Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

നമുക്ക് പൂരവും, വിദേശ പഠന യാത്രകളും കള്ളവോട്ടുമാണല്ലോ പ്രിയവിഷയങ്ങള്‍!!! അമ്മയും മകളും ജപ്തി ഭീഷണിയെത്തുടര്‍ന്ന് ആത്മഹത്യ ചെയ്ത സംഭവം മലയാളികളിൽ ഒരു കുറ്റബോധവും ഉണ്ടാക്കുന്നില്ല എന്നത് എത്ര ഭീകരമാണെന്ന ചോദ്യവുമായി ജോയ് മാത്യു

15 MAY 2019 09:50 AM IST
മലയാളി വാര്‍ത്ത

നെയ്യാറ്റിൻകരയിൽ അമ്മയും മകളും ജപ്തി ഭീഷണിയെത്തുടര്‍ന്ന് ആത്മഹത്യ ചെയ്ത സംഭവം മലയാളികളിൽ ഒരു കുറ്റബോധവും ഉണ്ടാക്കുന്നില്ല എന്നത് എത്ര ഭീകരമാണെന്ന ചോദ്യവുമായി നടനും സംവിധായകനുമായ ജോയ് മാത്യു. ഇത് കേരളത്തിലെ ഒരമ്മയുടെ മകളുടെയും മാത്രം പ്രശ്‌നമല്ല, എന്നാല്‍ നമുക്ക് ഇതൊന്നും വിഷയമല്ലെന്നും നമുക്ക് പൂരവും വിദേശ പഠനയാത്രകളും കള്ളവോട്ടുമാണല്ലോ പ്രിയ വിഷയങ്ങളെന്നും പറയുന്നു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ...

'നെയ്യാറ്റിന്‍കരയില്‍ ഒരമ്മയും ബിരുദ വിദ്യാര്‍ത്ഥിയായ മകളും ബാങ്ക് ജപ്തി ഭയത്തെ തുടര്‍ന്ന് സ്വയം തീ കൊളുത്തി മരിച്ചു. ഇത് നമ്മള്‍ മലയാളികള്‍ക്ക് ഒരു കുറ്റബോധവും ഉണ്ടാക്കുന്നില്ല എന്നത് എത്ര ഭീകരമാണ്.

കാനറാ ബാങ്കില്‍ നിന്നും വായ്പയെടുത്തത് തിരിച്ചടക്കാന്‍ കഴിയാതെവന്നപ്പോള്‍ സ്വാഭാവികമായും ബാങ്ക് കേസിനു പോവുകയും അവര്‍ക്ക് അനുകൂലമായ വിധി സമ്പാദിക്കുകയും ചെയ്തു. ബാങ്കിന്റെ ഈ ഭീഷണിയാണ് അമ്മയെയും മകളെയും ആത്മഹത്യ ചെയ്‌തൊടുങ്ങാന്‍ പ്രേരിപ്പിച്ചത് എന്നറിയുന്നു.

ഇത് കേരളത്തിലെ ഒരമ്മയുടെയും മകളുടെയും മാത്രം പ്രശ്‌നമല്ല. പത്രവാര്‍ത്തകകളില്‍ ഏതെങ്കിലും ഒരു മൂലയില്‍ ഒതുങ്ങിപ്പോകുന്ന, നമ്മള്‍ ശ്രദ്ധിക്കാത്ത കര്‍ഷക ആത്മഹത്യകള്‍ നിരവധിയാണ്. നമുക്ക് പൂരവും, വിദേശ പഠന യാത്രകളും കള്ളവോട്ടുമാണല്ലോ പ്രിയവിഷയങ്ങള്‍ !

കാനറാ ബാങ്ക് ചെയ്തത് കടുത്ത അനീതിയാണെന്ന് സാമ്പത്തിക വിദഗ്ധനും ധനമന്ത്രിയുമായ ശ്രീ തോമസ് ഐസക് പ്രതിഷേധിച്ചു. അദ്ദേഹം പറഞ്ഞതൊക്കെ നല്ലത് തന്നെ. താങ്കളുടെ ഗവര്‍മ്മെന്റിനു കാനറാ ബാങ്കിനെയെന്നല്ല ഒരു ബാങ്കിനെയും നിയമപരമായി തൊടാന്‍ പോലും സാധിക്കില്ല എന്ന് താങ്കള്‍ക്ക് തന്നെ അറിയാം.പക്ഷെ താങ്കളുടെ പാര്‍ട്ടിക്ക് വേണമെങ്കില്‍ ബാങ്കിന്റെ ശാഖകള്‍ തകര്‍ക്കാന്‍ ആയേക്കും.അതുകൊണ്ട് മരിച്ചു പോയവര്‍ക്ക് നീതി കിട്ടുമോ? അവര്‍ തിരിച്ചു വരുമോ? ഇല്ല സാര്‍. ഒരു ചെറിയ കാര്യം അങ്ങയുടെ അറിവിലേക്ക് പറയട്ടെ. ബാങ്ക് ജപ്തി എന്ന് പറഞ്ഞാല്‍ ബാങ്ക് അധികൃതര്‍ വായ്പയില്‍ വീഴ്ച വരുമ്പോള്‍ മുന്തിയ വക്കീലിനെ വെച്ചു കേസ് നടത്തി വിധി സാബാദിച്ചു പോലീസിന്റെ സഹായത്തോടെ നടപ്പാക്കുന്ന ഒരു പ്രാകൃത നടപടിയാണ് ജപ്തി.

പോലീസ് ആരുടെയാണെന്ന് ചോദിച്ചാല്‍ ഏത് കുഞ്ഞിനും അറിയാം അതു താങ്കള്‍ ഭരിക്കുന്ന സര്‍ക്കാരിന്റെ പോലീസാണെന്ന് . അപ്പോള്‍ താങ്കള്‍ കൂടി ഉള്‍ക്കൊള്ളുന്ന സര്‍ക്കാര്‍ വിചാരിച്ചാല്‍ താങ്കളുടെ പോലീസിന്റെ സഹായം ബാങ്കിനു ലഭിക്കാതിരുന്നാല്‍ പോരെ? അധികാരം ഇല്ലാത്തപ്പോള്‍ പോലും സ്വന്തം പാര്‍ട്ടിയിലുള്ളവരെ പോലീസ് സ്റ്റേഷനില്‍ നിന്നും ഇറക്കി കൊണ്ടുവരാന്‍ കഴിയുന്നവരാണ് ഇപ്പോള്‍ ഭരണത്തില്‍ ഇരിക്കുന്നത് എന്നതായിരുന്നു ഞങ്ങള്‍ ജനങ്ങള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കിയിരുന്ന കാര്യം.

അതിനാല്‍ ബഹുമാനപ്പെട്ട മന്ത്രി ഇടപെട്ട് ഇമ്മാതിരി ബാങ്ക് പോക്രിത്തരങ്ങള്‍ക്ക് പോലീസിന്റെ സഹായം അനുവദിക്കില്ല എന്നൊന്ന് പറഞ്ഞാല്‍ തരക്കേടില്ലായിരുന്നു. അത്രയെങ്കിലും മന:സമാധാനം കടമെടുത്ത പാവങ്ങള്‍ക്ക് ലഭിക്കുമല്ലോ ! പറ്റില്ല അല്ലേ?'

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (40 minutes ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (47 minutes ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (1 hour ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (1 hour ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (1 hour ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (1 hour ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (2 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (2 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (2 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (2 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (3 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (3 hours ago)

സി.പി.ഐ.എമ്മാണെങ്കിലും യു.ഡി.എഫാണെങ്കിലും തട്ടിപ്പുകാർ തട്ടിപ്പുകാരാണ്; എക്സൈസിനേക്കാൾ അഴിമതി നടക്കുന്ന മേഖലയായി സഹകരണ മേഖല മാറി; ആരോപണവുമായി മന്ത്രി എം ലിജു  (3 hours ago)

എൽ.ഡി.എഫിൽ ഭിന്നത രൂക്ഷം; പിണറായി വിജയനെതിരെ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവിൽ കടുത്ത വിമർശനം  (3 hours ago)

ജനവാസമേഖലകളെയും കൃഷിസ്ഥലങ്ങളെയും തോട്ടങ്ങളെയും ESA പരിധിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കും; നടപടികൾ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് തന്നെ ആരംഭിച്ചിരുന്നതായി പരിസ്ഥിതി മന്ത്രി സണ്ണി ജോസഫ്  (3 hours ago)

Malayali Vartha Recommends