സംസ്ഥാനത്തെ ചില റോഡുകളില്‍ ഹോണ്‍ നിരോധിക്കും; ചെന്നിത്തല

സംസ്ഥാനത്തെ ചില പ്രധാന റോഡുകളില്‍ വാഹനങ്ങള്‍ ഹോണ്‍ മുഴക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. ഇവ \'നോ ഹോണ്‍ റോഡ്\' ആയി തിരഞ്ഞെടുക്കും.
മന്ത്രിമാരുടെ പൈലറ്റ് വാഹനങ്ങളെപ്പോലും ഈ റോഡുകളില്‍ ഹോണ്‍ മുഴക്കാന്‍ അനുവദിക്കില്ല. വിദേശരാജ്യങ്ങളിലെല്ലാം വര്‍ഷങ്ങളായി ഇത്തരം റോഡുകള്‍ ഉണ്ട്. ഇവിടെ ചില റോഡുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിക്കുകയാണ് ചെയ്യുന്നത്മന്ത്രി പറഞ്ഞു. ശബ്ദ മലിനീകരണം അസഹനീയമാം വിധം വര്‍ധിച്ചതോടെയാണ് സര്‍ക്കാരിനെ ഇത്തരം തീരുമാനങ്ങളില്‍ കൊണ്ടെത്തിച്ചത്.
റോഡുകളില്‍ എയര്‍ഹോണുകള്‍ക്ക് നിലവില്‍ നിരോധനം ഉണ്ടെങ്കിലും ചിലര്‍ ഇതൊന്നും കേട്ടമട്ടില്ല. വില കൂടിയ വാഹനങ്ങളില്‍ ഹാലജന്‍ ബള്‍ബുകളും എയര്‍ഹോണുകളും നിര്‍ബാധം ഉപയോഗിക്കുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha



























