'ഞാൻ എം പി ആണ് എന്നെ ഞങ്ങളുടെ സഖാവിന്റെ അടുത്തേക്ക് കടത്തി വിടണം..' പിണറായി വിജയന്റെ വീടിനകത്തേക്ക് പോകാൻ ശ്രമം; ജോൺ ബ്രിട്ടാസ് എംപിയെ കേന്ദ്രസേന തടഞ്ഞു..

ഞാൻ എം പി ആണ് എന്നെ ഞങ്ങളുടെ സഖാവിന്റെ അടുത്തേക്ക് കടത്തി വിടണം അവിടെ റെയ്ഡ് നടക്കുമ്പോൾ ഞാൻ കൂടി അടുത്ത വേണം എന്നൊക്കെ കേന്ദ്ര സേനയോട് കിടന്നു അലറിയിട്ട് ഒരു കാര്യവുമില്ല . തോക്കുമായാണ് അവർ അവർ അവിടെ കാവൽ നിൽക്കുന്നത്. പറഞ്ഞു വരുന്നത് നമ്മുടെ ജോൺ ബ്രിട്ടാസ് എം പിയെ കുറിച്ചാണ് . ഷോ കാണിക്കാൻ പുലി പോലെ പോയതാ പക്ഷെ എലി പോലെയായി എന്ന് മാത്രം .
ഇഡിയുടെ റെയ്ഡിനിടെ പിണറായി വിജയന്റെ വീടിനകത്തേക്ക് പോകാൻ ശ്രമിച്ച ജോൺ ബ്രിട്ടാസ് എം പിയെ സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞു. പിണറായിയെ കളങ്കപ്പെടുത്തി അപമാനിക്കാനുള്ള നീക്കമാണ് നടക്കുന്നത്.
നീക്കത്തിലൂടെ പിണറായി വിജയനെയും പാർട്ടിയെയും തളർത്താനാവില്ലെന്ന് ജോൺ ബ്രിട്ടാസ് പറഞ്ഞു.പിണറായി വിജയൻ എന്ന് പറയുന്ന നേതാവ് തീയിൽ കൊരുത്ത് അഗ്നി പാതയിലൂടെ മുന്നേറിയ ഒരു നേതാവാണ് . ഇതുപോലെയുള്ള ഒരുപാട് വേട്ടയാടലുകൾ കോൺഗ്രസും ബി ജെ പിയും അദ്ദേത്തിനെതിരെ നടത്തിയിട്ടുണ്ട് . അടിയന്തരാവസ്ഥ കാലത്ത് അദ്ദേഹത്തെ മർദിച്ച ഇഞ്ച പരുവത്തിലാക്കി .അവിടെ നിന്നൊരു ഫീനിക്സ് പക്ഷിയെ പോലെയാണ് അദ്ദേഹം ഉയർത്തി എഴുന്നേറ്റത് . പക്ഷെ അങ്ങനെ ഒക്കെ ഉള്ള ഒരാൾ ആണെങ്കിൽ പിന്നെ എന്തിന് ഭയക്കണം . മടിയിൽ കനം ഇല്ലെങ്കിൽ എന്തിനാ സഖാവേ ഇങ്ങിനെ കിടന്ന് മോങ്ങുന്നത്.
എന്നാണ് ജനം ചോദിക്കുന്നത് . തീയിൽ കുരുത്തത് ഇപ്പോൾ ED യുടെ മുന്നിൽവാടിക്കൊണ്ടിരിക്കുകയാണ്. ഇത് ദേശീയ രക്ഷപ്രവർത്തനം തന്നെ അല്ലെ? എന്നൊക്കെയാണ് ജനം ചോദിക്കുന്നത് . മുഖ്യമന്ത്രി യുടെ മകൾ നിയമാനുസൃതമായിട്ടുണ്ട് കാര്യങ്ങൾ ചെയ്തു. തിരുവനന്തപുരത്തെ വാടക വീട്ടിലേക്കാണ് സിപിഎം നേതാക്കളുടെ ഒഴുക്ക്. 99% കേസുകളും കെട്ടി ചമച്ച കേസുകളാണ്. ഒരുപാട് അഗ്നിപാതയിലൂടെ കടന്ന വന്നതാണ് കേരളത്തിലെ സിപിഎം. വേട്ടയാടൽ നിയമപരമായും രാഷ്‌ട്രീയപരമായും നേരിട്ടും. കേരളത്തിലെ ജനങ്ങൾക്ക് സിപിഎമ്മിൽ വിശ്വാസമുണ്ട്. ജനങ്ങൾ എല്ലാം കാണുന്നുണ്ട്. ഈ ഓല പാമ്പ് ഒന്നും കണ്ട് പിണറായി പേടിക്കില്ലെന്നും ജോൺ ബ്രിട്ടാസ് പറയുന്നു.
അന്വേഷണം തുടരാനുള്ള ഹൈക്കോടതി ഉത്തരവിന് പിന്നാലെ അതീവ രഹസ്യമായി നടത്തിയ ഇഡി റെയ്ഡ് സിപിഎം കേന്ദ്രങ്ങളെ ആകെ ഞെട്ടിച്ചിരിക്കുകയാണ്. രാവിലെ 6.10 ഓടെയാണ് പൊലീസിനെ ഒഴിവാക്കി കേന്ദ്രസേനയ്‌ക്കൊപ്പം ഇഡി എത്തിയത്. 40 ഓളം ഉദ്യോഗസ്ഥരാണ് പിണറായിയുടെ വാടക വീട്ടിലുള്ളത്. വീടിന്റെ പുറത്ത് സിപിഎം നേതാക്കളുടെ കുത്തിയിരുപ്പ് പ്രതിഷേധം നടക്കുയാണ്. മുൻ മന്ത്രി വി. ശിവൻകുട്ടി, വി. കെ പ്രശാന്ത് എംഎൽഎ,വി. ജോയ് എംഎൽഎ, ആനാവൂർ നാഗപ്പൻ അടക്കമുള്ളവർ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha
























