Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മാസപ്പടി കേസ്.. പ്രാഥമിക അന്വഷണം നടത്താതെ കേസെടുക്കാനാകില്ലെന്ന് സംസ്ഥാന സർക്കാർ.. കത്ത് ഇഡി ഹൈക്കോടതിക്ക് കൈമാറിയിട്ടുണ്ട്...


"നിന്റെ നഷ്ടപ്പെട്ട ബാല്യം തിരികെനൽകാൻ ഈ കോടതിക്ക് കഴിയില്ല. പക്ഷേ, നിന്നെ ഉപദ്രവിച്ചയാൾ ഇനിയൊരിക്കലും വെളിച്ചം കാണില്ല." ജഡ്ജിയുടെ കത്ത് വൈറൽ..


കുടയെടുക്കാൻ മറക്കണ്ട.. സംസ്ഥാനത്ത് ഒക്ടോബർ മൂന്ന് വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത..മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശവും..


കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം.. നിയന്ത്രിക്കുന്നതിന് നിയമപരമായ സുരക്ഷാ സംവിധാനങ്ങൾ..പരിഗണിക്കാൻ കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി...


'ബീച്ച് കണ്ടാലേ മൂഡ് വരൂ..'വീണ്ടും മുഖ്യമന്ത്രി വിജയ്‌യെ ചൊടിപ്പിച്ച് ഉദയനിധി സ്റ്റാലിൻ..പ്രതിപക്ഷ നേതാവല്ല, 'അശ്ലീലനിധി'യാണെന്ന് ടിവികെ.. അറസ്റ് ഉണ്ടാകുമോ..?

നാലാം നിലയിലെ ഫ്ലാറ്റിൽ നിന്ന് വീണ് 25 വയസ്സുകാരിയായ ഗർഭിണി മരിച്ചു..സ്ത്രീധനത്തെച്ചൊല്ലി ഭർത്താവും വീട്ടുകാരും ചേർന്ന് യുവതിയെ പീഡിപ്പിച്ചിരുന്നതായി യുവതിയുടെ കുടുംബം..

27 MAY 2026 04:04 PM IST
മലയാളി വാര്‍ത്ത

More Stories...

പാക്കറ്റ് ഭക്ഷണങ്ങളുടെ ലേബലില്‍ വലിയ മാറ്റത്തിന് എഫ്എസ്എസ്എഐ

ഏഷ്യന്‍ ഗെയിംസില്‍ പത്താം ദിവസം ഇന്ത്യയ്ക്ക് ആദ്യ വ്യക്തിഗത സ്വര്‍ണം

"നിന്റെ നഷ്ടപ്പെട്ട ബാല്യം തിരികെനൽകാൻ ഈ കോടതിക്ക് കഴിയില്ല. പക്ഷേ, നിന്നെ ഉപദ്രവിച്ചയാൾ ഇനിയൊരിക്കലും വെളിച്ചം കാണില്ല." ജഡ്ജിയുടെ കത്ത് വൈറൽ..

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം.. നിയന്ത്രിക്കുന്നതിന് നിയമപരമായ സുരക്ഷാ സംവിധാനങ്ങൾ..പരിഗണിക്കാൻ കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി...

'ബീച്ച് കണ്ടാലേ മൂഡ് വരൂ..'വീണ്ടും മുഖ്യമന്ത്രി വിജയ്‌യെ ചൊടിപ്പിച്ച് ഉദയനിധി സ്റ്റാലിൻ..പ്രതിപക്ഷ നേതാവല്ല, 'അശ്ലീലനിധി'യാണെന്ന് ടിവികെ.. അറസ്റ് ഉണ്ടാകുമോ..?

അതിദാരുണമായ മരണം. വടക്കുകിഴക്കൻ ഡൽഹിയിലെ മുസ്തഫാബാദിൽ നാലാം നിലയിലെ ഫ്ലാറ്റിൽ നിന്ന് വീണ് 25 വയസ്സുകാരിയായ ഗർഭിണി മരിച്ചു. സ്ത്രീധനത്തെച്ചൊല്ലി ഭർത്താവും വീട്ടുകാരും ചേർന്ന് യുവതിയെ പീഡിപ്പിച്ചിരുന്നതായി യുവതിയുടെ കുടുംബം ആരോപിച്ചു. അപകടത്തിന് തൊട്ടുപിന്നാലെ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.യുവതി മൂന്ന് മാസം മുമ്പാണ് സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.

എന്നാൽ, വിവാഹം കഴിഞ്ഞ് ഒരു മാസം തികയുന്നതിന് മുമ്പ് ഭർത്താവും കുടുംബവും സ്വർണവും പണവും ആവശ്യപ്പെട്ട് യുവതിയെ മാനസികമായി പീഡിപ്പിക്കാൻ തുടങ്ങിയെന്നാണ് കുടുംബത്തിന്റെ പരാതി. ‘‘അവൾ നാലാം നിലയിൽ നിന്നാണ് താഴേക്ക് വീണത്. കഴിഞ്ഞ മൂന്ന് നാല് ദിവസങ്ങളായി ആ വീട്ടിൽ കടുത്ത തർക്കങ്ങൾ നടക്കുന്നുണ്ടായിരുന്നു. പ്രശ്നങ്ങൾ പരിഹരിക്കാൻ എന്റെ സഹോദരനും അമ്മയും മറ്റ് ബന്ധുക്കളും അവിടെ പോയിരുന്നു’’ – മരിച്ച യുവതിയുടെ സഹോദരിട് പറഞ്ഞു.

 

തന്റെ മകൾ ഭർതൃവീട്ടിലെ പീഡനങ്ങളെക്കുറിച്ച് പലതവണ പരാതിപ്പെട്ടിരുന്നുവെന്നും ജീവനു ഭയമുണ്ടെന്ന് അറിയിച്ചിരുന്നുവെന്നും യുവതിയുടെ മാതാവ് പറഞ്ഞു. ‘‘ഞാൻ അവളെ കാണാൻ പോയപ്പോൾ അവർ തന്നെ പീഡിപ്പിക്കുകയാണെന്ന് അവൾ പറഞ്ഞു.അവരെന്നെ കൊല്ലുമെന്ന് അവൾ കരഞ്ഞു പറഞ്ഞു. അവൾ ഗർഭിണിയായിരുന്നു. ഞങ്ങളുടെ മകൾക്ക് നീതി വേണം’’ – മാതാവ് പറഞ്ഞു.സംഭവത്തിൽ നിയമനടപടികൾ ആരംഭിച്ചതായി പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. കേസ് നിലവിൽ അന്വേഷണത്തിലാണ്.

 

കുടുംബാംഗങ്ങളുടെ മൊഴികൾ രേഖപ്പെടുത്തിവരികയാണ്. കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ ഉചിതമായ നിയമനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് മുൻനടിയും മോഡലുമായ ട്വിഷ ശർമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയത് . അതിന്റെ അലയൊലികൾ ഇപ്പോഴും അവസാനിച്ചിട്ടില്ല. മെയ് 12-നാണ് ഭോപ്പാലിലെ കതാര ഹിൽസിലുള്ള ഭർതൃവീട്ടിൽ മുപ്പത്തിമൂന്നുകാരിയായ ട്വിഷയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

കഴിഞ്ഞ വർ‌ഷം ഡിസംബറിലാണ് ട്വിഷ ശർമയും സമർഥ് സിങ്ങും ഉത്തർപ്രദേശിലെ നോയിഡയിൽ വച്ച് വിവാഹിതരാകുന്നത്. വിവാഹ സമയത്ത് ഗിരിബാല സിങ്ങിന്‍റെ ആവശ‍്യ പ്രകാരം ട്വിഷയുടെ കുടുംബം 2 ലക്ഷം രൂപ സ്ത്രീധനമായി നൽകിയിരുന്നു.എന്നാൽ വിവാഹത്തിനു ശേഷം സ്ത്രീധനത്തിന്‍റെ പേരിൽ ട്വിഷയെ സമർഥ് സിങ്ങും ഗിരിബാല സിങ്ങും ചേർന്ന് പരിഹസിച്ചുവെവന്ന് എഫ്ഐആറിൽ പറയുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അങ്ങയുടെ കുടുംബത്തിനു സിനിമയെടുക്കാൻ പാവങ്ങളെ വ്യാജ സർട്ടിഫിക്കറ്റ് കൊടുത്ത് വഴിയാധാരമാക്കി ഉണ്ടാക്കിയ പണം വേണം എന്ന് നിർബന്ധമുണ്ടെങ്കിൽ ഒരു കാര്യം മാത്രം ഓർമ്മിപ്പിക്കുന്നു; ഇങ്ങനെയുള്ള ആവശ്യങ്ങൾക്ക്  (18 minutes ago)

പാക്കറ്റ് ഭക്ഷണങ്ങളുടെ ലേബലില്‍ വലിയ മാറ്റത്തിന് എഫ്എസ്എസ്എഐ  (1 hour ago)

രമ്യാഹരിദാസിന്റെ മണ്ഡലത്തിലെ രണ്ടുസീറ്റും യുഡിഎഫിന് നഷ്ടമായി  (1 hour ago)

കേരള പൊലീസ് സംഘടനാ പുനഃക്രമീകരണം റദ്ദാക്കി ഹൈക്കോടതി  (1 hour ago)

വന്യജീവി ആക്രമണം: ദുരിതമനുഭവിക്കുന്ന കര്‍ഷകര്‍ക്ക് ആശ്വാസകരമായ പ്രഖ്യാപനങ്ങളുമായി വനംമന്ത്രി  (1 hour ago)

വീട്ടിലെ വെള്ളത്തൊട്ടിയില്‍ വീണ് രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം  (1 hour ago)

ഹൈക്കോടതിയിൽ ഹർജിയെ എതിർത്ത് സർക്കാർ  (1 hour ago)

ഏഷ്യന്‍ ഗെയിംസില്‍ പത്താം ദിവസം ഇന്ത്യയ്ക്ക് ആദ്യ വ്യക്തിഗത സ്വര്‍ണം  (1 hour ago)

Judge അതിജീവിതയ്ക്ക് വികാരനിർഭര കത്തുമായി ജഡ്ജി  (2 hours ago)

മൂവാറ്റുപുഴയില്‍ ലിഫ്റ്റ് തകര്‍ന്ന് വീണ് 19 കാരന് ദാരുണാന്ത്യം  (2 hours ago)

നാളെ മുതൽ മഴ ശക്തമാകും,  (2 hours ago)

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് നിയന്ത്രണം വേണം  (2 hours ago)

Udhayanidhi-Stalin അറസ്റ് ഉണ്ടാവുമോ..?  (3 hours ago)

Israel ആ കണക്കും തീർത്തു ഇസ്രായേൽ  (3 hours ago)

വന്യമൃഗ ആക്രമണങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന കർഷകർക്ക് ആശ്വാസകരമായ പ്രഖ്യാപനങ്ങളുമായി വനംമന്ത്രി ഷിബു ബേബി ജോൺ  (4 hours ago)

Malayali Vartha Recommends