പിണറായിയുടെ വീട്ടിൽ ഇഡി റെയ്ഡ്: തലസ്ഥാനത്ത് വൻ അക്രമം; പൊലീസിന്റെ ഹെൽമെറ്റൂരി കേന്ദ്രസേനയ്ക്ക് നേരെ എറിഞ്ഞു...

തലസ്ഥാനത്ത് അരങ്ങേറിയത് അതീവ ഗുരുതരമായ സാഹചര്യം. സിഎംആർഎൽ മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡിനെതിരെ സി.പി.ഐ(എം) പ്രവർത്തകർ സംഘർഷാവസ്ഥ സൃഷ്ട്ടിച്ചു. നൂറുകണക്കിന് പ്രതിഷേധക്കാർ സുരക്ഷാ വലയം ഭേദിച്ച് വീടിന്റെ വളപ്പിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചു. തടയാൻ ശ്രമിച്ച കേരള പൊലീസിന്റെ ഹെൽമെറ്റുകൾ ബലമായി ഊരിയെടുത്ത് കേന്ദ്രസേനയ്ക്ക് (CISF) നേരെ എറിയുന്ന നാടകീയമായ ദൃശ്യങ്ങളാണ് പുറത്തു വന്നത്. വീടിന് നേരെ കല്ലേറും കുപ്പിയേറുമുണ്ടായി.
https://www.facebook.com/Malayalivartha























