Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

താങ്ങാനാവാതെ രാഹുല്‍ ഗാന്ധി... തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വന്‍ പരാജയം ഏറ്റുവാങ്ങിയതോടെ കോണ്‍ഗ്രസിന്റെ കക്ഷിനേതാവാകാന്‍ രാഹുല്‍ ഗാന്ധിക്ക് മടി; കോണ്‍ഗ്രസിന്റെ കക്ഷി നേതാവാകാന്‍ തരൂരും മുരളീധരനും കൊടിക്കുന്നിലും തയ്യാറെടുക്കുന്നു

27 MAY 2019 11:44 AM IST
മലയാളി വാര്‍ത്ത

പ്രധാനമന്ത്രി പദം സ്വപ്നം കണ്ട സ്ഥാനത്ത് കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞതോടെ രാഹുല്‍ ഗാന്ധി തികഞ്ഞ നിരാശയിലാണ്. ആ നിരാശ സന്തോഷം നല്‍കുന്നത് കോണ്‍ഗ്രസ് നേതാക്കള്‍ക്കാണ്. കോണ്‍ഗ്രസിന്റെ ലോക്‌സഭാ കക്ഷിനേതാവ് സ്ഥാനത്തേക്ക് മലയാളികളെയും പരിഗണിക്കുന്നു. രാഹുല്‍ ഗാന്ധി സ്ഥാനം ഏറ്റെടുക്കാന്‍ വിസമ്മതിച്ചാല്‍ ആദിര്‍രഞ്ജന്‍ ചൗധരി, മനീഷ് തിവാരി എന്നിവര്‍ക്കൊപ്പം കൊടിക്കുന്നില്‍ സുരേഷ്, ശശി തരൂര്‍, കെ മുരളീധരന്‍ തുടങ്ങിയ പേരുകളാണ് പരിഗണിക്കപ്പെടുന്നത്. എന്നാല്‍ നേതൃസ്ഥാനം രാഹുല്‍ തന്നെ ഏറ്റെടുക്കണമെന്ന് കെ മുരളീധരന്‍ പറഞ്ഞു.

52 സീറ്റാണ് ഇത്തവണ കോണ്‍ഗ്രസിന് ലോക്‌സഭയില്‍ ലഭിച്ചത്. തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ട പശ്ചാത്തലത്തില്‍ പാര്‍ട്ടി അധ്യക്ഷപദം തന്നെ ഒഴിയാനുള്ള ശ്രമത്തിലാണ് രാഹുല്‍. അതിനാല്‍ തന്നെ ലോക്‌സഭയിലെ കക്ഷിനേതാവായേക്കില്ല.

പശ്ചിമ ബെംഗാളില്‍നിന്ന് വിജയിച്ച ആദിര്‍രഞ്ജന്‍ ചൗധരി, പഞ്ചാബില്‍നിന്ന് ജയിച്ച മനീഷ് തിവാരി എന്നിവരാണ് പരിഗണിക്കപ്പെടുന്ന പ്രമുഖര്‍. കേരളമാണ് കോണ്‍ഗ്രസിന് ഏറ്റവും കൂടുതല്‍ എം പിമാരെ നല്‍കിയത്15 പേര്‍. ദീര്‍ഘകാലം ലോക്‌സഭാംഗമായിരുന്ന കൊടിക്കുന്നില്‍ സുരേഷിന് ദളിത് പ്രതിനിധിയെന്നത് കൂടുതല്‍ സാധ്യത നല്‍കുന്നു. 

വിശ്വപൗരന്‍ എന്ന പ്രതിച്ഛായയും തിരുവനന്തപുരത്ത് തിളക്കമാര്‍ന്ന വിജയം നേടിയതും ശശി തരൂരിന് അനുകൂല ഘടകമാകുന്നു. കെ മുരളീധരനും സാധ്യത കല്‍പിക്കപ്പെടുന്നുണ്ട്. കോണ്‍ഗ്രസിന്റെ കക്ഷിനേതാവാകുന്ന വ്യക്തിയാകും ലോക്‌സഭയിലെ പ്രതിപക്ഷനിരയെയും നയിക്കുക.

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വന്‍വീഴ്ചയ്ക്കു പിന്നാലെ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ വിമര്‍ശനമുയര്‍ത്തി രാഹുല്‍ ഗാന്ധി ഇന്നലെ രംഗത്തെത്തിയിരുന്നു. ശനിയാഴ്ച നടന്ന പ്രവര്‍ത്തകസമിതി യോഗത്തിലാണ് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്, മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്, മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരം എന്നിവര്‍ക്കെതിരെ രാഹുലിന്റെ രുക്ഷ വിമര്‍ശനം. പ്രതിസന്ധിഘട്ടങ്ങളിലും ഇവര്‍ മക്കള്‍ക്കു സീറ്റ് ലഭിക്കുന്നതിനായി വാശിപിടിച്ചെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ തുറന്നടിച്ചു.

പ്രാദേശിക നേതാക്കളെ വളര്‍ത്തിക്കൊണ്ടുവരേണ്ട ആവശ്യകത എഐസിസി സെക്രട്ടറി ജോതിരാദിത്യ സിന്ധ്യ യോഗത്തില്‍ ഉന്നയിച്ചപ്പോഴായിരുന്നു രാഹുലിന്റെ ഇടപെടല്‍. ഭരണത്തിലിരിക്കുന്ന സംസ്ഥാനങ്ങളില്‍ മികച്ചപ്രകടനം കാഴ്ചവയ്ക്കാന്‍ സാധിക്കാതെ പോയത് നേതാക്കള്‍ മക്കളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധചെലുത്തിയതുകൊണ്ടാണെന്നു രാഹുല്‍ പറഞ്ഞു.

അശോക് ഗെലോട്ടിന്റെ മകന്‍ വൈഭവ് ഗെലോട്ട്, കമല്‍നാഥിന്റെ മകന്‍ നകുല്‍നാഥ്, ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരം എന്നിവര്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചിരുന്നു. ഇവരില്‍ വൈഭവ് ഗെലോട്ട് ഒഴികെ എല്ലാവരും ജയിക്കുകയും ചെയ്തു. എന്നാല്‍ പാര്‍ട്ടി ഭരണത്തിലിരിക്കുന്ന രാജസ്ഥാന്‍, മധ്യപ്രദേശ് സംസ്ഥാനങ്ങളിലെ ദയനീയ പ്രകടനത്തിനു കാരണം മുഖ്യമന്ത്രിമാര്‍ മക്കളുടെ പ്രചാണത്തില്‍ മാത്രം മുഴുകിയതുകൊണ്ടാണെന്നു രാഹുല്‍ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കുമെതിരെ താന്‍ ഉയര്‍ത്തിക്കൊണ്ടുവന്ന പല വിഷയങ്ങളും ഏറ്റെടുക്കുന്നതിലും ജനങ്ങളിലേക്ക് എത്തിക്കുന്നതിലും പല നേതാക്കള്‍ക്കും വീഴ്ച സംഭവിച്ചെന്നും രാഹുല്‍ കുറ്റപ്പെടുത്തി. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (2 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (4 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (4 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (4 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (4 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (4 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (5 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (5 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (6 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (6 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (6 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (6 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (7 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (7 hours ago)

Malayali Vartha Recommends