന്റെ വീട്ടുജോലിക്കാരനെ ഡല്‍ഹി പൊലീസ് ശാരീരികമായി ഉപദ്രവിച്ച് തനിക്കെതിരെ മൊഴികൊടുക്കാന്‍ നിര്‍ബന്ധിച്ചതെന്നും ശശി തരൂര്‍ പറയുന്നു. തന്റെ മേല്‍ കുറ്റം ആരോപിക്കാന്‍ നടത്തുന്ന ശ്രമങ്ങളെ കുറിച്ച് ഡല്‍ഹിപോലീസിന് ശശി തരൂര്‍ അയച്ച കത്ത് ഇന്നലെ പുറത്ത് വന്നിരുന്നു.
കേസുമായി ബന്ധപ്പെട്ടു കഴിഞ്ഞ നവംബര്‍ 12നു തരൂര്‍ ഡല്‍ഹി പൊലീസ് കമ്മിഷണര്‍ക്ക് ഇ-മെയിലിലൂടെ അയച്ച കത്തു പുറത്തുവന്നത്. ഇതിലാണു തനിക്കെതിരെ മൊഴിനല്‍കാന്‍ വീട്ടുജോലിക്കാരന്‍ നാരായണ്‍ സിങ്ങിനെ അന്വേഷണ ഉദ്യോഗസ്ഥന്‍ ഉപദ്രവിച്ചെന്ന ആരോപണം ഉന്നയിച്ചിരിക്കുന്നത്.
നവംബര്‍ ഏഴിനും എട്ടിനുമായി മൊത്തം 34 മണിക്കൂര്‍ നാലു പൊലീസ് ഉദ്യോഗസ്ഥര്‍ നാരായണ്‍ സിങ്ങിനെ ചോദ്യംചെയ്തു. ഒരാള്‍ പലതവണ ഉപദ്രവിച്ചു. ഇത് അംഗീകരിക്കാനാവാത്തതും നിയമവിരുദ്ധവുമാണെന്നും നടപടി വേണമെന്നും കത്തില്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (6 minutes ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (13 minutes ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (24 minutes ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (40 minutes ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (47 minutes ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (50 minutes ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (54 minutes ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (1 hour ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (1 hour ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (1 hour ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (1 hour ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (2 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (3 hours ago)

മാസപ്പടിപ്പടി കേസില്‍ പിണറായി പിടിയിലാകും നിര്‍ണായക തെളിവുമായി ഇഡി പിടിമുറുക്കുന്നു വീണ പൊട്ടിക്കരയുന്നു  (4 hours ago)

കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്ന എന്ന നിലയില്‍ പഴങ്ങളില്‍ നിന്നും വീര്യം കുറഞ്ഞ മദ്യം ഉല്‍പ്പാദിപ്പിക്കുകയെന്ന കാഴ്‌ചപ്പാടാണ്‌ എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ നേരത്തെ സ്വീകരിച്ചത്; സംസ്ഥാ  (4 hours ago)

Malayali Vartha Recommends