ഹൈക്കോടതി പച്ചക്കൊടി കാട്ടി 24 മണിക്കൂറിനകം നീക്കം; തിരുവനന്തപുരം മുതൽ കണ്ണൂർ വരെ ഇഡി വലയം; വീണ വിജയന്റെ വസതിയിൽ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യൽ.. നിർണായക തെളിവുകൾ...

കട്ടോണ്ടു കള്ളം മുന്നോട്ട്. ചെയ്യാത്ത സേവനത്തിന് കരിമണല്‍ കര്‍ത്തായുടെ പണം പിണറായി വിജയനുവേണ്ടി മകള്‍ വീണ തായ്കണ്ടി അക്കൗണ്ടില്‍ വാങ്ങിയെന്നത് സത്യം. ചെയ്യാത്ത സേവനത്തിന് എന്തിന് പണം തന്നു എന്നു ചോദിച്ചാല്‍ നികുതി അടച്ചതുകൊണ്ടു കുറ്റമില്ലെന്ന് പാര്‍ട്ടിക്കാരുടെ വിശദീകരണം. പിണറായി വിജയനും മകള്‍ വീണ തായ്ക്കണ്ടിയും അകത്താകുമെന്ന് ഉറപ്പായപ്പോള്‍ അടിമസഖാക്കള്‍ പെരുവഴിയിലിറങ്ങി സമരം തുടങ്ങി. മോഷ്ടാക്കളെയും കോഴക്കാരെയും രക്ഷിക്കാന്‍ അണികളെ കൂട്ടി സമരം നടത്തിയാല്‍ അതിനെ പിന്‍തുണയ്ക്കുന്ന നേതാക്കളെ സ്തുതിക്കണം നമിക്കണം. ഇതുപോലൊരു പാര്‍ട്ടി ഭൂലോകത്തില്‍ വേറെയുണ്ടാകില്ലെന്ന് തീര്‍ച്ച.
സിഎംആര്‍എല്‍ മാസപ്പടി കേസില്‍ വീണാ വിജയന്റെ മൊഴിയെടുത്ത് ഇഡി. തിരുവനന്തപുരത്തെ വീട്ടില്‍ മൊഴിയെടുക്കുകയാണ്. മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വീട്ടിലും സിഎംആര്‍എല്‍ ഓഫീസിലും അടക്കം 10 ഇടങ്ങളിലാണ് ഇഡി റെയ്ഡ് നടക്കുന്നത്. തിരുവനന്തപുരത്തെ വാടക വീട്ടില്‍ പിണറായി വിജയന്‍ ഉള്ളപ്പോഴാണ് ഇഡി എത്തിയതും നിമിഷനേരം കൊണ്ട് റെയ്ഡ് ആരംഭിച്ചതും. പിണറായിയുടെ കണ്ണൂരിലെ വീട്ടിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തുന്നുണ്ട്. സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയുടെ വീട്ടിലും മുന്‍ മന്ത്രി മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വീട്ടിലും റെയ്ഡ് നടക്കുന്നു. നിര്‍ണായകമായ പല രേഖകളും റെയ്ഡില്‍ കിട്ടിയിട്ടുണ്ടെന്നാണ് സൂചനകള്‍.
റെയ്ഡിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയെന്നാണ് ദേശീയ സഖാവ് എംഎ ബേബി പറയുന്നത്. മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയിലും മകള്‍ വീണ വിജയന്റെ സ്ഥാപനങ്ങളിലും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന റെയ്ഡ് രാഷ്ട്രീയ പകപോക്കലാണെന്നാണ് എം.എ ബേബി നീരീക്ഷിച്ചിരിക്കുന്നത്. പിണറായി വിജയനെയും സിപിഎമ്മിനെയും ഭയപ്പെടുത്താമെന്നാണ് കേന്ദ്രം കരുതുന്നതെങ്കില്‍ അവര്‍ക്ക് പാര്‍ട്ടിയെയും അതിന്റെ നേതാക്കളെയും അറിയില്ലെന്നും അദ്ദേഹം പറയുന്നു. ബേബി മാത്രമല്ല പ്രസ്ഥാനത്തിലെ എല്ലാ നേതാക്കളും അണികളെ തല്ലുകൊള്ളിക്കന്‍ പെരുവഴിയില്‍ ഇറങ്ങിയിട്ടുണ്ട്. തട്ടിപ്പു നടത്തിയ നേതാവിന്റെ മകളെ രക്ഷിക്കാനുള്ള പോരാട്ടത്തില്‍ കുറെ അടിമസഖാക്കളുടെ തല പോലീസ് അടിച്ചു പൊട്ടിക്കുമെന്നും കുറെ രക്തസാക്ഷികളുണ്ടാകുമെന്നുമാണ് വാസ്തവം.
സിഎംആര്‍എല്‍ മാസപ്പടി കേസില്‍ എന്‍ഫോഴ്‌സ്‌മെന്റിന് അന്വേഷണം തുടരാമെന്നാണ് െൈഹെക്കോടതി സിംഗിള്‍ ബെഞ്ച് ഇന്നലെ ഉത്തരവിട്ടത്. അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് കരിമണല്‍ കമ്പനി എംഡി ശശിധരന്‍ കര്‍ത്ത, കമ്പനിയുടെ ചീഫ് ഫിനാന്‍സ് ഓഫീസര്‍ കെ എസ് സുരേഷ് കുമാര്‍, ജീവനക്കാരായ അഞ്ജു റേച്ചല്‍ , ചന്ദ്രശേഖരന്‍ അടക്കമുള്ളവര്‍ നല്‍കിയ ഹര്‍ജികള്‍ ഹൈക്കോടതി തള്ളിയതോടെയാണ് റെയ്ഡ് ആരംഭിച്ചത്. മകള്‍ വീണയുടെ കറക്കുംകമ്പനിയുടെ കോഴകുംഭകോണങ്ങള്‍ങ്ങളാണ് പിണറായി വിജയനെ അഹങ്കാരക്കസേരയില്‍ നിന്ന് വീഴ്ത്തിയതില്‍ പ്രധാനം. പാര്‍ട്ടിയിലെ സര്‍വാധിപതിയാണ് പിണറായി വിജയനെങ്കിലും കേന്ദ്ര ഏജന്‍സികയുടെ അന്വേഷണത്തില്‍ വീണയുടെ തട്ടിപ്പുകള്‍ പുറത്താകും. സീതാറാം യെച്ചൂരിക്കും പ്രകാശ് കാരാട്ടിനും പിണറായി വിജയനെ ഇനി സംരക്ഷിക്കാനാവില്ല.
അരിയാഹാരം കഴിക്കുന്ന എല്ലാ മലയാളികള്‍ക്കും അറിയാം വീണാ വിജയന്റെ കമ്പനി തട്ടിപ്പാണെന്നും പിണറായിയുടെ കുടുംബത്തിലേക്ക് മാസപ്പടി വരുന്നുണ്ടെന്നും. കരിണല്‍ കമ്പനിയായ സിഎംആര്‍എല്‍ എന്ന സ്വകാര്യ കമ്പനിയില്‍നിന്ന് വീണയ്ക്ക് മൂന്നു വര്‍ഷത്തിനിടെ ഒന്നേ മുക്കാല്‍ കോടി രൂപ ലഭിച്ചെന്ന കണ്ടെത്തലിനു പിന്നാലെയാണ് റെയ്ഡ് നടക്കുന്നത്. വീണ വിജയന് ഈ കരിമണല്‍ക്കൊള്ള കമ്പനിക്ക് എന്ത് സഹായമാണ് ചെയ്തുകൊടുത്തതെന്ന് ഇപ്പോഴും ആര്‍ക്കം അറിയില്ല. ആരോപണങ്ങള്‍ക്ക് അവ്യക്തവും ഒഴിഞ്ഞു മാറുന്നതുമായ മറുപടികളാണ് സി.എം.ആര്‍.എല്‍ എറണാകുളത്തെ രജിസ്ട്രാര്‍ ഓഫ് കമ്പനീസിന് നല്‍കിയത്. മറുപടി നല്‍കാന്‍ പോലും വ്യവസായ വികസന കോര്‍പറേഷന്‍ തയാറായിരുന്നില്ല.
മൂന്നു സ്ഥാപനങ്ങളുടെയും മുഴുവന്‍ ഇടപാടുകളും വിശദമായി അന്വേഷിക്കാന്‍ ഉത്തരവില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നു. ഇത്രയേറെ വലിയ തട്ടിപ്പുസംഘത്തെ താങ്ങിനിറുത്തുകയാണ് സിപിഎമ്മിലെ കുഴലൂത്തുകാരും സ്തുതിപാടകരും. അഴിമതിയിലും തട്ടിപ്പിലും അവരാരും മോശക്കാരുമല്ല. ആ നിലയില്‍ ഈ സര്‍ക്കാര്‍ അപ്പാടെ അഴിമതിയുടെ കൂട്ടുകമ്പനിയാണെന്ന് ജനം തിരിച്ചറിഞ്ഞിരിക്കുന്നു. മാസപ്പടി കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന നീക്കങ്ങള്‍ കേരള ഹൈക്കോടതിയുടെ ഇടപെടലിനെ തുടര്‍ന്നാണെന്ന് സഖാക്കള്‍ക്ക് അറിയില്ല. നേതാക്കള്‍ ഇത് സഖാക്കളെ ബോധ്യപ്പെടുത്തുന്നുമില്ല.
നേരത്തെ ഡല്‍ഹി, കേരള ഹൈക്കോടതികളില്‍ നിന്ന് സ്റ്റേ വാങ്ങിയാണ് ഇഡി അന്വേഷണം തടസ്സപ്പെടുത്തിയിരുന്നത്. സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് നടത്തിയ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. കമ്പനി നിയമങ്ങള്‍ ലംഘിച്ച്, യാതൊരു സേവനവും നല്‍കാതെയാണ് വീണയുടെ കമ്പനി പണം കൈപ്പറ്റിയതെന്ന് ഈ കുറ്റപത്രത്തില്‍ വ്യക്തമാണ്.
https://www.facebook.com/Malayalivartha























