എന്റെ പിറന്നാള്‍ ആഘോഷം ആള്‍ത്തിരക്കിനിടയില്‍ ക്ഷേത്ര സന്നിധിയില്‍...

മലയാളികളുടെ സ്വകാര്യ അഹങ്കാരമായ ഗാനഗന്ധര്‍വന്‍ യേശുദാസിന് ഇന്ന് പിറന്നാള്‍ മധുരം. ക്ഷേത്രസന്നിധിയില്‍ ആള്‍ത്തിരക്കില്‍ ആഘോഷിക്കുന്ന പിറന്നാളാണ് തനിക്കിഷ്ടമെന്ന് യേശുദാസ് പറഞ്ഞു. അതാണ് മധുരതരം. ഹോട്ടല്‍ മുറിയിലിരുന്നു കേക്ക് മുറിച്ച് മധുരം നുണയാന്‍ എനിക്കാവില്ല.
എഴുപത്തിഅഞ്ചാം ജന്മദിനത്തിലും പതിവു തെറ്റാതെ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ സംഗീതാര്‍ച്ചനയും പ്രാര്‍ഥനയുമായി ഇന്ന് ചെലവിടും. ഇന്നലെ വൈകിട്ടു തന്നെ ഭാര്യ പ്രഭയ്ക്കും അടുത്ത സുഹൃത്തുക്കള്‍ക്കുമൊപ്പം യേശുദാസ് കൊല്ലൂരിലെത്തി. രാവിലെ സരസ്വതീമണ്ഡപത്തില്‍ സംഗീതാര്‍ച്ചനയും എഴുത്തിനിരുത്തും നടത്തി.
ഉച്ചയ്ക്ക് സുഹൃത്തുക്കള്‍ക്കൊപ്പം ഭക്ഷണം. മൂത്തമകന്‍ വിനോദ് സഹോദരന്‍ വിജയ്‌ക്കൊപ്പം രാവിലെ മൂകാംബികയിലെത്തും. പുലര്‍ച്ചെ ക്ഷേത്രനടയിലെത്തി പൂജയില്‍ പങ്കെടുത്തശേഷം മണ്ഡപത്തിലിരുന്നു ദേവീ സ്‌തോത്രം പാരായണം ചെയ്യുന്ന പതിവ് ഇത്തവണയും തുടരും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























