സംഘപരിവാറിനല്ല, കരിമണൽ കർത്തയ്ക്കാണ് കുമ്പിട്ടത്! ഇ.ഡി റെയ്ഡിൽ പെട്ട പിണറായിയെ കയ്യോടെ പിടികൂടിയെന്ന് രാഹുലിന്റെ പരിഹാസം...

മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെയും, പി. എ. മുഹമ്മദ് റിയാസിന്റെയും വീടുകളിൽ ഇ.ഡി റെയ്ഡ് നടന്നപ്പോൾ, സോഷ്യൽ മീഡിയയിലും യുദ്ധം കൊടുമ്പിരികൊണ്ടു. "വളഞ്ഞിട്ടടിച്ചാലും സംഘപരിവാറിന് മുന്നിൽ കുമ്പിടില്ല" എന്ന് ഫേസ്ബുക്കിൽ തള്ളിയ മുഹമ്മദ് റിയാസിന്റെ നെഞ്ചത്തേക്ക് കയറി വെടിവെച്ചിരിക്കുകയാണ് മുൻ എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിൽ!സംഘപരിവാറിന്റെ മുന്നിൽ വിജയൻ കുമ്പിട്ടിട്ടില്ല എന്ന് പറയുന്നവർ ചരിത്രം മറക്കരുതെന്നും, കുമ്പിടേണ്ട സമയത്തെല്ലാം പിണറായി വിജയൻ കുനിഞ്ഞുനിന്ന് കുമ്പിട്ടിട്ടുണ്ടെന്നും രാഹുൽ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആഞ്ഞടിച്ചു. ഇത് രാഷ്ട്രീയ പകപോക്കലല്ല, കരിമണൽ കർത്തായുടെ മുന്നിൽ കുമ്പിട്ടതിന് കയ്യോടെ പിടികൂടിയതിന്റെ സ്വാഭാവിക പ്രക്രിയ മാത്രമാണെന്ന് രാഹുൽ പരിഹസിച്ചു...
https://www.facebook.com/Malayalivartha























