ദേശീയ ഗെയിംസില്‍ സ്വര്‍ണം നേടുന്ന മലയാളി താരത്തിന് 5 ലക്ഷം

ദേശീയ ഗെയിംസില്‍ സ്വര്‍ണം നേടുന്ന മലയാളി താരത്തിന് അഞ്ചു ലക്ഷവും വെള്ളി മെഡല്‍ നേടുന്നവര്‍ക്ക് മൂന്നു ലക്ഷവും വെങ്കലമെഡല്‍ നേടുന്നവര്‍ക്ക് രണ്ടു ലക്ഷം രൂപയും സര്‍ക്കാര്‍വക പുരസ്‌കാരം നല്കുമെന്ന് കായികമന്ത്രി തിരുവഞ്ചൂര്‍ പറഞ്ഞു.
പറഞ്ഞ സമയത്തു തന്നെ ഗെയിംസ് നടത്തുന്നതിന് തങ്ങള്‍ തയ്യാറാണെന്നും പ്രധാന സ്‌റ്റേഡിയത്തിന്റെ ഉദ്ഘാടനം 26ന് തന്നെ നടത്തുമെന്നും മന്ത്രി പറഞ്ഞു. കോട്ടയം പ്രസ് ക്ലബിന്റെ മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
കഴക്കൂട്ടം റെയില്‍വേ സ്‌റ്റേഷനില്‍ ഗെയിംസിന്റെ ഭാഗമായി സ്‌റ്റോപ്പ് അനുവദിക്കുമെന്നും അദ്ദേഹം അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivarthahttps://www.facebook.com/Malayalivartha



























