Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

പറഞ്ഞുറപ്പിച്ച പണവുമായി അയാൾ എത്തുന്നതും കാത്ത് മോളുവും, അമ്മയും ഹൃദയം തകർന്ന് വീടിനുള്ളിൽ ഇരുന്നപ്പോൾ, വില്‍പന നടക്കാതിരിക്കാന്‍ അമ്മയുമായി ചേര്‍ന്ന് ചന്ദ്രൻ മന്ത്രവാദം നടത്തി; വീടിനു പിന്നില്‍ ചന്ദ്രന്‍ ഒരുക്കിയ രണ്ട‌് അറകളോട‌ു കൂടിയ പൂജാസ്ഥലത്തിലെ പെട്ടിക്കുളളിൽ മുണ്ടും ഷര്‍ട്ടും സാരിയും കുറെ കുപ്പിവളകളും, വിളക്കും ... ആഭിചാരങ്ങളും, മന്ത്രവാദവും നിരന്തരം നടത്താൻ എത്തിയിരുന്ന കോട്ടൂരിലെ മന്ത്രവാദിയെ തളയ്ക്കാൻ ഒരുങ്ങി പോലീസ്.. അറസ്റ്റ് ഉടൻ

16 MAY 2019 12:24 PM IST
മലയാളി വാര്‍ത്ത

സ്ത്രീധന പീഡനം, മന്ത്രവാദം, കുടുംബ പ്രശ്നങ്ങള്‍ എന്നിവ നെയ്യാറ്റിന്‍കരയിലെ വീട്ടമ്മയുടേയും മകളുടേയും ആത്മഹത്യയ്ക്ക് കാരണമായെന്ന് വിശദമാക്കുന്ന വീട്ടമ്മയുടെ ആത്മഹത്യക്കുറിപ്പ് ഇന്നലെ പൊലീസ് കണ്ടെടുത്തിരുന്നു. കുറിപ്പ് എഴുതിയതിന് പുറമേ ചുമരിലും മരണത്തിന് ഉത്തരവാദി ചന്ദ്രനും കൃഷ്ണമ്മയും ശാന്തയും കാശിയുമാണെന്ന് എഴുതി വച്ചാണ് ലേഖയും മകൾ വൈഷ്ണവിയും ആത്മഹത്യ ചെയ്തത്.

മരണത്തിന് ഉത്തരവാദി ഭർത്താവും ബന്ധുക്കളുമാണെന്ന് ചുമരിൽ ഒട്ടിച്ചുവച്ച രണ്ടു പേജുള്ള ആത്മഹത്യാക്കുറിപ്പിലും വിശദമാക്കുന്നുണ്ട്. ജപ്തി നടപടികളായിട്ടും ഭർത്താവ് ഒന്നും ചെയ്തില്ല. പകരം ജപ്തി നോട്ടീസ് വീടിനടുത്തുള്ള ആൽത്തറയിൽ കൊണ്ടു വച്ച് പൂജിക്കുകയാണ് ചെയ്തത്. സ്ത്രീധനത്തിന്‍റെ പേരിൽ നിരന്തരം പീഡിപ്പിച്ചുവെന്നും ആത്മഹത്യാക്കുറിപ്പില്‍ ആരോപിക്കുന്നു.

സ്ത്രീധനത്തിന്‍റെ പേരില്‍ ഭര്‍ത്താവിന്‍റെ അമ്മ കൃഷ്ണമ്മ വിഷം തന്ന് കൊലപ്പെടുത്താന്‍ നോക്കിയെന്നും ആത്മഹത്യാ കുറിപ്പില്‍ പറയുന്നു. നാട്ടുകാരോട് തന്നെയും മകളെയും കുറിച്ച് തെറ്റായ പ്രചാരണം നടത്തിയെന്നും ആത്മഹത്യാ കുറിപ്പ് വിശദമാക്കുന്നു. ഭാര്യ എന്ന സ്ഥാനം ഒരിക്കല്‍ പോലും നല്‍കിയില്ലെന്നും ലേഖയുടെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. അതേ സമയം അതേ സമയം, വസ്തു വിറ്റ് ബാങ്ക് വായ്പ തീര്‍ക്കാനുള്ള ശ്രമങ്ങള്‍ തടയാന്‍ താന്‍ ശ്രമിച്ചുവെന്നു ചന്ദ്രന്‍ മൊഴി നല്‍കി. വില്‍പന നടക്കാതിരിക്കാന്‍ അമ്മയുമായി ചേര്‍ന്നു മന്ത്രവാദം നടത്തി. ആത്മഹത്യ നടന്ന ദിവസം ഉച്ചയ്ക്ക് അമ്മ ലേഖയുമായി വഴക്കിട്ടുവെന്നും ചന്ദ്രന്‍റെ മൊഴിയിലുണ്ട്. ആത്മഹത്യാക്കുറിപ്പിലെ പകുതിയിലേറെ ആരോപണങ്ങളും ചന്ദ്രന്‍ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. സാമ്പത്തിക ബാധ്യതയ്ക്കിടയിലും വീടു വില്‍പ്പനയ്ക്ക് അമ്മ തടസം നിന്നെന്നും കടബാധ്യത തീര്‍ക്കാതെ പൂജയില്‍ വിശ്വസിച്ചെന്നും മൊഴി. കുടുംബപ്രശ്നങ്ങള്‍ക്കൊപ്പം വസ്തുവില്‍പ്പന മുടങ്ങിയതും ആത്മഹത്യയ്ക്കു കാരണമായതായി പൊലീസ് അനുമാനിക്കുന്നു.


വീടിനു പിന്നില്‍ ചന്ദ്രന്‍ പൂജാ സ്ഥലം ഒരുക്കിയിരുന്നു. രണ്ടു വിഗ്രഹങ്ങളും പൂജാസാമഗ്രികളും പൊലീസ് കണ്ടെടുത്തു. കോട്ടൂരുള്ള മന്ത്രവാദിയാണു സ്ഥിരമായി പൂജ നടത്തിയിരുന്നത്. അരഭിത്തിക്കു മുകളില്‍ ടാര്‍പ്പോളിന്‍ വിരിച്ച സ്ഥലത്താണു പൂജ. ബാങ്കില്‍നിന്നു ജപ്തി നോട്ടിസെത്തിയാല്‍ അത് ഇവിടെ പൂജിക്കും. പൂജ നടത്തിയാല്‍ പ്രശ്നങ്ങളെല്ലാം മാറുമെന്നാണു ചന്ദ്രനും അമ്മയും വിശ്വസിച്ചിരുന്നത്. ജപ്തി ഒഴിവാക്കാന്‍ മന്ത്രവാദത്തിനു കഴിയുമെന്ന് ഇരുവരും കരുതി. നാട്ടുകാരുമായി സംസാരിക്കാന്‍ ലേഖയെയും വൈഷ്ണവിയെയും അനുവദിച്ചിരുന്നില്ല. ലേഖയും വൈഷ്ണവിയും മരിക്കുന്നതിനു തലേദിവസവും വീട്ടില്‍ മന്ത്രവാദം നടന്നിരുന്നതായി നാട്ടുകാര്‍ പറയുന്നു. അതേ സമയം ലേഖയുടെ ആത്മഹത്യ കുറിപ്പില്‍ പറഞ്ഞ മന്ത്രവാദിയെ കുറിച്ചുള്ള അന്വേഷണത്തിൽ മന്ത്രവാദിയെ പോലീസ് തിരിച്ചറിഞ്ഞു. ഇയാളെ ഉടൻ പോലീസ് അറസ്റ്റ് ചെയ്യും.

ലേഖയും മകളും ആത്മഹത്യ ചെയ്യുന്ന ദിവസം ഉച്ചയ്ക്കും വീട്ടില്‍ വഴക്ക് നടന്നിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. മകളുടെ വിദ്യാഭ്യാസത്തിനും ജപ്തി ഒഴിവാക്കുന്നതിനും വീടു വില്‍‌ക്കണമെന്ന നിലപാടിലായിരുന്നു ലേഖ. എന്നാല്‍ ഭര്‍ത്താവിന്റെ അമ്മ ഇതിന് അനുവദിച്ചില്ല. വീട്ടില്‍ ജപ്തി നോട്ടിസ് വരുമ്പോള്‍ പൂജ നടത്തുകയായിരുന്നു പതിവ്. മരണത്തിനു മണിക്കൂറുകള്‍ക്കു മുന്‍പും ലേഖയെ ഭര്‍ത്താവും അമ്മയും മാനസികമായി പീഡിപ്പിച്ചിരുന്നു. സ്ത്രീധനത്തിന്റെ പേരില്‍ ലേഖയെ പണ്ടും ഉപദ്രവിച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നു. സ്ത്രീധനം വേണ്ടെന്ന ധാരണയിലാണു ചന്ദ്രന്‍ ലേഖയെ വിവാഹം കഴിച്ചത്. പിന്നീട് 50,000 രൂപ സ്ത്രീധനം നല്‍കാനുണ്ടെന്ന പേരില്‍ ഉപദ്രവിച്ചിരുന്നു. ലേഖയുടെ ബന്ധുക്കള്‍ ഈ തുക നല്‍കി. മരണം നടക്കുന്ന ദിവസവും ലേഖ ബന്ധുക്കളെ വിളിച്ചു വീട്ടിലെ വഴക്കിനെക്കുറിച്ചു സൂചിപ്പിച്ചിരുന്നു.


ജപ്തി ഭീഷണിയില്‍ ആത്മഹത്യാക്കുറിപ്പെഴുതി ജീവനൊടുക്കിയ ലേഖ കുറിച്ച നിഗൂഢതകൾ നിറഞ്ഞ വീടിന് പിന്നിലെ പ്രത്യേക പൂജാസ്ഥലത്ത് ആഭിചാരങ്ങളും മന്ത്രവാദവും നിരന്തരം നടന്നതായി സൂചിപ്പിക്കുന്ന അടയാളങ്ങള്‍ കണ്ടെത്തി. പൊലീസിന‌ു ലഭിച്ച‌ തെളിവുകള്‍ ചന്ദ്രന്‍ അന്ധവിശ്വാസത്തിന‌് അടിമയാണെന്ന‌് സൂചിപ്പിക്കുന്നതാണ‌്.

രണ്ട‌് അറകളോട‌ു കൂടിയ പൂജാസ്ഥലത്തെ ഒരു അറ തുറന്നപ്പോള്‍ പൊലിസ‌ിന‌ു ലഭിച്ചത‌് താലത്തില്‍ പൂജിച്ച‌ുവച്ച ലോട്ടറി ടിക്കറ്റ‌്. ഒപ്പം നിലവിളക്കും. രണ്ടാമത്തെ അറ തുറന്നപ്പോള്‍ ലഭിച്ചത‌് പെട്ടി. ഇതിനുള്ളില്‍ മുണ്ടും ഷര്‍ട്ടും സാരിയും കുറെ കുപ്പിവളകളും. പൊലീസ‌് കണ്ടെടുത്ത ലേഖയുടെ ആത്മഹത്യ കുറിപ്പിലും മന്ത്രവാദത്തെ കുറിച്ച‌് സൂചനയുണ്ട‌്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (1 hour ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (1 hour ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (1 hour ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (1 hour ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (2 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (2 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (2 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (3 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (3 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (3 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (3 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (3 hours ago)

സി.പി.ഐ.എമ്മാണെങ്കിലും യു.ഡി.എഫാണെങ്കിലും തട്ടിപ്പുകാർ തട്ടിപ്പുകാരാണ്; എക്സൈസിനേക്കാൾ അഴിമതി നടക്കുന്ന മേഖലയായി സഹകരണ മേഖല മാറി; ആരോപണവുമായി മന്ത്രി എം ലിജു  (4 hours ago)

എൽ.ഡി.എഫിൽ ഭിന്നത രൂക്ഷം; പിണറായി വിജയനെതിരെ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവിൽ കടുത്ത വിമർശനം  (4 hours ago)

ജനവാസമേഖലകളെയും കൃഷിസ്ഥലങ്ങളെയും തോട്ടങ്ങളെയും ESA പരിധിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കും; നടപടികൾ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് തന്നെ ആരംഭിച്ചിരുന്നതായി പരിസ്ഥിതി മന്ത്രി സണ്ണി ജോസഫ്  (4 hours ago)

Malayali Vartha Recommends