കോഴിക്കോട്ട് കോളേജ് അധ്യാപികയുടെ കാര്‍ കത്തിച്ചു

കോഴിക്കോട്ട് അധ്യാപികയുടെ വീടിനു നേരെ ആക്രമണം. ഗുരുവായൂരപ്പന്‍ കോളേജ് അധ്യാപിക പ്രൊഫ. മാധവിക്കുട്ടിയുടെ വീടിനു നേരെയാണ് ആക്രമണം നടന്നത്. വെള്ളിയാഴ്ച രാത്രി ഒന്നരയോടെ വീടിന്റെ ചില്ലുകള്‍ തകര്‍ത്ത അക്രമികള്‍ പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ കത്തിച്ചു.
സംപ്തംബര്‍ മാസം മുതല്‍ ഗുരുവായുരപ്പന്‍ കോളേജില്‍ എസ്.എഫ്.ഐ എ.ബി.വി.പി സംഘര്‍ഷം നില്‍ക്കുകയാണ്. പുറത്താക്കിയ എ.ബി.വി.പി നേതാക്കളെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടുള്ള സമരവും ശക്തമാണ്. സംഭവത്തില്‍ കോളേജ് മാനേജ്‌മെന്റിനൊപ്പം ശക്തമായി നിലയുറപ്പിച്ചയാളാണ് പ്രൊഫ. മാധവിക്കുട്ടി.
കഴിഞ്ഞ ദിവസം അധ്യാപികയുടെ കാര്‍ ഇക്കാര്യമുന്നയിച്ച് ചിലര്‍ തടഞ്ഞിരുന്നു. തനിക്ക് വേറെ ശത്രുക്കളില്ലെന്നും ഈ സംഭവമാകാം ആക്രമണത്തിനു പിന്നിലെന്നും അവര്‍ ആരോപിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























