സുനന്ദയുടെ രണ്ടാമത്തെ ഭര്‍ത്താവിന്റെ മരണത്തിലും ദുരൂഹതയെന്ന് പിഎസ് ശ്രീധരന്‍ പിള്ള

സുനന്ദയുടെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ച നിലയില്‍ ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന്റെ അഭിപ്രായം വ്യക്തമാക്കണമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് അഡ്വ പിഎസ് ശ്രീധരന്‍ പിള്ള. കോണ്‍ഗ്രസ് തരൂരിനെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സുനന്ദയുടെ രണ്ടാമത്തെ ഭര്‍ത്താവും മലയാളിയുമായ സുജിത്തിന്റെ ദുരൂഹമരണത്തെക്കുറിച്ചും അന്വേഷിക്കണം. ദീര്‍ഘകാലത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇവരുടെ വിവാഹം. ഇതില്‍ ഒരു ആണ്‍കുട്ടിയുമുണ്ട്. പെട്ടെന്നായിരുന്നു സുജിത്ത് മേനോന്റെ മരണം. ഈ മരണത്തിലും ദുരൂഹതയുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് യാതൊരു അന്വേഷണവും ഇതുവരെ നടന്നിട്ടില്ല. അഭിഭാഷകനെന്ന നിലയില്‍ സുജിത്ത് മേനോന്റെ ബന്ധുക്കള്‍ പരാതിയുമായി പലതവണ തന്നോടു ബന്ധപ്പെട്ടു. നിര്‍ഭാഗ്യവശാല്‍ അത്തരമൊരു പരാതി വെളിച്ചം കണ്ടില്ല. ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തിന്റെ പരിധിയില്‍ സുജിത്ത് മേനോന്റെ മരണവും കൊണ്ടുവരണമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























