ഒരു നോട്ട് ബുക്ക് നിറയെ കുടുംബ പ്രശ്നങ്ങൾ എഴുതിയ ആത്മഹത്യ കുറിപ്പുകൾ; തന്നെ സമൂഹത്തിന് മുന്നില്‍ മോശക്കാരിയായി ചിത്രീകരിക്കാന്‍ ഭര്‍ത്താവിന്‍റെ അമ്മ ശ്രമിച്ചു: കടങ്ങൾ ഉണ്ടാക്കിയത് താനാണെന്ന് പറഞ്ഞ് എല്ലാം തലയിൽ കെട്ടിവയ്ക്കാൻ നോക്കിയത് സങ്കടമുണ്ടാക്കി- ഇനി ഇങ്ങനെ മുന്നോട്ടു പോകാന്‍ കഴിയില്ലെന്നും, മകളെ ഓര്‍ത്തുക്കൊണ്ടു മാത്രമാണ് ജീവിക്കുന്നതെന്നും കുറിപ്പ്..

നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. ഭര്‍ത്താവിനെയും ബന്ധുക്കളെയും കുറിച്ച് ലേഖ എഴുതിയ കുറിപ്പാണ് പൊലീസിന് ലഭിച്ചത്. കുടുംബ വഴക്കിനെ കുറിച്ചാണ് ഈ ബുക്കില്‍ ലേഖ രേഖപ്പെടുത്തിയിരിക്കുന്നത്.
സാമ്ബത്തിക പ്രശ്നങ്ങള്‍ കാരണം വീട്ടില്‍ വഴക്ക് പതിവായിരുന്നു. തന്നെ സമൂഹത്തിന് മുന്നില്‍ മോശക്കാരിയായി ചിത്രീകരിക്കാന്‍ ഭര്‍ത്താവിന്‍റെ അമ്മ ശ്രമിക്കന്നുണ്ട്. ഓരോ ദിവസത്തെയും ചെലവുകള്‍ സംബന്ധിച്ചും ബുക്കില്‍ കുറിച്ചിട്ടുണ്ട്. കടങ്ങള്‍ എങ്ങനെ ഉണ്ടായി എന്ന് ചോദിച്ച് ചന്ദ്രനും കൃഷ്ണമ്മയും കുറ്റപ്പെടുത്തിയിരുന്നുവെന്നും ലേഖ കുറിച്ചിട്ടുണ്ട്. ഗള്‍ഫില്‍ നിന്ന് താന്‍ അയച്ച പണം എന്ത് ചെയ്തുവെന്നും ആര്‍ക്ക് കൊടുത്തുവെന്നും ചോദിച്ചു കുറ്റപ്പെടുത്തിയിരുന്നു. എല്ലാം തന്റെ തലയില്‍ കെട്ടിവെക്കാന്‍ ശ്രമിച്ചു. ആദ്യമൊക്കെ തനിക്ക് വലിയ സങ്കടം ആയി. പിന്നീട് മകളുടെ കാര്യം ആലോചിചായിരുന്നു സങ്കടമെന്നും ലേഖ ബുക്കില്‍ എഴുതി വച്ചിരുന്നു.
ലേഖയുടെ കയ്യെഴുത്തിന്റെ സാമ്ബിളുകള്‍ ശേഖരിക്കാനാണ് പോലീസ് ആത്മഹത്യ നടന്ന വീട്ടില്‍ എത്തിയത്. പരിശോധനയ്ക്കിടയില്‍ പോലീസിനു ലഭിച്ച നോട്ടു ബുക്കില്‍ നിന്നാണ് മറ്റു കുറിപ്പുകള്‍ കണ്ടെത്തിയത്. പുസ്തകത്തിലെ ഇരുപതോളം പേജില്‍ ലേഖ കുടുംബ പ്രശ്നങ്ങളെ കുറിച്ചും സാമ്ബത്തിക പ്രശ്നങ്ങളെ കുറിച്ചും എഴുതിയിട്ടുണ്ട്. ഇന്നലെ ലഭിച്ച ആത്മഹത്യാ കുറിപ്പിന് സമാനമായ കുറിപ്പുകള്‍ ത്ന്നെയാണ് ഇപ്പോഴും ലഭിച്ചിരിക്കുന്നത്. കടം വാങ്ങുന്നത് ഭര്‍ത്താവ് ചന്ദ്രന്‍ ആണെന്നും എന്നാല്‍ ഭര്‍ത്താവും അമ്മയും തന്നെയാണ് കുറ്റപ്പെടുത്തിയിരുന്നത്. ഇതിന്റെ പേരില്‍ വീട്ടില്‍ നിരന്തരം വഴക്ക് നടന്നിരുന്നു എന്നും കുറിപ്പിലുണ്ട്. ഇനി ഇങ്ങനെ മുന്നോട്ടു പോകാന്‍ കഴിയില്ലെന്നും മകളെ ഓര്‍ത്തുക്കൊണ്ടു മാത്രമാണ് ജീവിക്കുന്നതെന്നും കുറിപ്പില്‍ എഴുതിയിട്ടുണ്ട്.
അതേസമയം കഴിഞ്ഞയാഴ്ചയും വീട്ടില്‍ മന്ത്രവാദം നടത്തിയിരുന്നുവെന്ന് ലേഖയുടെ ഭര്‍ത്താവ് ചന്ദ്രന്‍ മൊഴി നല്‍കി. വസ്തുവില്‍പന നടക്കാത്തതിനു പിന്നില്‍ മന്ത്രവാദവും ചന്ദ്രന്‍റെ അമ്മയുടെയും ബന്ധുക്കളുടെയും എതിര്‍പ്പുമാണെന്നുമാണ് പൊലീസിന്‍റെ സംശയം. ഇന്നലെ ഭര്‍ത്താവ് ചന്ദ്രന്‍ അടക്കം നാലുപേരെയും കോടതി റിമാന്‍ഡ് ചെയ്തിരുന്നു. 14 ദിവസത്തേക്കാണ് നെയ്യാറ്റിന്‍കര ജില്ലാ സെഷന്‍സ് കോടതി ഇവരെ റിമാന്‍ഡ് ചെയ്തത്.
https://www.facebook.com/Malayalivartha






















