സംസ്ഥാനത്തെ മുസ്ലീം വോട്ടുകൾ തങ്ങൾക്ക് അനുകൂലമാക്കി മറിക്കാമെന്ന പ്രതീക്ഷയിൽ..പിണറായി വിജയനും മരുമകൻ പി എ മുഹമ്മദ് റിയാസും.. മുസ്ലീം ലീഗ് എതിർത്താലും സതീശൻ സർക്കാർ നടപടിയുമായി മുന്നോട്ടുപോകും..

സംസ്ഥാനത്തെ മുസ്ലീം വോട്ടുകൾ തങ്ങൾക്ക് അനുകൂലമാക്കി മറിക്കാമെന്ന പ്രതീക്ഷയിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും മരുമകൻ പി എ മുഹമ്മദ് റിയാസും ചേർന്ന് കേന്ദ്ര സർക്കാരിന്റെ ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത മുനമ്പം ഭൂമിയുടെ വഖഫ് രജിസ്ട്രേഷൻ റദ്ദാക്കാൻ പുതിയ സർക്കാർ നിയമോപദേശം തേടി. എന്നാൽ ഇതിന്റെ സാധ്യതയെ കുറിച്ച് ആർക്കും വ്യക്തതയില്ല. അതേ സമയം ഇക്കാര്യത്തിൽ മുസ്ലീം ലീഗ് എതിർത്താലും സതീശൻ സർക്കാർ നടപടിയുമായി മുന്നോട്ടുപോകും. പിണറായിയുടെ വമ്പൻ പണിയാണ് ഇതിൽ നടന്നത്. പുതിയ സർക്കാരിനെ പ്രതിസന്ധിയിലാക്കാനുള്ള ഗൂഢാലോചനയായിരുന്നു ഇത്. മുസ്ലീം ലീഗ് യുഡിഎഫ് ഘടകകക്ഷിയാകുമ്പോൾ സർക്കാരിന് അവരുടെ താത്പര്യങ്ങൾക്ക് വിരുദ്ധ്യമായി പ്രവർത്തിക്കാൻ കഴിയില്ലെന്ന് പിണറായി മനസിലാക്കി.
എന്നാൽ ഇക്കാര്യത്തിൽ ലീഗ് ഒരു വിവാദത്തിനും നിൽക്കില്ലെന്നാണ് മനസിലാക്കുന്നത്. പുതിയ യുഡിഎഫ് സർക്കാർ അധികാരമേൽക്കുന്നതിന് തൊട്ടുമുമ്പാണ് ഇത്തരം ഒരു ഹുഡായിപ്പ് നടത്തിയതെന്ന് വ്യക്തമാക്കുന്ന രേഖകൾ പുറത്ത് കൊടുത്തതും വി ഡി. സതീശൻ സർക്കാർ തന്നെയാണ്.നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് ഇതിനായുള്ള അടിയന്തര നീക്കങ്ങൾ നടന്നതെന്നാണ് അപ്‌ലോഡിങ് തീയതികൾ സൂചിപ്പിക്കുന്നത്. പുതിയ സർക്കാരോ മന്ത്രിമാരോ അറിയാതെയാണ് ഈ പോർട്ടൽ അപ്‌ലോഡിങ് നടന്നിരിക്കുന്നത്. ഇത് മുൻ മന്ത്രിമാരുടെ സഹായത്തോടെ ഉദ്യോഗസ്ഥ തലത്തിൽ നടന്ന അഴിമതിയാണെന്ന് അറിയുന്നു.
മെയ് 4നാണ് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നത്. ഇതിന് പിന്നാലെ മെയ് 6ന് ചേർന്ന വഖ്ഫ് ബോർഡ് യോഗം, മുതവല്ലിമാർ നേരിട്ട് അപ്‌ലോഡ് ചെയ്യാത്ത വഖഫ് സ്വത്തുകൾ ബോർഡ് നേരിട്ട് അപ്‌ലോഡ് ചെയ്യാൻ തീരുമാനമെടുത്തു. വഖഫ് ബോർഡ് ചെയർമാന്റെ നിർദേശപ്രകാരം മെയ് 16നാണ് മുനമ്പം ഭൂമി സംബന്ധിച്ച വിവരങ്ങൾ പോർട്ടലിൽ അപ്‌ലോഡ് ചെയ്യുന്നത്. പുതിയ യുഡിഎഫ് സർക്കാർ മെയ് 18ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നതിന് രണ്ടുദിവസം മുമ്പ് തന്നെ ഈ നടപടികൾ പൂർത്തിയാക്കിയിരുന്നു. കഴിഞ്ഞ ദിവസം ഇതിന് കേന്ദ്ര പോർട്ടലിന്റെ അംഗീകാരവും ലഭിച്ചു. സിപി എം നേതാവാണ് വഖഫ് ബോർഡ് ചെയർമാൻ. മുനമ്പം ഭൂമി വഖഫ് സ്വത്താണെന്ന നിലപാടിൽ തന്നെയാണ് വഖഫ് ബോർഡ് പണ്ടുമുതലേ ഉറച്ചുനിൽക്കുന്നത്. ട്രൈബ്യൂണലിലും ഹൈക്കോടതിയിലും സുപ്രിംകോടതിയിലും ബോർഡ് ഈ നിലപാടാണ് സ്വീകരിച്ചിട്ടുള്ളതും ബോർഡിന്റെ രജിസ്റ്ററിൽ ഇത് രേഖപ്പെടുത്തിയിട്ടുള്ളതുമാണ്.
അതുകൊണ്ട് തന്നെ ഇത് സ്വാഭാവികമായ ഒരു നിയമനടപടി മാത്രമാണെന്നാണ് വഖഫ് ബോർഡിന്റെ വിശദീകരണം.കഴിഞ്ഞ ദിവസം മുനമ്പത്ത് വീണ്ടും ആശങ്ക എന്ന പേരിൽ ദേശാഭിമാനി വാർത്ത നൽകിയിരുന്നു. മുനമ്പത്തെ ഭൂമി വഖഫ് സ്വത്താക്കി ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്തത് ഇടത് സർക്കാർ നിയമിച്ച വഖഫ് ബോർഡാണെങ്കിലും പുതിയ സർക്കാർ അധികാരത്തിലെത്തിയ ശേഷം മാത്രമാണ് വാർത്ത പുറത്തുവിട്ടത്. ഇതും സി പി എമ്മിന്റെ കളിയായിരുന്നു. വഖഫിന്റെ ചെരിപ്പിനനുസരിച്ച് നീതിയുടെ കാലു മുറിക്കുമ്പോൾ ഇരകളെക്കാൾ വലിയ നിസ്സഹായാവസ്ഥയിലാണോ തങ്ങളെന്ന് പുതിയ സർക്കാർ ആത്മപരിശോധന നടത്തണമെന്ന് കത്തോലിക്കസഭ മുഖപത്രമായ 'ദീപിക' ആവശ്യപ്പെട്ടതിന് പിന്നാലെയാണ് മുഖ്യമന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്.
അതു വരെ കത്തോലിക്കാ സഭ ഉൾപ്പെടെ സതീശൻ സർക്കാരിന്റെ തലയിലാണ് കുറ്റങ്ങൾ ചാരിയത്. വഖഫ് ബോർഡിന്റെ ഉമീദ് വിജ്ഞാപനം റദ്ദാക്കി, മുനമ്പത്തെ വഖഫ് കുറ്റികൾ പറിച്ച് അറബിക്കടലിൽ എറിയണം. അതുവരെ 10 മിനിറ്റ് വാഗ്ദാനമഴ നനഞ്ഞ ഇരകൾ മതേതരത്വത്തിന്റെ തിരകളെണ്ണി കടപ്പുറത്തുണ്ടാകും. എങ്ങോട്ടും പോകില്ല- പത്രത്തിന്റെ തിങ്കളാഴ്ചത്തെ മുഖപ്രസംഗം ഓർമ്മിപ്പിക്കുന്നു.അധികാരത്തിലെത്തിയാൽ 10 മിനിറ്റുകൊണ്ട് തീർക്കാവുന്ന പ്രശ്‌നമാണ് മുനമ്പത്തേതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രതിപക്ഷ നേതാവായിരുന്നപ്പോൾ പറഞ്ഞതിനാലാണ് ഇതോർമ്മിപ്പിക്കുന്നതെന്നും മുഖപ്രസംഗം പറയുന്നു.മുഖപ്രസംഗത്തിന്റെ ചുരുക്കം ഇപ്രകാരം : മുനമ്പം ഭൂമി വഖഫ് സ്വത്തായി പോർട്ടലിൽ രജിസ്റ്റർ ചെയ്തുകൊണ്ട് വഖഫ് ബോർഡ് വെല്ലുവിളിച്ചിരിക്കുന്നത് 610 കുടുംബങ്ങളെയോ ക്രൈസ്തവരെയോ മാത്രമല്ല, മതേതര കേരളത്തെയാണ്. തീവ്രഹിന്ദുത്വത്തെ രാജ്യത്തു വളർത്തിയതിൽ വഖഫ് ബോർഡിന്റെ പങ്ക് ചരിത്രത്തിലുണ്ടാകും.
ഇത്തരം കൈയേറ്റങ്ങൾ മേലാൽ സാധ്യമല്ലാത്തവിധം കേന്ദ്രസർക്കാർ നിയമം ഭേദഗതി ചെയ്തിട്ടുണ്ട്. പക്ഷേ, അതിനുമുൻപ് ഈ നിയമത്തിൽപ്പെട്ടുപോയ മുനമ്പം നിവാസികളെ രക്ഷിക്കാൻ ഭേദഗതിയിൽ ഒന്നുമില്ലായിരുന്നു. മുനമ്പത്തെ വേട്ട തുടരാൻ ബോർഡിന് അതു സഹായകമായി.പിണറായി സർക്കാരും കുറെയൊക്കെ ശ്രമിച്ചെങ്കിലും പ്രശ്‌നം പരിഹരിക്കാനായില്ല. മുനമ്പത്തെ ജനം പണംകൊടുത്തു വാങ്ങിയതും സ്ഥലംകൊടുത്ത ഫാറൂഖ് കോളേജ് അതു വഖഫ് ഭൂമിയല്ലെന്ന് ആണയിട്ടു പറയുകയും ചെയ്ത 404 ഏക്കർ സ്ഥലമാണ്, പുതിയ ഭേദഗതിയനുസരിച്ച് വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യാനുള്ള കേന്ദ്രസർക്കാരിന്റെ ഉമീദ് പോർട്ടലിൽ ബോർഡ് രജിസ്റ്റർ ചെയ്തത്.മതപ്രീണനത്തിനുവേണ്ടി കോൺഗ്രസ് പടച്ച ഒരു നിയമം മുനമ്പത്തുൾപ്പെടെ എത്ര മനുഷ്യരെയാണു വഴിയാധാരമാക്കിയത്? എത്ര സംസ്ഥാന സർക്കാരുകളുടെ കൈകാലുകളാണ് ബന്ധിച്ചത്? കേരളത്തിൽപ്പോലും എന്തു വർഗീയചിന്തകൾക്കാണ് അതു വളമിട്ടുകൊടുത്തത്?
ഈ മതനിയമവാഴ്ചയ്ക്ക് അവസാനമില്ലേ? നീതിക്കുപോലും മതം തടസ്സമാണെന്നു വരുകയാണോ?- മുഖപ്രസംഗം കടുത്ത ഭാഷയിൽ ചോദിക്കുന്നു.സംസ്ഥാനത്ത് യു.ഡി.എഫ് അധികാരത്തിൽ വന്നാൽ മുനമ്പം തർക്കം പൂർണമായും 10 മിനുട്ട് കൊണ്ട് പരിഹരിക്കുമെന്ന് വി.ഡി സതീശൻ നേരത്തെ അവകാശപ്പെട്ടിരുന്നു. മുനമ്പത്തേത് വഖഫ് സ്വത്താണെന്ന് സുപ്രീം കോടതി വിധിച്ചാൽ, രാജ്യത്തെ ഒരു പൗരനും അത് നിരാകരിക്കാൻ സാധിക്കില്ലെന്ന് കെ.എസ് ഹംസ പറഞ്ഞു.യു.ഡി.എഫ് സർക്കാർ അധികാരം ഏറ്റെടുത്ത് ദിവസങ്ങൾക്കകം, മുനമ്പം വഖഫ് വിഷയം വീണ്ടും സജീവമാകുകയാണ്. മുനമ്പത്തെ 404 ഏക്കർ ഭൂമി വഖഫ് ബോർഡ് പോർട്ടലായ ഉമീദിൽ രജിസ്റ്റർ ചെയ്തു. മുനമ്പത്തെ ഭൂമി വഖഫ് സ്വത്താണെന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ലെന്നും,
ഇത്തരം സ്വത്തുക്കൾ സംരക്ഷിക്കുന്നതിനായി സംസ്ഥാനത്തെ എല്ലാ വഖഫ് സ്വത്തുക്കളും ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും സംസ്ഥാന വഖഫ് ബോർഡ് ചെയർമാൻ കെ.എസ് ഹംസ പറഞ്ഞു.രാജ്യത്തുടനീളമുള്ള വഖഫ് സ്വത്തുക്കളുടെ രജിസ്ട്രേഷൻ, തത്സമയ പരിശോധന, നിരീക്ഷണം എന്നിവയ്ക്കായി കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം തുടങ്ങിയ ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോമാണ് ഉമീദ് (UMEED- Unified Waqf Management, Empowerment, Efficiency and Development). ചില ഭൂമികളുടെ വഖഫ് പദവിയെ ചൊല്ലി തർക്കങ്ങളുണ്ടെന്നും എന്നാൽ അത് കണക്കിലെടുക്കാതെ, ബോർഡ് വഖഫ് ആയി കണക്കാക്കുന്ന എല്ലാ സ്വത്തുക്കളും പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുനമ്പം ഭൂമിയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ സുപ്രീം കോടതി ഉത്തരവും അതിന്റെ പ്രാഥമിക കണ്ടെത്തലുകളും ബോർഡിന്റെ നിലപാടിന് അനുസൃതമാണെന്നും ഹംസ അവകാശപ്പെട്ടു.
മുനമ്പത്തേത് വഖഫ് സ്വത്താണെന്ന് സുപ്രീം കോടതി വിധിച്ചാൽ, രാജ്യത്തെ ഒരു പൗരനും അത് നിരാകരിക്കാൻ സാധിക്കില്ല. അങ്ങനെയൊരു സാഹചര്യത്തിൽ മുഖ്യമന്ത്രിക്ക് ഇതിന് വിരുദ്ധമായ ഒരു അഭിപ്രായം ഉണ്ടാകുമെന്ന് താൻ കരുതുന്നില്ലെന്ന് പ്രതിപക്ഷ നേതാവായിരുന്ന സമയത്ത് വി.ഡി സതീശൻ എടുത്ത നിലപാടിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി കെഎസ് ഹംസ പറഞ്ഞു. സംസ്ഥാനത്ത് യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ഈ തർക്കം പൂർണമായും 10 മിനിട്ട് കൊണ്ട് പരിഹരിക്കുമെന്ന് സതീശൻ നേരത്തെ അവകാശപ്പെട്ടിരുന്നു. ഈ വിഷയം ഇപ്പോൾ വീണ്ടും ഉയർന്നുവരുന്നത് സർക്കാരിനും മുഖ്യമന്ത്രിക്കും പ്രതിസന്ധിയായേക്കാം. മുനമ്പത്തെ താമസക്കാരുടെ ദുരവസ്ഥയെ കുറിച്ചുള്ള ചോദ്യത്തിന്, യഥാർത്ഥത്തിൽ വിൽക്കാൻ പാടില്ലാത്ത വഖഫ് സ്വത്ത് വിൽക്കാൻ ഉത്തരവാദിയായ കുറ്റവാളി ആരാണെന്നതാണ് ഇവിടുത്തെ യഥാർത്ഥ പ്രശ്നമെന്ന് ഹംസ പറഞ്ഞു.
മുനമ്പത്തെ വിവാദ ഭൂമിയിലെ താമസക്കാരിൽ ഭൂരിഭാഗവും ക്രിസ്ത്യാനികളാണ്. ഭേദഗതി ചെയ്ത വഖഫ് നിയമം ഇവരുടെ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് അവകാശപ്പെട്ട് ബി.ജെ.പി മുനമ്പം നിവാസികൾക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. കെ-റെയിൽ വിജ്ഞാപനവും സ്ഥലമേറ്റെടുക്കലും പുതിയ സർക്കാർ റദ്ദാക്കിയപ്പോൾ, അതിനായി സ്ഥാപിച്ച മഞ്ഞക്കുറ്റികൾ നീക്കം ചെയ്യുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. അന്ന് സ്വന്തം സ്ഥലം വിൽക്കാനോ പണയം വെയ്ക്കാനോ കഴിയാതെ ദുരിതത്തിലായ മനുഷ്യരുടെ അതേ അവസ്ഥയിലാണ് ഇന്ന് മുനമ്പത്തെ ജനങ്ങൾ. മുനമ്പം ഭൂമി വഖഫ് അല്ലെന്ന് മുൻപ് പ്രഖ്യാപിച്ച മുഖ്യമന്ത്രിക്ക്, സർക്കാരിന്റെ വിജ്ഞാപനം റദ്ദാക്കുന്നതുപോലെ എളുപ്പത്തിൽ വഖഫ് ബോർഡിന്റെ വിജ്ഞാപനങ്ങളെ തൊട്ടുകളിക്കാൻ കഴിയില്ലേ എന്ന് മുഖപ്രസംഗം ചോദ്യമുന്നയിക്കുന്നു. മുനമ്പത്തെ വഖഫ് കുറ്റികൾ പറിച്ച് അറബിക്കടലിൽ എറിയണമെന്ന് ആവശ്യപ്പെടുന്ന മുഖപ്രസംഗം;
അതുവരെ ’10 മിനിറ്റ് വാഗ്ദാനമഴ’ നനഞ്ഞ ഇരകൾ മതേതരത്വത്തിന്റെ തിരകളെണ്ണി കടപ്പുറത്തുണ്ടാകുമെന്നും പറഞ്ഞാണ് അവസാനിക്കുന്നത്.കഴിഞ്ഞ ഒന്നര മാസമായി വഖഫ് ബോർഡ് നടത്തിയ അതിതീവ്ര യജ്ഞത്തിന്റെ ഫലമായാണ് സംസ്ഥാനത്തെ 90 ശതമാനത്തോളം വഖഫ് സ്വത്തുക്കളും ഉമീദ് പോർട്ടലിൽ വിജയകരമായി രജിസ്റ്റർ ചെയ്യാൻ കഴിഞ്ഞത്. കേരളത്തിലെ 14 ജില്ലകളിലും വലിയ തോതിലുള്ള പ്രവർത്തനങ്ങളാണ് ഇതിനായി നടന്നത്. രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ വഖഫ് സ്വത്തുക്കൾ ഡിജിറ്റൽ പോർട്ടലിൽ രജിസ്റ്റർ ചെയ്ത സംസ്ഥാനം എന്ന നേട്ടവും ഇതോടെ കേരളത്തിന് സ്വന്തമായി.
സംസ്ഥാനത്താകെ ഇതുവരെ 49,000ത്തോളം വഖഫ് സ്വത്തുക്കളുടെ രജിസ്ട്രേഷൻ നടപടികളാണ് പൂർത്തിയായിട്ടുള്ളത്. ഇനിയും അയ്യായിരത്തോളം സ്വത്തുക്കൾ കൂടി പോർട്ടലിൽ ഉൾപ്പെടുത്താൻ ബാക്കിയുണ്ട്. വഖഫ് ട്രൈബ്യൂണൽ സമയം നീട്ടി നൽകുകയാണെങ്കിൽ, ബാക്കിയുള്ള സ്വത്തുക്കളുടെ വിവരങ്ങൾ കൂടി വേഗത്തിൽ പോർട്ടലിൽ രേഖപ്പെടുത്താൻ സാധിക്കുമെന്ന് വഖഫ് ബോർഡ് ചെയർമാൻ കെ.എസ് ഹംസ വ്യക്തമാക്കി. സംസ്ഥാനത്തെ മുഴുവൻ വഖഫ് സ്വത്തുക്കളും ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത് സുതാര്യത ഉറപ്പുവരുത്തുകയാണ് ബോർഡിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.വഖഫ് ഭേദഗതി നിയമം ക്രൈസ്തവർ ആഗ്രഹിച്ച ഒന്നാണ്. നിയമം പാസായാൽ മാത്രമേ അവർക്ക് അവരുടെ ഭൂമി സ്വന്തമാക്കാൻ കഴിയുകയുള്ളു.മുനമ്പം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ക്രൈസ്തവരുടെ ഭൂമി വഖഫ് എന്ന പേരിൽ മുസ്ലിങ്ങൾ സ്വന്തമാക്കാൻ ശ്രമിക്കുകയാണ്. തിരു ചെന്തൂരിലും ഇത് സംഭവിച്ചു.
മുസ്ലീങ്ങൾ ഒഴികെ മറ്റാരും വഖഫ് നിയമത്തെ എതിർക്കുന്നില്ല. വഖഫ് ഭൂമിയുടെ പേരിൽ മുനമ്പം ഉൾപ്പെടെയുള്ള പ്രദേശവാസികൾ ആശങ്കാകുലരായിട്ട് കാലമേറെയായി. ഇന്നലെ വരെ തങ്ങൾക്ക് അവകാശപ്പെട്ട സ്ഥലമാണ് പെട്ടെന്ന് വഖഫ്ഭൂഭൂമിയാണെന്ന ഗണത്തിൽ ഉൾപ്പെട്ടത്. ആയിരകണക്കിനാളുകൾ ഇറങ്ങിപോകേണ്ടി വരും.സി.പി.എമ്മിന്റെ തന്ത്രത്തിലാണ് മുനമ്പത്തുകാർ വീണത്. മുനമ്പത്തിന് പിന്നാലെ ചാവക്കാടും വഖഫ് ഭൂമി കണ്ടെത്തിയതായി ബോർഡ് അവകാശവാദം ഉന്നയിച്ചു. മരുമകനെ ഭാവി മുഖ്യമന്ത്രിയാക്കാൻ വെമ്പൽ കൊള്ളുന്ന മുൻ മുഖ്യമന്ത്രിയാണ് വഖഫ് വിഷയം ഇത്രത്തോളം ഗുരുതരമാക്കിയത്. വഖഫ് ബോര്‍ഡുകളുടെ ഭരണരീതിയില്‍ നിരവധി മാറ്റങ്ങളാണ് വഖഫ് ഭേദഗതി ബില്‍ നിര്‍ദേശിക്കുന്നത്. ഭേദഗതി ബില്‍ പ്രകാരം അമുസ്‌ലിങ്ങളായ രണ്ടുപേരും വനിതാ അംഗങ്ങളും ഭരണസമിതിയില്‍ ഇടം നേടും. വഖഫ് കൗണ്‍സിലിനു ഭൂമി അവകാശപ്പെടാന്‍ കഴിയില്ല എന്നതടക്കം നിരവധി നിര്‍ദേശങ്ങളാണു പുതിയ ബില്ലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്
വഖഫിന്റെ പേരിൽ ജനങ്ങളെ വർഗീയമായി വേർതിരിക്കാനാണ് സി പി എം ശ്രമിക്കുന്നത്. വഖഫ് ഭൂമി കേരളത്തിൽ നീറുന്ന പ്രശ്നമാണ്. ഇസ്ലാമിക നിയമപ്രകാരം മതപരവും ജീവകാരുണ്യപരവുമായ ആവശ്യങ്ങൾക്കായി ദൈവത്തിന്‍റെ പേരിൽ സമർപ്പിച്ചിരിക്കുന്ന വസ്തുവിനെയാണ് വഖഫ് എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത്. ഒരു വരുമാനവും പ്രതീക്ഷിക്കാതെ, ദൈവത്തിന്റെ പ്രീതി മാത്രം പ്രതീക്ഷിച്ചാണ് ഒരു വസ്തു വഖഫ് ചെയ്യുന്നത്. തടഞ്ഞു വയ്ക്കുക, വിലക്കുക അല്ലെങ്കില്‍ നിര്‍ത്തുക എന്നര്‍ത്ഥം വരുന്ന അറബി പദത്തില്‍ നിന്നാണ് വഖഫ് എന്ന വാക്കിന്‍റെ ഉല്‍ഭവം. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ശ്മശാനങ്ങൾ, പള്ളികൾ, ഷെൽട്ടർ ഹോമുകൾ എന്നിവയുടെ നടത്തിപ്പിനുവേണ്ടിയാണ് സാധാരണ ഭൂമി വഖഫ് ചെയ്യാറുളളത്. ഗുണഭോക്താക്കൾ മാറിയാലും ഒരു വസ്തു വഖഫ് ആയി പ്രഖ്യാപിച്ചുകഴിഞ്ഞാൽ പിന്നീട് അത് തിരിച്ചെടുക്കാൻ സാധിക്കില്ല.
ദൈവത്തിന് സമര്‍പ്പിക്കപ്പെട്ടത് എന്നും ദൈവത്തിന്‍റെ ഉടമസ്ഥാവകാശത്തിലായിരിക്കും എന്ന് ചുരുക്കം. വഖഫ് വസ്തു പരിപാലിക്കുന്നത് ഒരു മുത്തവല്ലിയാണ്. എന്നാൽ മേല്‍നോട്ടക്കാരന്‍ എന്നതിനപ്പുറം മുത്തവല്ലിക്ക് വഖഫിൽ അവകാശവും ഉണ്ടായിരിക്കില്ല. 1954ൽ കേന്ദ്രസർക്കാര്‍ വഖഫുകളുടെ പ്രവർത്തനം ഏകോപിപ്പിക്കാന്‍ നിയമം കൊണ്ടുവന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ വഖഫ് സ്വത്തുക്കളുടെ വിനിയോഗത്തിന് മേൽനോട്ടം വഹിക്കാന്‍ സംസ്ഥാന തലത്തിൽ വഖഫ് ബോർഡുകളും കേന്ദ്ര തലത്തിൽ വഖഫ് കൗൺസിലും സ്ഥാപിച്ചു. ഈ നിയമം റദ്ദാക്കി 1995-ൽ വഖഫ് ബോർഡുകൾക്ക് കൂടുതൽ അധികാരം നൽകുന്ന പുതിയ വഖഫ് നിയമം നടപ്പാക്കി. 2013-ൽ മറ്റൊരു ഭേദഗതി കൂടി വന്നു. ഈ ഭേദഗതി നിയമപ്രകാരമാണ് ഇപ്പോള്‍ വഖഫിന്‍റെ പ്രവര്‍ത്തനം. ഓരോ സംസ്ഥാനത്തിനും ഓരോ വഖഫ് ബോർഡ് ഉണ്ട്.
വഖഫ് സ്വത്തുക്കളുടെ രജിസ്ട്രഷൻ, രേഖകള്‍ സൂക്ഷിക്കല്‍, ഉപയോഗം നിരീക്ഷിക്കല്‍, ജീവകാരുണ്യമാണ് വിനിയോഗത്തിന്‍റെ അടിസ്ഥാനം എന്ന് ഉറപ്പാക്കല്‍ തുടങ്ങിയവയാണ് വഖഫ് ബോർഡുകളുടെ ഉത്തരവാദിത്തം. വ്യക്തിഗത വഖഫ് സ്വത്തുക്കൾ കൈകാര്യം ചെയ്യുന്ന മുത്തവല്ലികളെ നിയമിക്കുന്നതും വഖഫ് ബോര്‍ഡ് ആണ്.ഇപ്പോഴത്തെ നിയമപ്രകാരം ഭൂമി ഉള്‍പ്പെടെയുള്ള സ്വത്തുക്കള്‍ വാക്കാൽ വഖഫ് ആക്കാം. എന്നാൽ പുതിയ ഭേഗഗതി അനുസരിച്ച് കൃത്യമായ രേഖകളുടെ അടിസ്ഥാനത്തില്‍ മാത്രമേ ഭൂമി വഖഫ് ചെയ്യാന്‍ കഴിയൂ. ഭാവിയിൽ തര്‍ക്കങ്ങളുണ്ടായാല്‍ മതിയായ തെളിവുണ്ടാവില്ല എന്നാണ് ഈ വ്യവസ്ഥയ്ക്ക് സര്‍ക്കാര്‍ നല്‍കുന്ന ന്യായീകരണം.കാലാകാലങ്ങളായി മതപരമോ ജീവകാരുണ്യപരമോ ആയ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന ഭൂമിയെ വഖഫ് ഭൂമിയായി പ്രഖ്യാപിക്കാന്‍ ഇപ്പോള്‍ കഴിയും.
എന്നാല്‍ ഭേദഗതി നടപ്പായാല്‍ ‘ഉപയോഗത്തിലൂടെ വഖഫ്’ എന്ന ആശയം റദ്ദാക്കപ്പെടും. വഖഫ് ട്രൈബ്യൂണലുകളുടെ ഘടന മാറ്റിയാണ് പുതിയ ഭേദഗതി കൊണ്ടുവരുന്നത്. അംഗങ്ങളില്‍ ഒരാള്‍ ഇസ്ലാമിക നിയമങ്ങളില്‍ പണ്ഡിതനായിരിക്കണമെന്ന നിലവിലെ വ്യവസ്ഥ റദ്ദാകും. ട്രൈബ്യൂണലുകളുടെ വിധിയ്ക്കെതിരെ 90 ദിവസത്തിനകം കോടതികളിൽ അപ്പീൽ നല്‍കാനും ഭേഗഗതി നിയമത്തില്‍ വ്യവസ്ഥയുണ്ട്.വഖഫ് ബോർഡുകളുടെയും വഖഫ് കൗൺസിലുകളുടെയും അടിസ്ഥാനരൂപം തന്നെ പൊളിച്ചെലുതുന്നതാണ് പുതിയ ഭേദഗതി. ഇപ്പോള്‍ ബോര്‍ഡിലെയും കൗണ്‍സിലിലെയും എല്ലാ അംഗങ്ങളും മുസ്‍ലിംകളാണ്. ഭേദഗതി പ്രകാരം മുസ‌്‍ലിംകളല്ലാത്ത രണ്ടംഗങ്ങളെങ്കിലും വേണം.ഏതെങ്കിലും സ്വത്ത് വഖഫാണോ എന്ന് ബോർഡിന് തോന്നിയാല്‍ അതേക്കുറിച്ച് അന്വേഷിക്കാനും തീരുമാനമെടുക്കാനും ഇപ്പോള്‍ വഖഫ് ബോര്‍ഡുകള്‍ക്ക് കഴിയും.
പരാതികള്‍ ഉണ്ടായാല്‍ വഖഫ് ട്രൈബ്യൂണലിനെ സമീപിക്കുകയും ചെയ്യാം. പുതിയ ഭേദഗതി വന്നാല്‍ ഈ അധികാരം ഇല്ലാതാകും.വഖഫ് നിയമത്തില്‍ മാറ്റം വരുന്നത് ഇതാദ്യമല്ല. കാലോചിതമായ പരിഷ്കാരങ്ങള്‍ ആവശ്യവുമാണ്. എന്നാല്‍ മാറ്റങ്ങളുടെ ഉദ്ദേശ്യങ്ങളും നടപ്പാക്കുന്ന രീതിയും ചോദ്യംചെയ്യപ്പെടുമ്പോള്‍ അക്കാര്യങ്ങളില്‍ കൃത്യമായ വിശദീകരണം നല്‍കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. അത് ഭരണഘടന അനുശാസിക്കുന്ന ചുമതല കൂടിയാണ്.ഇതാണ് വരാൻ പോകുന്ന മാറ്റം. ക്രൈസ്തവരുടെ വോട്ടുകൾ കിട്ടാതെ ഒരു മുന്നണിക്കും കേരളത്തിൽ അധികാരത്തിൽ എത്താൻ കഴിയില്ല. ഇവിടെയാണ് ബി.ജെ. പി നടത്തുന്ന കുതിച്ചുചാട്ടത്തിന്റെ പ്രസക്തി.പള്ളി മണിയടിച്ച് വിശ്വാസികളോട് ബി ജെ പിക്ക് വോട്ടു ചെയ്യാൻ മെത്രാൻമാർ ആവശ്യപ്പെട്ടാൽ അത് സംഭവിക്കും. അതിനാൽ സി പി എമിന്റെ കള്ളകളി സതീശൻ സർക്കാരിനെ ബാധിക്കാനുള്ള സാധ്യത കുറവാണ്.
https://www.facebook.com/Malayalivartha

























