പാമോലിന്‍ കേസിലെ പങ്ക് പുറത്താകുമോന്ന് മുഖ്യമന്ത്രി ഭയക്കുന്നു: പന്ന്യന്‍

പാമോലിന്‍ കേസിലെ തന്റെ പങ്ക് പുറത്താകുമോ എന്ന് മുഖ്യമന്ത്രി ഭയക്കുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. പുതിയ കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവയ്ക്കണം. സര്‍ക്കാരിനെതിരെ ഹൈക്കോടതിയുടെ കുറ്റപത്രം വന്നിരിക്കുന്നതിന് തുല്യമാണിത്. അതുകൊണ്ടുതന്നെ ഒരു നിമിഷം പോലും സ്ഥാനത്തു തുടരാന്‍ ഉമ്മന്‍ചാണ്ടിയ്ക്ക് അര്‍ഹതയില്ലെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.
പാമോലിന്‍ കേസ് അവസാനിപ്പിക്കണമെന്ന സര്‍ക്കാരിന്റെ റിവിഷന്‍ ഹര്‍ജി കോടതി തള്ളുകയും വിചാരണ തുടരാന്‍ ഉത്തരവിടുകയും ചെയ്ത സാഹചര്യത്തിലാണ് പന്ന്യന്റെ പ്രതികരണം.
മുഖ്യമന്ത്രിക്കുള്ള തിരിച്ചടിയാണ് ഹൈക്കോടതി വിധിയെന്ന് സിപിഎം നേതാവ് തോമസ് ഐസക്കും പ്രതികരിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























