Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

കൊച്ചി മെട്രോ : വീണ്ടും തമ്മിലടി വിവാദം: നഗരത്തില്‍ കരാറുകാരുടെ തോന്ന്യാസമാണ് നടക്കുന്നതെന്ന് ജിസിഡിഎ ചെയര്‍മാന്‍

08 JANUARY 2015 12:43 PM IST
മലയാളി വാര്‍ത്ത.

മെട്രോ നിര്‍മ്മാണത്തില്‍ സജീവമായി പുരോഗമിക്കുന്നതിനിടെ വീണ്ടും തമ്മിലടി വിവാദം. കൊച്ചിമെട്രോ റെയില്‍ ലിമിറ്റേഡും ഡല്‍ഹി മെട്രൊ റെയില്‍ കോര്‍പ്പറേഷനും തമ്മിലടിച്ചു നില്‍ക്കുന്നതിനാല്‍ നഗരത്തില്‍ കരാറുകാരുടെ തോന്ന്യാസമാണ് അരങ്ങേറുന്നതെന്ന രൂക്ഷവിമര്‍ശനവുമായി ജി.സി.ഡി.എ ചെയര്‍മാന്‍ എന്‍.വേണുഗോപാല്‍ രംഗത്തെത്തിയിരിക്കുന്നു.
മെട്രോ നിര്‍മ്മാണവുമായി ബന്ധപ്പെട്ട അനുബന്ധ റോഡു വികസനത്തില്‍ കെ.എം.ആര്‍.എല്ലും ഡിഎം.ആര്‍.സിയും പൂര്‍ണ പരാജയമാണ്.  ഏത് റോഡ് തുറക്കണം, അടയ്ക്കണമെന്ന് തീരുമാനിക്കുന്നത് കരാര്‍ കമ്പനികളാണ്. മെട്രോയ്ക്കായി ജനങ്ങളുടെ സൗകര്യം മുഴുവന്‍കവര്‍ന്നെടുത്ത ഏജന്‍സികള്‍ ജനങ്ങളെ ബോധപൂര്‍വം മറന്നു. നഗരത്തിലെ ഇപ്പോഴത്തെഗതാഗതക്കുരുക്കിന് കാരണംഏജന്‍സികളുടെ അലംഭാവം മാത്രമാണെന്നും വേണുഗോപാല്‍ പറഞ്ഞു.
മെട്രോനിര്‍മാണം പുരോഗമിക്കുമ്പോള്‍ സുഗമമായ ഗതാഗതത്തിനായി വികസിപ്പിക്കേണ്ട സമാന്തര റോഡ് ഏതാണെന്നു പോലും രണ്ട് ഏജന്‍സികള്‍ക്കും അറിയില്ല.  സഹോദരന്‍ അയ്യപ്പന്‍ റോഡിന് സമാന്തരമായബണ്ടു റോഡിലെ ഒരുകല്ലുമാറ്റിവയ്ക്കാന്‍ പോലും അധികൃതര്‍ തയ്യാറായിട്ടില്ല. ജി.സി.ഡി.എ ഓഫീസിനുമുന്നിലെ സ്ഥലം വിട്ടു നല്‍കിയിട്ടും ഒരു നിര്‍മ്മാണവും നടത്താതെ കഴിഞ്ഞഏഴു മാസമായി അടച്ചിട്ടിരിക്കുകയാണ്. ഇവിടെഅഞ്ചുകണ്ടെയ്‌നര്‍ഇറക്കി വച്ച് തൊഴിലാളികള്‍ക്ക് താമസ സൗകര്യം ഒരുക്കി.
ആറായിരത്തിലധികം തൊഴിലാളികള്‍ക്ക് മതിയായ സൗകര്യമില്ലാതെ താമസം ഒരുക്കിയിതിനാല്‍ കനാലുകള്‍ പോലും വൃത്തികേടായി തിരക്കേറിയ കലൂര്‍കടവന്ത്ര റോഡില്‍ അറ്റകുറ്റപ്പണികള്‍ നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടും ആരുംതിരിഞ്ഞു നോക്കിയില്ല.  തങ്ങളുടെകാര്യങ്ങള്‍ നടക്കണമെന്ന സങ്കുചിത മനോഭാവമാണ് ഏജന്‍സികള്‍ പുലര്‍ത്തുന്നത്.
യോഗങ്ങളില്‍ മുഖ്യമന്ത്രിനിര്‍ദ്ദേശിക്കുന്ന കാര്യങ്ങള്‍പോലുംഅട്ടിമറിക്കുകയാണ്.  ട്രാഫിക് പൊലീസുമായി ബന്ധപ്പെടാതെയാണ് കരാര്‍ കമ്പനികള്‍ റോഡുകള്‍ അടയ്ക്കുന്നതെന്നും വേണുഗോപാല്‍ പറഞ്ഞു. അതേസമയം ജി.സി.ഡി.എ ചെയര്‍മാന്‍ എന്‍ വേണുഗോപാലുമായി നേരിട്ട് സംസാരിച്ച് പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് കൊച്ചി മെട്രോറെയില്‍ ലിമിറ്റഡ്എം.ഡി.ഏലിയാസ് ജോര്‍ജ് പറഞ്ഞു.  മെട്രോ നിര്‍മ്മാണത്തിന് ഏറ്റവും കൂടുതല്‍ സഹായം നല്‍കിയത് ജി.സി.ഡി.എയാണ്.
ചോദിച്ച സമയത്തു തന്നെ സ്ഥലങ്ങള്‍ വിട്ടുനല്‍കി. സമാന്തരറോഡുകളുടെ വികസനത്തിനായി ടെന്‍ഡറുകള്‍ നല്‍കി. ഫെബ്രുവരിയില്‍ നിര്‍മ്മാണം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഏലിയാസ് ജോര്‍ജ് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (7 minutes ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (14 minutes ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (25 minutes ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (41 minutes ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (48 minutes ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (51 minutes ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (55 minutes ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (1 hour ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (1 hour ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (1 hour ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (1 hour ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (2 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (3 hours ago)

മാസപ്പടിപ്പടി കേസില്‍ പിണറായി പിടിയിലാകും നിര്‍ണായക തെളിവുമായി ഇഡി പിടിമുറുക്കുന്നു വീണ പൊട്ടിക്കരയുന്നു  (4 hours ago)

കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്ന എന്ന നിലയില്‍ പഴങ്ങളില്‍ നിന്നും വീര്യം കുറഞ്ഞ മദ്യം ഉല്‍പ്പാദിപ്പിക്കുകയെന്ന കാഴ്‌ചപ്പാടാണ്‌ എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ നേരത്തെ സ്വീകരിച്ചത്; സംസ്ഥാ  (4 hours ago)

Malayali Vartha Recommends