കേരള കോൺഗ്രസ് എമ്മിലെ പ്രതിസന്ധി പരിഹരിക്കാൻ പാർട്ടി സംസ്ഥാന കമ്മിറ്റി അടിയന്തരമായി വിളിച്ചുചേർക്കണമെന്ന ആവശ്യവുമായി മാണി വിഭാഗം

കേരള കോൺഗ്രസ് എമ്മിലെ പ്രതിസന്ധി പരിഹരിക്കാൻ പാർട്ടി സംസ്ഥാന കമ്മിറ്റി അടിയന്തരമായി വിളിച്ചുചേർക്കണമെന്ന ആവശ്യവുമായി മാണി വിഭാഗം. ഏറ്റവും വിശ്വസ്തരായ മുതിർന്ന നേതാക്കളിൽ ചിലർ നിലപാട് മാറ്റിയ സാഹചര്യത്തിൽ നേതൃമാറ്റ വിഷയത്തിൽ ഇനി വിട്ടുവീഴ്ച വേണ്ടെന്നാണ് തീരുമാനം. കെ.എം. മാണിയുടെ നിര്യാണത്തെ തുടർന്ന് വർക്കിങ് ചെയർമാൻ പി.ജെ. ജോസഫിന് ചെയർമാെൻറ താൽക്കാലിക ചുമതലയാണ് നൽകിയതെങ്കിലും അത് അംഗീകരിക്കാനും ജോസ് കെ. മാണി വിഭാഗം തയാറല്ല.
ചെയർമാൻ മരിക്കുകയോ രാജിവെക്കുകയോ പുറത്താക്കുകയോ ചെയ്താൽ ബന്ധപ്പെട്ട കമ്മിറ്റി കൂടി പുതിയയാളെ തെരഞ്ഞെടുക്കണമെന്നും ഭരണഘടനയിൽ വ്യവസ്ഥയുണ്ട്. ഇതിനായി യോഗം വിളിക്കാൻ ഭരണഘടന ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. ആര് വിളിച്ചുകൂട്ടണമെന്നും പറയുന്നില്ല. ഇത്തരം അടിയന്തര സാഹചര്യം ഉണ്ടായാൽ സംസ്ഥാന കമ്മിറ്റിയുടെ നാലിൽ ഒന്ന് അംഗങ്ങൾ ഒപ്പിട്ട് നോട്ടീസ് നൽകിയാൽ കമ്മിറ്റി ചേരണമെന്നാണ് ചട്ടം. ഈ കമ്മിറ്റിക്ക് പുതിയ ചെയർമാനെ തെരഞ്ഞെടുക്കാം.
എന്നാൽ, സംസ്ഥാന കമ്മിറ്റി വിളിക്കാനോ പുതിയ ചെയർമാനെ തെരഞ്ഞെടുക്കാനോ ജോസഫ് വിഭാഗം ഇപ്പോൾ തയാറല്ല. അതിനിടെ ബുധനാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന കെ.എം. മാണി അനുസ്മരണ സമ്മേളനത്തിന് ശേഷം പ്രത്യേക അടിയന്തര യോഗം ചേർന്ന് ചെയർമാനെയും പാർലമെൻററി പാർട്ടി ലീഡെറയും തെരഞ്ഞെടുക്കാൻ ജോസഫ് വിഭാഗം നീക്കം നടത്തുന്നുണ്ടെന്ന റിപ്പോർട്ടും പുറത്തുവരുന്നുണ്ട്. ആെകയുള്ള 450 സംസ്ഥാന കമ്മിറ്റി അംഗങ്ങളിൽ നാലിൽ മൂന്ന് ശതമാനം പേരും മാണി ഗ്രൂപ്പിനൊപ്പമാണ്. ജോസഫ് ഗ്രൂപ്പിെൻറ നാല് ജില്ല പ്രസിഡൻറുമാരും സംസ്ഥാന കമ്മിറ്റി അംഗങ്ങളിലും ഒരുവിഭാഗവും തങ്ങളോട് അനുഭാവം പുലർത്തുന്നുണ്ടെന്നും അവർ പറയുന്നു.
https://www.facebook.com/Malayalivartha






















