സുരക്ഷാ കോട്ട തകർത്ത് പത്‌മനാഭന്റെ സ്വർണവും കട്ടു!! വൈരനാമയും കാണാനില്ല.. രാജകുടുംബവും സംശയ നിഴലിൽ അതീവ ഗുരുതര സാഹചര്യം
അമൂല്യ നിധിശേഖരമുള്ള ചരിത്രപ്രസിദ്ധമായ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് തുടർച്ചയായി സ്വർണവും വജ്രാഭരണങ്ങളും കാണാതാകുന്നതായി കണ്ടെത്തൽ. സുരക്ഷാ ക്രമീകരണങ്ങളെ മുഴുവൻ വെല്ലുവിളിച്ചുകൊണ്ട് ക്ഷേത്രത്തിനുള്ളിൽ നടക്കുന്ന ഗുരുതരമായ മോഷണവിവരങ്ങൾ ചൂണ്ടിക്കാട്ടി സംസ്ഥാന പൊലീസ് മേധാവി ആഭ്യന്തര സെക്രട്ടറിക്ക് ഞെട്ടിക്കുന്ന റിപ്പോർട്ട് നൽകി. ശ്രീകോവിലിനുള്ളിൽ അതീവ സുരക്ഷിതമായി സൂക്ഷിക്കേണ്ട വജ്രം പതിച്ച 'വൈര നാമം' ഉൾപ്പെടെയുള്ളവയാണ് ദുരൂഹ സാഹചര്യത്തിൽ അപ്രത്യക്ഷമായിരിക്കുന്നത്.
നൂറ്റാണ്ടുകള്‍ പഴക്കമുള്ള നിധി ശേഖരമാണ് ക്ഷേത്രത്തിൽ നിന്ന് കാണാതായത്.. ക്ഷേ ത്രത്തിലെ സുരക്ഷാസംവിധാനങ്ങളിൽ ഗുരുതര വീഴ്ചയുണ്ടെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന പോലീസ് മേധാവി ആഭ്യന്തര സെക്രട്ടറിക്ക് റിപ്പോർട്ട് നൽകി. ഇന്റലിജൻസ് മേധാവി നൽകിയ രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഡിജിപി സർക്കാരിന് ഈ റിപ്പോർട്ട് കൈമാറിയത്.
അതിഗുരുതര സാഹചര്യം ചൂണ്ടിക്കാട്ടി ആഭ്യന്തര സെക്രട്ടറിക്ക് ഡിജിപി റിപ്പോർട്ട് നല്‍കി. ഇന്‍റലിജന്‍സ് മേധാവി നല്‍കിയ റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന പൊലീസ് മേധാവി ഞെട്ടിക്കുന്ന സാഹചര്യം സംസ്ഥാന സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്.
ശ്രീകോവിലിനുള്ളില്‍ സൂക്ഷിക്കുന്ന വജ്രാഭരണമായ വൈര നാമ കുറച്ച് നാളുകളായി കാണാനില്ലെന്നാണ് റിപ്പോര്‍ട്ട്. ആറുമാസം മുന്‍പ് അറ്റകുറ്റപ്പണിക്കായ കൊണ്ടുപോയി എന്നാണ് രേഖ. വിശ്വാസികള്‍ സംഭാവന നല്‍കിയ 78 ഗ്രാമോളം സ്വര്‍ണത്തിലും കുറവുണ്ട്. സ്വര്‍ണവിളക്ക് അറ്റകുറ്റപ്പണിക്കെന്ന പേരില്‍ കൊണ്ടുപോയിട്ട് ആറ് മാസമായിട്ടും തിരികെ വന്നില്ലെന്നുമാണ് പൊലീസ് റിപ്പോര്‍ട്ടിലുള്ളത്.
ഇതിന് പകരം യാതൊരു ഔദ്യോഗിക രേഖകളുമില്ലാതെ ഒരു വെള്ളി വിളക്ക് അവിടെ സ്ഥാപിച്ചിരിക്കുകയാണ്. അടുത്ത കാലത്ത് നടത്തിയ അന്വേഷണങ്ങളിൽ ക്ഷേത്രത്തിലെ അമൂല്യവസ്തുക്കളുടെ കാര്യത്തിൽ വലിയ സുരക്ഷാ ആശങ്കകളും ഉത്തരവാദിത്തമില്ലായ്മയും ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്
ഇന്റലിജന്‍സ് മേധാവി നല്‍കിയ റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന പൊലീസ് മേധാവി ഞെട്ടിക്കുന്ന ഈ സാഹചര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതെന്ന് കത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടുകൊണ്ട് പ്രമുഖ ചാനല്‍ വ്യക്തമാക്കുന്നു.
അതേസമയം, പത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യ വസ്തുക്കള്‍ സൂക്ഷിക്കാന്‍ കര്‍ശന നടപടികള്‍ നിര്‍ദേശിച്ച് ഡി.ജി.പി. നിലവറക്ക് പുറത്തുള്ള മുഴുവന്‍ സ്വര്‍ണവും വെള്ളിയും എത്രയും വേഗം സ്‌ട്രോങ് റൂമിലേക്ക് മാറ്റണം. വിശ്വാസികള്‍ സംഭാവനയായി നല്‍കുന്ന മുഴുവന്‍ വസ്തുക്കളും ലോക്കറിലേക്ക് മാറ്റി പൊലീസ് കാവല്‍ ഏര്‍പ്പെടുത്തണം. ഒരാളെപ്പോലും സുരക്ഷാപരിശോധന കൂടാതെ ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിക്കരുതെന്നുമാണ് നിര്‍ദേശം. ഈ നിര്‍ദേശങ്ങളില്‍ സര്‍ക്കാര്‍ ഇടപെട്ട് നടപടിയെടുക്കണമെന്ന ആവശ്യമാണ് പൊലീസ് മുന്നോട്ടുവെക്കുന്നത്.
നേരത്തെ കവടിയാര്‍ കൊട്ടാരത്തില്‍ കോടികളുടെ മോഷണം നടന്നതിലും അന്വേഷണം പുരോഗമിക്കുകായണ്. ഈ കേസില്‍ രാജകുടുംബം അന്വേഷണത്തിന് സഹകരിക്കുന്നില്ലെന്ന വിധത്തില്‍ റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. നേരത്തെ അന്വേഷണത്തിന്റെ ഭാഗമായി കൊട്ടാരവുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന ചിലരുടെ സാമ്പത്തിക ഇടപാടുകള്‍ പൊലീസ് പരിശോധിച്ചതിന് പിന്നാലെയാണ് രാജകുടുംബം നിസ്സഹകരണം ശക്തമാക്കിയത്. ഇവരെ ചോദ്യം ചെയ്തിന് പിന്നാലെ പരാതിയുമായി രാജകുടുംബം രംഗത്തെത്തിയിട്ടുണ്ട്.
പോലിസ് ഉപദ്രവിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി രാജകുടുംബം ഉന്നത ഉദ്യോഗസ്ഥരെ പരാതി അറിയിച്ചത് മാര്‍ച്ച് മാസത്തിലാണ്. മെയ് 15 നാണ് കവടിയാര്‍ കൊട്ടാരത്തില്‍ മോഷണം നടന്നെന്ന വാര്‍ത്ത പുറത്തുവന്നത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന രണ്ട് കോടി വിലവരുന്ന സ്വര്‍ണാഭരണങ്ങളടക്കം മോഷണം പോയിരുന്നു. ഇതുസംബന്ധിച്ച് അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മീഭായി നല്‍കിയ പരാതിയില്‍ പേരൂര്‍ക്കട പൊലീസാണ് കേസെടുത്തത്. 2025 ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലാണ് കവര്‍ച്ചനടന്നതെങ്കിലും നാലുമാസം കഴിഞ്ഞാണ് പൊലീസിന് പരാതി ലഭിച്ചത്.
ബംഗളൂരുവിലേക്ക് പോകുന്നതിന് മുന്‍പ് അലമാര തുറന്നപ്പോഴാണ് ആഭരണങ്ങള്‍ കാണാതായ വിവരം മനസിലായതെന്ന് പരാതിയില്‍ പറയുന്നു. അതിനും പത്ത് ദിവസം മുന്‍പ് വരെ ആഭരണം അവിടെയുണ്ടായിരുന്നതായും പരാതിയില്‍ വിവരിക്കുന്നുണ്ട്. കൊട്ടാരത്തിലുള്ളവര്‍ തന്നെ എടുത്തതാവുമെന്ന് കരുതി കുടുംബാംഗങ്ങള്‍ക്കിടയില്‍ നടത്തിയ അന്വേഷണം ഫലം കാണാതെ വന്നതോടെയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്.
കൊട്ടാരത്തില്‍ നടത്തിയ പരിശോധനയില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞില്ല. വിശദമായി പരിശോധിച്ചെങ്കിലും സംശയിക്കത്തക്ക വിരലടയാളങ്ങളും ലഭിച്ചില്ല. ചെന്നൈ, ബംഗളൂരു എന്നീ ദക്ഷിണേന്ത്യന്‍ നഗരങ്ങള്‍ കേന്ദ്രീകരിച്ച് പൗരാണിക ആഭരണങ്ങള്‍ വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്ന സംഘങ്ങളെക്കുറിച്ച് അന്വേഷിക്കാനുള്ള നീക്കം നടന്നിരുന്നു. സമാന രീതിയില്‍ പൗരാണിക ആഭരണങ്ങള്‍ മോഷണം പോയതിന്റെ വിശദാംശങ്ങള്‍ തേടിയിരുന്നു. ഈ മോഷണ കേസില്‍ അന്വേഷണം കാര്യമായി എങ്ങുമെത്താത്ത അവസ്ഥയിലാണ് ഇപ്പോള്‍ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വര്‍ണ്ണമോഷണ വാര്‍ത്തയും പുറത്തുവരുന്നത്.
ക്ഷേത്രത്തിലെ അമൂല്യമായ പല വസ്തുക്കളും കടത്തുന്നതായുള്ള ആരോപണവുമായി 2007ൽ ഭക്തനായ പത്മനാഭൻ തിരുവനന്തപുരം മുൻസിഫ് കോടതിയെ സമീപിച്ചതോടെയാണ് ശ്രീപത്മനാഭ സ്വാമി ക്ഷേത്ര വിഷയം ആദ്യമായി കോടതി കയറുന്നത്. തുടർന്ന് അന്ന് മുതൽ പലകുറി കോടതികളുടെ ഇടപെടലുകളോടെയാണ് ക്ഷേത്ര പ്രവർത്തനം നടന്ന് വന്നത്.
മുൻസിഫ് കോടതിയിൽനിന്നും കേസ് സബ് കോടതിയിലേക്ക് നീങ്ങി. ക്ഷേത്രത്തിലെ സ്ട്രോങ് റൂം തുറന്ന് സ്വർണം പുറത്തെടുക്കുന്നത് അനധികൃതമാണെന്നും ആചാരവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി നൽകിയ ഹരജിയിൽ 2007 സെപ്റ്റംബര്‍ 13 ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്‌ട്രോങ് റൂമുകൾ മേലിൽ ഉത്തരവുണ്ടാകുന്നതുവരെ തുറക്കരുതെന്ന് പ്രിൻസിപ്പൽ സബ്‌ജഡ്‌ജി എസ്.എസ്. വാസൻ ഉത്തരവിട്ടു. തുടർന്ന് ഡിസംബറോടെ രാജകുടുംബത്തിേൻറതല്ല ക്ഷേത്രവും സ്വത്തുക്കളുമെന്ന ഇടക്കാല വിധി വന്നതോടെ അത് രാജകുടുംബത്തിന് കനത്ത തിരിച്ചടിയുമായി രുന്നു .
ഇതേ തുടർന്നാണ് തിരുവിതാംകൂർ രാജകുടുംബം പ്രതിനിധിയായിരുന്ന മാർത്താണ്ഡവർമ്മ നിയമ നടപടിയുമായി രംഗത്തെത്തിയത്. 2010 ഫെബ്രുവരിയിൽ ക്ഷേത്രത്തിേൻറയും ഭണ്ഡാരം വക വസ്‌തുക്കളുടെയും മേൽ തനിക്കുള്ള ഭരണാധികാരം ചോദ്യം ചെയ്‌ത് സിവിൽ കോടതിയിലുള്ള കേസുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ ഹൈക്കോടതിയിൽ ഹരജി നൽകി. എന്നാൽ വിഷയത്തിൽ സർക്കാർ ഇടപെട്ടു. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്ചുതാനന്ദൻ തന്നെ രാജകുടുംബത്തിെൻറ നടപടികളെ പരസ്യമായി ചോദ്യം ചെയ്ത് രംഗത്തെത്തുകയും ചെയ്തു.
2011 ജനുവരി 31നാണ് പത്മനാഭസ്വാമി ക്ഷേത്രം സംസ്‌ഥാന സർക്കാർ ഏറ്റെടുക്കണമെന്ന് ഹൈകോടതി സുപ്രധാന വിധി പുറപ്പെടുവിച്ചത്. മൂന്നു മാസത്തിനുള്ളിൽ ഇതിനായി ട്രസ്‌റ്റോ സമിതിയോ രൂപീകരിക്കണം. ക്ഷേത്ര സ്വത്തുക്കളും ഭരണവും ഏറ്റെടുത്ത് അനുഷ്‌ഠാനങ്ങൾ ആചാരപ്രകാരം നടത്തണം. ഉത്രാടം തിരുനാൾ മാർത്താണ്ഡവർമയെയും പിൻമുറക്കാരെയും ‘പത്മനാഭദാസൻ’ എന്ന നിലയിൽ ആചാരാനുഷ്‌ഠാനങ്ങളിൽ പങ്കെടുപ്പിക്കണം. ക്ഷേത്ര പരിസരത്തു മ്യൂസിയം നിർമിച്ച് ക്ഷേത്രത്തിന്റെ അമൂല്യവസ്‌തുക്കൾ ഭക്‌തർക്കും സഞ്ചാരികൾക്കും കാണാൻ അവസരമൊരുക്കണമെന്നും കോടതി നിർദേശിച്ചു.
2011 മേയ് മൂന്ന്
എന്നാൽ രാജകുടുംബം കേസുമായി സുപ്രിം കോടതിയെ സമീപിച്ചു. അതിെൻറ അടിസ്ഥാനത്തിൽ 2011 മേയ് മൂന്നിന് ശ്രീ പത്മനാഭസ്വാമി ക്ഷേത്രം സംസ്‌ഥാന സർക്കാർ ഏറ്റെടുക്കണമെന്ന ഹൈകോടതി ഉത്തരവ് സുപ്രീം കോടതി സ്‌റ്റേ ചെയ്‌തു. എന്നാൽ, നിലവറകളിൽ സൂക്ഷിച്ചിരിക്കുന്ന സാധനങ്ങളുടെ വസ്‌തുവിവരപ്പട്ടിക തയാറാക്കുന്നതിെൻറ മേൽനോട്ടത്തിന് ഏഴംഗ നിരീക്ഷക സംഘത്തെ ചുമതലപ്പെടുത്തുകയും ചെയ്തു.
2011 ജൂണ്‍ 28ന് ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറകളുടെ പരിശോധനയ്ക്ക് കോടതി ഉത്തവിട്ടു. അമിക്കസ് ക്യൂറിയെ നിയോഗിക്കുകയും ചെയ്തു അതിനെ തുടര്‍ന്ന് നടന്ന പരിശോധനകളില്‍ ഒന്നര നൂറ്റാണ്ടിലേറെയായി തുറന്നിട്ടില്ലെന്നു കരുതപ്പെടുന്ന രണ്ടു നിലവറകളിൽ അമൂല്യ രത്നങ്ങളും സ്വർണം, വെള്ളി ഉരുപ്പടികളും കണ്ടെത്തി.
2011 ജൂലൈ ഒന്ന്:
എന്നാൽ ബി നിലവറ തുറക്കുന്നത് ക്ഷേത്ര ആചാരത്തിെൻറ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി രാജകുടുംബവും വിശ്വാസികളും രംഗത്തെത്തി. അതിെൻറ അടിസ്ഥാനത്തിൽ 2011 ജൂലൈ ഒന്നിന് ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതു വരെ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ‘ബി’ നിലവറ തുറക്കരുതെന്നു സുപ്രീം കോടതി ഉത്തരവായി. ക്ഷേത്രത്തിൽനിന്നു കണ്ടെടുത്ത അപൂർവ നിധിശേഖരം എങ്ങനെ സംരക്ഷിക്കാമെന്നതിനെക്കുറിച്ചു വിശദമായ ശുപാർശ സമർപ്പിക്കാൻ രാജകുടുംബത്തോടും സംസ്‌ഥാന സർക്കാരിനോടും കോടതി നിർദേശിച്ചു.
2011 ആഗസ്ത് 20:
ആഗസ്ത് 20ന് ക്ഷേത്രത്തിലെ ‘ബി’ നിലവറ തുറക്കരുതെന്നും വിദഗ്‌ധ സമിതിയുടെ നടപടികൾക്കു സംസ്‌ഥാന സർക്കാർ തുക അനുവദിക്കണമെന്നും ഉത്തരവിടണമെന്നാവശ്യപ്പെട്ട് മൂലം തിരുനാൾ രാമവർമ സുപ്രീംകോടതിയിൽ ഇടക്കാല അപേക്ഷ നൽകി.
2012 നവംബർ ഏഴ്:
2012 നവംബർ ഏഴിന് ക്ഷേത്രത്തിലെ സമ്പത്ത് ദേവേൻറതാണെന്നും അവ ക്ഷേത്രബാഹ്യമായ കാര്യങ്ങൾക്ക് ഉപയോഗിക്കാൻ അനുവദിക്കരുതെന്നും സുപ്രീം കോടതിക്കു നൽകിയ റിപ്പോർട്ടിൽ അമിക്കസ് ക്യൂറി ഗോപാൽ സുബ്രഹ്‌മണ്യം ശുപാർശ ചെയ്‌തു. ക്ഷേത്ര പുനരുദ്ധാരണത്തിന് അടിയന്തര നടപടി വേണം. ക്ഷേത്രത്തിൽ രാഷ്‌ട്രീയക്കാരുടെ ഇടപെടൽ അനുവദിക്കരുത്. ക്ഷേത്ര നിലവറകളിലെ സമ്പത്ത് രാജകുടുംബവും വിശ്വാസികളും നൽകിയിട്ടുള്ളതാണ്. അതു പുറത്തേക്കു കൊണ്ടുപോകാൻ ആരെയും അനുവദിക്കരുത് എന്നും ചൂണ്ടിക്കാട്ടി.
2014 ഏപ്രിൽ 25നാണ് രാജകുടുംബത്തിെൻറ നിയന്ത്രണം മാറ്റിക്കൊണ്ടുള്ള ആദ്യ ഉത്തരവ്. പത്മനാഭസ്വാമി ക്ഷേത്രം സംസ്‌ഥാന സർക്കാർ ഏറ്റെടുക്കണമെന്നും സുപ്രീംകോടതി നിർദ്ദേശിച്ചു. 2011 ജനുവരിയിൽ ഹൈകോടതി നൽകിയ വിധി ചോദ്യംചെയ്‌തുള്ള ഉത്രാടം തിരുനാൾ മാർത്താണ്ഡവർമയുടെ ഹർജിയിലാണു ക്ഷേത്രഭരണം രാജകുടുംബത്തിെൻറ നിയന്ത്രണത്തിൽനിന്നു മാറ്റി സുപ്രീം കോടതി ഇടക്കാല ഉത്തരവു നൽകിയത്.
2014 ഏപ്രിൽ 25ന് ക്ഷേത്രത്തിെൻറ ഭരണച്ചുമതല താൽക്കാലിക സംവിധാനമായി തിരുവനന്തപുരം ജില്ലാ ജഡ്‌ജി അധ്യക്ഷനായുള്ള അഞ്ചംഗ സമിതിയെ ഏൽപിക്കാൻ സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവും വന്നു. ഗുരുവായൂർ ദേവസ്വം മുൻ കമ്മിഷണർ കെ.എൻ. സതീഷിനെ എക്‌സിക്യൂട്ടീവ് ഓഫിസറായും മുൻ കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സി.എ.ജി) വിനോദ് റായിയെ കണക്കെടുപ്പിനു നേതൃത്വം നൽകാനും കോടതി നിയമിച്ചു. രാജകുടുംബം പ്രതിനിധി മൂലംതിരുനാൾ രാമവർമ ട്രസ്‌റ്റിയായി തുടരാനും ഉത്തരവിട്ടു.
2017 ജൂലൈ അഞ്ചിന് ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്ത് മൂല്യനിർണയം നടത്തുന്നതിനായി ‘ബി’ നിലവറ തുറക്കണമെന്നു സുപ്രീം കോടതി അഭിപ്രായപ്പെട്ടു. ആഗസ്ത് 30ന് ‘ബി’ നിലവറ തുറക്കാനാവില്ലെന്ന നിലപാടിലുറച്ചു തിരുവിതാംകൂർ രാജകുടുംബം രംഗത്തെത്തി. നിലവറ തുറക്കാൻ തന്ത്രിമാർ തീരുമാനിച്ചാൽ നടപടികളിൽനിന്നു വിട്ടുനിൽക്കുമെന്നും രാജകുടുംബാംഗം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായി പറഞ്ഞു. തുടർന്ന് വിഷയം അനിശ്ചിതത്വത്തിലായി. അതിനിടയിൽ സംസ്ഥാന സർക്കാർ ക്ഷേത്രത്തിൽ അധികാരം സ്ഥാപിക്കാനെത്തുന്നുവെന്ന ആരോപണങ്ങളും വിവാദമായി. അതിനിടയിൽ തന്നെ ക്ഷേത്രത്തിെൻറ സുരക്ഷാ ക്രമീകരണങ്ങളും ശക്തമാക്കി.
എന്നാൽ 2019 ജനുവരി 23ൽ ശ്രീ പത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട കേസുകളിൽ അവസാനവാദം രണ്ടു ദിവസമായി കേൾക്കുമെന്നു സുപ്രീം കോടതി ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.
2019 ജനുവരി 30:
ക്ഷേത്രം പൊതുക്ഷേത്രമാണെന്നും പ്രതിഷ്ഠയ്ക്കാണ് സ്വത്തിൽ അവകാശമെന്നും ജനുവരി 30ന് തിരുവിതാംകൂർ രാജകുടുംബം സുപ്രീം കോടതിയിൽ വ്യക്തമാക്കി. ക്ഷേത്രത്തിെൻറ സ്വത്തിൽ രാജ കുടുംബത്തിെൻറ അവകാശവും ചൂണ്ടിക്കാട്ടി.
2020 ജൂലൈ 13:
നടത്തിപ്പ് അവകാശങ്ങളിൽ രാജകുടുംബത്തിനുള്ള അധികാരം അംഗീകരിച്ച് ഭരണകാര്യങ്ങൾക്കായി ഇടക്കാല സമിതി രൂപീകരിക്കണമെന്നാണ് 2020 ജൂലൈ 13ന് സുപ്രീംകോടതി നിർദേശിച്ചത്. ഫലത്തിൽ ക്ഷേത്രത്തിെൻറ ഭരണകാര്യങ്ങളിൽ രാജകുടുംബത്തിെൻറ അധികാരം നഷ്ടപ്പെട്ടു
ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം ലോകത്തെ ഏറ്റവും സമ്പന്നമായ ക്ഷേത്രങ്ങളില്‍ ഒന്നാണ്. കേരള, ദ്രാവിഡ ശൈലികളുടെ സങ്കരമാണ് ഈ ക്ഷേത്ര നിര്‍മ്മിതി. ഇന്ത്യയിലെ 108 വൈഷ്ണവ ആരാധനാ കേന്ദ്രങ്ങളില്‍ ഒന്നായി ഇതു കണക്കാക്കപ്പെടുന്നു. അനന്തനു മീതെ യോഗനിദ്രയിൽ വിശ്രമിക്കുന്ന നിലയിലുള്ള മഹാവിഷ്ണുവിന്റെ വിഗ്രഹമാണ് ഇവിടത്തെ പ്രധാന ആരാധനാമൂര്‍ത്തി.
തിരുവിതാംകൂര്‍ രാജവംശത്തിന്റെ അധികാരവും ശക്തിയും വര്‍ദ്ധിപ്പിച്ച് രാജ്യ വിസ്തൃതിയും ഇരട്ടിപ്പിച്ച മാര്‍ത്താണ്ഡ വര്‍മ്മ മഹാരാജാവാണ് ഇന്നത്തെ രീതിയില്‍ ഈ ക്ഷേത്രം പുതുക്കി പണിതത്. ക്ഷേത്ര നിര്‍മ്മിതിയുടെ പൂര്‍ത്തീകരണം മുന്‍നിര്‍ത്തി മുറജപം, ഭദ്രദീപം എന്നിങ്ങനെ ആരാധനോത്സവങ്ങളും ഏര്‍പ്പെടുത്തി. ഋഗ്വേദം, യജൂര്‍വേദം, സാമവേദം എന്നിങ്ങനെ മൂന്നു വേദങ്ങളും പാരമ്പര്യ രീതിയില്‍ പലയാവര്‍ത്തി ചൊല്ലുന്നതാണ് മുറജപത്തിലെ പ്രധാന ചടങ്ങ്. ഓരോ ആറു വര്‍ഷം കൂടുമ്പോഴും ഇവ ഇപ്പോഴും ആവര്‍ത്തിക്കുന്നുണ്ട്.
1750-ല്‍ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് രാജ്യം ശ്രീ പത്മനാഭ സ്വാമിക്ക് സമര്‍പ്പിച്ചു. ഈ നടപടി തൃപ്പടി ദാനം എന്നറിയപ്പെടുന്നു. ശ്രീപത്മനാഭ ദാസനായി, താനും തന്റെ പിന്മുറക്കാരും രാജ്യഭരണം നടത്തുന്നു എന്ന പ്രഖ്യാപനമാണിത്. അന്നു മുതല്‍ എല്ലാ തിരുവിതാംകൂര്‍ രാജാക്കന്മാരുടെയും പേരില്‍ ശ്രീ പത്മനാഭ ദാസന്‍ എന്നു ചേര്‍ത്തു തുടങ്ങി. ഈ ക്ഷേത്രത്തിന്റെ പേരില്‍ നിന്നാണ് തിരുവനന്തപുരം എന്ന പേര് തലസ്ഥാനത്തിന് ലഭിച്ചത്. പരശുരാമനാല്‍ സൃഷ്ടിക്കപ്പെട്ട ഏഴു പരശുരാമ ക്ഷേത്രങ്ങളില്‍ ഒന്നാണ് ഈ ക്ഷേത്രമെന്നും വിശ്വസിക്കപ്പെടുന്നു. സ്കന്ദപുരാണം, പത്മപുരാണം എന്നീ പുരാണങ്ങളില്‍ ഈ ക്ഷേത്രത്തെക്കുറിച്ചു പരാമര്‍ശങ്ങളുണ്ട്. ക്ഷേത്രത്തിന്റെ തീര്‍ത്ഥക്കുളത്തിന് പത്മതീര്‍ത്ഥം എന്നാണു പേര്. അധികാരമൊഴിഞ്ഞ തിരുവിതാംകൂര്‍ രാജവംശത്തിലെ ഏറ്റവും മുതിര്‍ന്ന അംഗം അദ്ധ്യക്ഷനായ ഒരു ട്രസ്റ്റിനാണ് ഇപ്പോള്‍ ക്ഷേത്രം നടത്തിപ്പ് ചുമതല.
നേപ്പാളിലെ ഗണ്ഡകി നദിയില്‍ നിന്നു കൊണ്ടു വന്ന 12008 സാളഗ്രാമങ്ങള്‍ പതിച്ച പീഠത്തിലാണ് ശ്രീ പത്മനാഭ സ്വാമിയുടെ പ്രധാന പ്രതിഷ്ഠ. വിശേഷവിധിയായ കടുശർക്കരയോഗക്കൂട്ടിലാണ് വിഗ്രഹം നിർമ്മിച്ചിരിക്കുന്നത്. കരിങ്കല്ലില്‍ തീര്‍ത്ത വിശാലമായ ശ്രീകോവിലില്‍ 18 അടി നീളത്തിലാണ് പ്രധാന പ്രതിഷ്ഠ. മൂന്നു വാതിലുകളിലൂടെയാണ് ദര്‍ശനം. ആദ്യ വാതിലിലൂടെ തലയും നെഞ്ചും, നടുവിലെ വാതിലിലൂടെ നാഭിയില്‍ നിന്നുള്ള താമരയില്‍ സ്ഥിതി ചെയ്യുന്ന ബ്രഹ്മാവും, മൂന്നാമത്തെ വാതിലിലൂടെ കാല്‍പാദത്തിനരികില്‍ ലക്ഷ്മി ദേവിയെയും കാണാം.
https://www.facebook.com/Malayalivartha























