സ്ത്രീധനത്തിന്റെ പേരിലും, മന്ത്രവാദത്തിന്റെ പേരിലും പീഡിപ്പിച്ചു; തന്നെയും മകളെയും കുറിച്ച് അപവാദങ്ങൾ പറഞ്ഞുപരത്തി- പുരയിടത്തിൽ ദൈവങ്ങൾ കുടിയിരിക്കുന്നുണ്ടെന്നും, ജപ്‌തിയൊക്കെ ദൈവങ്ങൾ നോക്കിക്കൊള്ളുമെന്നും പറഞ്ഞ് അമ്മായിയമ്മ വസ്തു വില്‍ക്കുന്നതിന് തടസം നിന്നു:- പുരയിടത്തിലെ ആല്‍ത്തറയും മന്ത്രവാദക്കളവും സംരക്ഷിക്കാൻ നഷ്ടമാക്കിയത് പത്തൊമ്പതുവയസുകാരിയുടെയും, അമ്മയുടെയും ഉയിരുകൾ:- .ദുരൂഹതയോടെ വൈഷ്ണവി നിലയം

ജപ്തി ഭീഷണിയില്‍ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ അമ്മയുടെയും മകളുടെയും ആത്മഹത്യാ കുറിപ്പ് പുറത്ത്. തന്‍റെയും മകളുടെയും ആത്മഹത്യക്ക് ഉത്തരവാദി ഭര്‍ത്താവും ഭര്‍തൃ വീട്ടുകാരുമാണെന്നാണ് ആത്മഹത്യാക്കുറിപ്പിൽ സ്വന്തം കൈപ്പടയിൽ എഴുതി ചേർത്തിരിക്കുന്നത്. നിർണായകമായ ആത്മഹത്യാക്കുറിപ്പിന് പിന്നാലെ ലേഖയുടെ ഭര്‍ത്താവ് അടക്കം നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആത്മഹത്യയ്ക്ക് ഉത്തരവാദി ഭർത്താവും ബന്ധുക്കളായ 2 സ്ത്രീകളുമെന്ന് വീട്ടമ്മയുടെ ആത്മഹത്യ കുറിപ്പിലെ ആരോപണം. ജപ്തിയെത്തിയിട്ടും ഭർത്താവ് ചന്ദ്രൻ ഒന്നും ചെയ്തില്ലെന്ന് കുറിപ്പില്‍ ആരോപിക്കുന്നു . സ്ഥലം വില്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ എതിര്‍ത്തെന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.
ഇവിടെ മന്ത്രവാദമടക്കമുള്ള സംഭവങ്ങള്‍ നടന്നിരുന്നെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഇവര്‍ വില്‍ക്കാന്‍ ശ്രമിച്ച സ്ഥലത്ത് ആല്‍ത്തറയും മന്ത്രവാദക്കളവും ഉണ്ടായിരുന്നെന്നും അതിനാല്‍ വില്‍ക്കാന്‍ ഭര്‍ത്താവ് അനുവദിച്ചില്ലെന്നാണ് കുറിപ്പിലെ പരാമര്‍ശം. സ്ത്രീധനത്തിന്റെ പേരിലും മന്ത്രവാദത്തിന്റെ പേരിലും പീഡിപ്പിച്ചുവെന്ന് ലേഖ കുറിപ്പില്‍ വിശദമാക്കുന്നു. ആത്മഹത്യ ചെയ്ത മുറിയുടെ ചുമരിലാണ് കുറിപ്പ് ഒട്ടിച്ചിരുന്നത്. ലേഖയുടെ ഭര്‍ത്താവ് ചന്ദ്രനെയും അമ്മ കൃഷ്ണമ്മയെയും ചന്ദ്രന്റെ സഹോദരിയെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്യാന്‍ കൊണ്ടു പോയി. ഭൂമി വാങ്ങാന്‍ വന്നയാള്‍ പണം നല്‍കുന്നതിന് മുന്‍പായാണ് പിന്മാറിയത്. ഭൂമി വില്‍പന തകിടം മറിച്ചതില്‍ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കും പങ്കുണ്ടെന്ന് ആത്മഹത്യ ചെയ്ത വീട്ടമ്മയ്ക്കും മകള്‍ക്കും സംശയമുണ്ടായിരുന്നെന്നാണ് പൊലീസ് വിശദമാക്കുന്നത്.
ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. മാരായിമുട്ടം മലയില്‍ക്കട സ്വദേശി ചന്ദ്രന്റെ ഭാര്യ ലേഖ (40), മകള്‍ വൈഷ്ണവി (19) എന്നിവരാണ് തീകൊളുത്തി ആത്മഹത്യ ചെയ്തത്. വീട് ജപ്തി ചെയ്യാനിരിക്കുകയാണെന്ന് അറിയിച്ച ബാങ്കില്‍ നിന്ന് ഫോണ്‍ വന്നതിന് പിന്നാലെ അമ്മയും മകളും സ്വയം തീ കൊളുത്തുകയായിരുന്നു. വൈഷ്ണവി തല്‍ക്ഷണവും ലേഖ ഇന്നലെ വൈകിട്ട് ആശുപത്രിയില്‍ വച്ചും മരിക്കുകയായിരുന്നു.
നെയ്യാറ്റിന്‍കരയിലെ കാനറ ബാങ്കില്‍ നിന്നും വീട് നിര്‍മിക്കാനായി ഇവര്‍ വായ്പ എടുത്തിരുന്നു. 15 വര്‍ഷം മുമ്ബ് 5 ലക്ഷം രൂപയാണ് ലോണ്‍ എടുത്തത്. ഇതില്‍ ആറ് ലക്ഷത്തലധികം തുക തിരിച്ചടച്ചിരുന്നതായും ബാക്കി നാല് ലക്ഷത്തോളം ഇനിയും അടയ്ക്കാന്‍ ബാക്കിയുണ്ടായിരുന്നതായും ബന്ധുക്കള്‍ പറയുന്നു. ഇത്രയും വലിയ തുക തിരിച്ചടയ്ക്കാന്‍ തക്ക സാമ്ബത്തിക സ്ഥിതി ഇവര്‍ക്കുണ്ടായിരുന്നില്ല. ബാങ്ക് അധികൃതര്‍ ജപ്തി നടപടികളുമായി മുന്നോട്ടു പോയ സാഹചര്യത്തില്‍ കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു ലേഖയും വൈഷ്ണവിയും എന്നാണ് നാട്ടുകാര്‍ പറയുന്നത്.
വസ്തു വില്‍ക്കുന്നതിന് ഭര്‍ത്താവിന്റെ അമ്മ തടസം നിന്നുവെന്നും തന്നെയും മകളെയും കുറിച്ച് അപവാദം പറഞ്ഞുവെന്നും കുറിപ്പില്‍ പറയുന്നു. പുരയിടത്തിൽ ദൈവങ്ങൾ കുടിയിരിക്കുന്നുണ്ട്. ജപ്‌തിയൊക്കെ ദൈവങ്ങൾ നോക്കിക്കൊള്ളുമെന്നും കൃഷ്‌ണമ്മ പറഞ്ഞിരുന്നെന്ന് കുറിപ്പിലുണ്ട്. കല്യാണം കഴിഞ്ഞനാൾ മുതൽ തന്നെ ചന്ദ്രൻ തന്നെ പീഡിപ്പിക്കുകയായിരുന്നെന്നും ഒരു സ്വസ്ഥതയും തന്നിരുന്നില്ലെന്നും ലേഖയുടെ കുറിപ്പിലുണ്ട്.
കുറിപ്പ് കണ്ടെത്തിയത് ആത്മഹത്യ ചെയ്ത മുറിയില്‍ നിന്നാണ്. ആത്മഹത്യക്കുറിപ്പിലാണ് ഈ സൂചനകള്‍. നെയ്യാറ്റിന്‍കര ആത്മഹത്യയില്‍ അഭിഭാഷക കമ്മീഷനും സമ്മര്‍ദം ചെലുത്തിയതായി തെളിഞ്ഞു. മേയ് 14ന് പണം തിരിച്ചടയ്ക്കണമെന്ന് എഴുതിവാങ്ങി. ഇടപാടില്‍ കക്ഷിയല്ലാതിരുന്ന മകള്‍ വൈഷ്ണവിയെക്കൊണ്ടും ഒപ്പിടുവിച്ചു.
https://www.facebook.com/Malayalivartha