Widgets Magazine
27
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഹൈക്കോടതി പച്ചക്കൊടി കാട്ടി 24 മണിക്കൂറിനകം നീക്കം; തിരുവനന്തപുരം മുതൽ കണ്ണൂർ വരെ ഇഡി വലയം; വീണ വിജയന്റെ വസതിയിൽ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യൽ.. നിർണായക തെളിവുകൾ...


സംഘപരിവാറിനല്ല, കരിമണൽ കർത്തയ്ക്കാണ് കുമ്പിട്ടത്! ഇ.ഡി റെയ്ഡിൽ പെട്ട പിണറായിയെ കയ്യോടെ പിടികൂടിയെന്ന് രാഹുലിന്റെ പരിഹാസം...


ഞങ്ങളെ തളർത്താൻ നോക്കേണ്ട!" ഇഡിക്ക് മറുപടിയുമായി പിണറായി; എം.എ ബേബി കസ്റ്റഡിയിൽ; ഉദ്യോഗസ്ഥർ ആശുപത്രിയിൽ...


ചോരക്കുഞ്ഞിനെ ജനലിലൂടെ എറിഞ്ഞ സംഭവം: അമ്മയ്ക്കെതിരെ വധശ്രമത്തിന് കേസ്: വീട്ടുകാരും നിരീക്ഷണത്തിൽ...


പിണറായിയുടെ വീട്ടിൽ ഇഡി റെയ്ഡ്: തലസ്ഥാനത്ത് വൻ അക്രമം; പൊലീസിന്റെ ഹെൽമെറ്റൂരി കേന്ദ്രസേനയ്ക്ക് നേരെ എറിഞ്ഞു...

ലാവോസ് കാടുകളിലെ മരണതുരങ്കം; സ്വര്‍ണ്ണവേട്ടയ്ക്ക് പോയവർ കുടുങ്ങിയിട്ട് അഞ്ച് ദിവസം ആ 'ക്രാക്ക് ടീം' വീണ്ടുമെത്തുമ്പോള്‍ മരണതീവണ്ടിപ്പാതയുടെ ചരിത്രം

27 MAY 2026 08:08 PM IST
മലയാളി വാര്‍ത്ത



 ലോകത്തെ  അത്ഭുതപ്പെടുത്തിയ ആ അതിജീവനത്തിന്റെ ആ 12 നാളുകള്‍ ആരും മറന്നിട്ടുണ്ടാകില്ല. അന്ന് തായ്‌ലന്‍ഡിലെ താം ലുവാങ് ഗുഹയ്ക്കുള്ളില്‍ മരണത്തെ മുഖാമുഖം കണ്ട ആ കുട്ടികളെയും അവരുടെ കോച്ചിനെയും ലോകം പ്രാര്‍ത്ഥനയോടെയാണ് നോക്കിനിന്നത്. ഒടുവില്‍ അത്ഭുതകരമായി അവരെ പുറത്തെത്തിച്ച ആ അന്താരാഷ്ട്ര 'ക്രാക്ക് ടീം' വീണ്ടുമൊരു സമാന ദൗത്യത്തിനായി ഇറങ്ങിത്തിരിച്ചിരിക്കുകയാണ്. ഇത്തവണ അയല്‍രാജ്യമായ ലാവോസിലാണ് ഇത്തവണ ആ ദൗത്യം. ഉള്‍ക്കാട്ടിലെ ഗുഹയ്ക്കുള്ളില്‍ ഏഴ് പേര്‍ കുടുങ്ങിയിട്ട് ഇന്നേക്ക് അഞ്ച് ദിവസം പിന്നിടുകയാണ്.

കണ്ണീരും പ്രാര്‍ത്ഥനയുമായി ഒരു രാജ്യം മുഴുവന്‍ കാത്തിരിക്കുമ്പോള്‍, കനത്ത മഴയെയും ഉരുള്‍പൊട്ടലിനെയും വകവെക്കാതെ മരണതുരങ്കത്തിലേക്ക് ഇഴഞ്ഞുനീങ്ങുകയാണ് രക്ഷാപ്രവര്‍ത്തകര്‍. മധ്യ ലാവോസിലെ സെയ്സോംബൂണ്‍ പ്രവിശ്യയിലുള്ള ഈ ഗുഹക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുക്കാനായി 2018ല്‍ തായ്ലന്‍ഡിലെ ചിറ്റഗോങ് താം ലുങ് ഗുഹയില്‍ കുടുങ്ങിയ 12 യുവ ഫുട്ബാള്‍ താരങ്ങളെയും അവരുടെ കോച്ചിനെയും രണ്ടാഴ്ചത്തെ പ്രയത്‌നത്തിനൊടുവില്‍ അത്ഭുതകരമായി രക്ഷപ്പെടുത്തിയ അതേ അന്താരാഷ്ട്ര ഡൈവിങ് സംഘമാണ് ഇപ്പോള്‍ ലാവോസിലും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്.

 

 



കഴിഞ്ഞ ബുധനാഴ്ചയാണ് ഏഴംഗ സംഘം വന്യമൃഗങ്ങളെ വേട്ടയാടുന്നതിനും സ്വര്‍ണ്ണവും തിരയുന്നതിനുമായി ഗുഹക്കുള്ളില്‍ പ്രവേശിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍, പ്രദേശത്തുണ്ടായ കനത്ത മഴയെ തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലില്‍ ഗുഹയുടെ പ്രവേശന കവാടം പൂര്‍ണമായും അടഞ്ഞുപോവുകയായിരുന്നു.

തായ്ലന്‍ഡില്‍ നിന്നുള്ള സന്നദ്ധ രക്ഷാപ്രവര്‍ത്തക സംഘങ്ങള്‍ പുറത്തുവിട്ട ദൃശ്യങ്ങള്‍ പ്രകാരം, ചെളിനിറഞ്ഞ വെള്ളം നിറഞ്ഞുകിടക്കുന്ന കടുത്ത ഇരുട്ടുള്ളതും ഇടുങ്ങിയതുമായ ഗുഹാപാതകളിലൂടെ ഇഴഞ്ഞാണ് രക്ഷാപ്രവര്‍ത്തകര്‍ മുന്നോട്ട് നീങ്ങുന്നത്. ഗുഹക്കുള്ളിലേക്ക് നയിക്കുന്ന പ്രധാന തുരങ്കത്തിന് വെറും 60 സെന്റിമീറ്റര്‍ മാത്രമാണ് ഉയരമുള്ളത്.

സ്ഥലത്തെത്തിയ വിദഗ്ധ സംഘം ഗുഹക്കുള്ളിലെ വെള്ളം പമ്പുകള്‍ ഉപയോഗിച്ച് പുറത്തേക്ക് കളയാനുള്ള ശ്രമത്തിലാണ്. പാതകള്‍ സങ്കീര്‍ണമല്ലെങ്കിലും ഗുഹക്കുള്ളിലെ സ്ഥലം വളരെ പരിമിതമാണെന്നും പാറകള്‍ക്ക് കടുത്ത മൂര്‍ച്ചയുള്ളതാണെന്നും തായ് രക്ഷാപ്രവര്‍ത്തക സംഘമായ 'മെത്താ ധാം' ഓപ്പറേഷന്‍സ് തലവന്‍ കെങ്കാര്‍ഡ് ബോങ്കാവോങ് പറഞ്ഞു.

ഗുഹക്കുള്ളില്‍ നിന്ന് ഇതുവരെ ജീവന്റെ ലക്ഷണങ്ങളൊന്നും പുറത്തുവന്നിട്ടില്ലെങ്കിലും അകപ്പെട്ടവര്‍ ജീവനോടെയിരിപ്പുണ്ടെന്നാണ് തങ്ങള്‍ വിശ്വസിക്കുന്നതെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു. അപകടസമയത്ത് ഗുഹയില്‍ നിന്ന് രക്ഷപ്പെട്ട ഒരാളാണ് മറ്റുള്ളവര്‍ വെള്ളം കയറാത്ത സുരക്ഷിതമായ ഉള്‍ഭാഗത്താണ് ഉള്ളതെന്ന വിവരം നല്‍കിയത്. ഗുഹക്കുള്ളില്‍ ആവശ്യത്തിന് വായു ഉള്ളതിനാല്‍ അവര്‍ അതിജീവിക്കുമെന്നാണ് പ്രതീക്ഷ.

ഞായറാഴ്ച രാത്രിയോടെ സംഘം ഉണ്ടെന്ന് കരുതുന്ന സ്ഥലത്തിന് 40 മീറ്റര്‍ അടുത്തെത്താന്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് സാധിച്ചിരുന്നു. എന്നാല്‍, കനത്ത മഴയെ തുടര്‍ന്ന് ഒഴുക്കില്‍പ്പെട്ടെത്തിയ ചെളിയും മണ്ണും പാത പൂര്‍ണമായും തടസ്സപ്പെടുത്തിയതിനെ തുടര്‍ന്ന് താല്‍ക്കാലികമായി പിന്‍വാങ്ങേണ്ടി വന്നു. 50 സെന്റിമീറ്റര്‍ മാത്രം വീതിയുള്ള ഈ വഴിയിലെ മണ്ണ് നീക്കം ചെയ്യാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.

2018ലെ തായ്ലന്‍ഡ് ഗുഹാ ദുരന്തത്തില്‍ നിര്‍ണായക പങ്കുവഹിച്ച ഫിന്‍ലന്‍ഡ് സ്വദേശിയായ മിഖോ പാസി, തായ് മുങ്ങല്‍വിദഗ്ധന്‍ നൊറാസെഡ് പലാസിങ് എന്നിവരും തിങ്കളാഴ്ച ലാവോസിലെ രക്ഷാപ്രവര്‍ത്തകര്‍ക്കൊപ്പം ചേര്‍ന്നിട്ടുണ്ട്. കനത്ത പര്‍വതനിരകളിലൂടെ 5 കിലോമീറ്ററോളം നടന്നുമാത്രമേ ഈ ഗുഹാ സമുച്ചയത്തില്‍ എത്താന്‍ സാധിക്കൂ എന്നതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ കാട്ടിനുള്ളില്‍ തന്നെയാണ് ക്യാമ്പ് ചെയ്യുന്നത്. മഴ കനത്താല്‍ ഗുഹയിലെ ജലനിരപ്പ് ഉയരുന്നത് ദൗത്യത്തിന് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്

സമാനമായ മറ്റൊരു ദുരന്തം ലാവോസ് കാടുകളിലെ റെയിൽവേ നിർമ്മാണവുമായി ബന്ധപ്പെട്ട് ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
 
രണ്ടാം ലോകമഹായുദ്ധകാലത്ത് ജപ്പാൻ സൈന്യം തായ്‌ലൻഡിനെയും ബർമ്മയെയും (മ്യാൻമർ) ബന്ധിപ്പിച്ച് നിർമ്മിച്ച 'ബർമ്മ റെയിൽവേ' (Burma Railway) ആണ് ചരിത്രത്തിൽ 'ഡെത്ത് റെയിൽവേ' അഥവാ മരണതുരങ്കങ്ങളും പാലങ്ങളും നിറഞ്ഞ പാത എന്ന പേരിൽ അറിയപ്പെടുന്നത്. ഈ പാതയുടെ നിർമ്മാണത്തിനായി ലക്ഷക്കണക്കിന് ഏഷ്യൻ തൊഴിലാളികളെയും യുദ്ധത്തടവുകാരെയും ജപ്പാൻ നിർബന്ധിത അടിമവേല ചെയ്യിപ്പിച്ചു. കാടുകൾ വെട്ടിത്തെളിച്ചും മല തുരന്നും പാത നിർമ്മിക്കുന്നതിനിടയിൽ കൊടും പട്ടിണി, രോഗങ്ങൾ, ക്രൂരമായ മർദ്ദനം എന്നിവ മൂലം ഏകദേശം 100,000-ത്തിലധികം പേർ ദാരുണമായി മരണപ്പെട്ടു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തമിഴ്നാട് മുഖ്യമന്ത്രി വിജയ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി  (30 minutes ago)

തിരുവനന്തപുരത്ത് ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിൽ 7 പ്രതികൾ അറസ്റ്റിൽ.  (32 minutes ago)

സുരക്ഷാ കോട്ട തകർത്ത് പത്‌മനാഭന്റെ സ്വർണവും കട്ടു!! വൈരനാമയും കാണാനില്ല.. രാജകുടുംബവും സംശയ നിഴലിൽ അതീവ ഗുരുതര സാഹചര്യം  (34 minutes ago)

20 വർഷത്തിന് ശേഷം റഹീം നാട്ടിലേയ്ക്ക് !! വലിയ പെരുന്നാളിന് ഉമ്മയോടൊപ്പം ഉണ്ടാകും പ്രതീക്ഷയില്‍ കുടുംബം ഇമിഗ്രേഷൻ നടപടികൾ അവസാന ഘട്ടത്തിൽ  (38 minutes ago)

പ്രവാസികൾക്ക് പെരുന്നാൾ ആശംസകൾ നേർന്ന് യുഎഇ ഭരണാധികാരി ശൈഖ് മുഹമ്മദ് അൽനഹ്യാൻ  (42 minutes ago)

ഗർഭിണിയായത് കാമുകനിൽ നിന്നെന്ന് 19 കാരി; നവജാത ശിശുവിനെ ജനലിലൂടെ പുറത്തേക്കെറിഞ്ഞ യുവതിക്കെതിരെ വധശ്രമത്തിന് കേസ്  (47 minutes ago)

ലാവോസ് കാടുകളിലെ മരണതുരങ്കം; സ്വര്‍ണ്ണവേട്ടയ്ക്ക് പോയവർ കുടുങ്ങിയിട്ട് അഞ്ച് ദിവസം ആ 'ക്രാക്ക് ടീം' വീണ്ടുമെത്തുമ്പോള്‍ മരണതീവണ്ടിപ്പാതയുടെ ചരിത്രം  (54 minutes ago)

ഇഡി പരിശോധന സംബന്ധിച്ച് ഒരു വിവരവും ‌ഉണ്ടായിരുന്നില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (59 minutes ago)

പ്രവാസികൾക്ക് ഭരണാധികാരിയുടെ പെരുന്നാൾ സർപ്രൈസ്..! ദേ റഹീം ഇറങ്ങി..!ഇന്ന് രാത്രി വീട്ടിൽ എത്തും..ആ ഉമ്മയ്ക്ക് വേണ്ടി  (1 hour ago)

ഒന്നും കിട്ടിയില്ലെന്ന് പറഞ്ഞ് സഖാക്കള്‍ ആഘോഷിക്കാന്‍ വരട്ടെ...നിർണായക രേഖകൾ പിടിച്ചെടുത്തെന്ന് എന്ന് ED  (1 hour ago)

I AM MP..എനിക്ക് സഖാവിനെ കാണണം..ഏത് എംപി 'ജാവോ' ജോൺ ബ്രിട്ടാസിനെ തൂക്കിയെറിഞ്ഞ് കേന്ദ്ര സേന..! CRPF അടിച്ചോട്ടിച്ചു  (1 hour ago)

CRPF-നെ തൊട്ടു കളിമാറുന്നു കൂടുതൽ പട്ടാളം പള്ളിപ്പുറത്ത് നിന്ന് ഇറങ്ങും,അടുത്ത ബാച്ച് അടിമകൾ അടികൊള്ളാൻ ഇറങ്ങും  (1 hour ago)

ഹൈക്കോടതി പച്ചക്കൊടി കാട്ടി 24 മണിക്കൂറിനകം നീക്കം; തിരുവനന്തപുരം മുതൽ കണ്ണൂർ വരെ ഇഡി വലയം; വീണ വിജയന്റെ വസതിയിൽ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യൽ.. നിർണായക തെളിവുകൾ...  (3 hours ago)

സംഘപരിവാറിനല്ല, കരിമണൽ കർത്തയ്ക്കാണ് കുമ്പിട്ടത്! ഇ.ഡി റെയ്ഡിൽ പെട്ട പിണറായിയെ കയ്യോടെ പിടികൂടിയെന്ന് രാഹുലിന്റെ പരിഹാസം...  (4 hours ago)

ഞങ്ങളെ തളർത്താൻ നോക്കേണ്ട!" ഇഡിക്ക് മറുപടിയുമായി പിണറായി; എം.എ ബേബി കസ്റ്റഡിയിൽ; ഉദ്യോഗസ്ഥർ ആശുപത്രിയിൽ...  (4 hours ago)

Malayali Vartha Recommends