പുലർച്ചെ വീട് തുറന്നപ്പോൾ ഇ ഡി സംഘവും, കേന്ദ്ര സേനയും..പിണറായിയും കുടുംബവും ഞെട്ടി..12 ഇടങ്ങളില്‍ പരിശോധന;.. ഹര്‍ജി ഹൈക്കോടതി തള്ളിയതിന് പിന്നാലെ ഇഡി കളത്തില്‍..പ്രതിഷേധം തുടങ്ങി..

രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) റെയ്ഡ്. തിരുവനന്തപുരത്തെയും വസതിയിലാണ് ഇഡി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നത്. പിണറായി വിജയന്‍ നിലവില്‍ താമസിക്കുന്ന തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ വാടക വീട്ടിലാണ് പരിശോധന. ഇവിടെയാണ് മകള്‍ വീണ വിജയനും താമസിക്കുന്നത്. തിരുവനന്തപുരത്തെ വീടിന് പുറമേ സിഎംആര്‍എല്‍ ഓഫീസിലും മറ്റ് പത്തിടങ്ങളിലുമാണ് ഇ ഡി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നത്.
മരുമകനും ബേപ്പൂർ എംഎൽഎയുമായ മുഹമ്മദ് റിയാസിന്റെയും വീടുകളിൽ ഇ.ഡി പരിശോധന. പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടിലും തിരുവനന്തപുരം ബേക്കറി ജംക്ഷനിലെ വാടക വീട്ടിലുമാണ് പരിശോധന നടക്കുന്നത്. ബേക്കറി ജംക്ഷനിലെ വീട്ടിനുള്ളിൽ പിണറായി വിജയനുണ്ട്. റിയാസിന്റെ കോട്ടുളിയിലെ വീട്ടിലും പരിശോധന നടക്കുന്നുണ്ട്. റിയാസ് വീട്ടിൽ ഇല്ലെന്നാണ് വിവരം. സിഎംആർഎൽ ഓഫിസിലും ശശിധരൻ കർത്തയുടെ വീട്ടിലും പരിശോധന നടക്കുന്നുണ്ട്. 12 ഇടങ്ങളിൽ ഒരേ സമയം പരിശോധന നടക്കുന്നതായാണ് വിവരം.
സിഎംആർഎൽ എക്സാലോജിക്സ് കേസിൽ ആരോപണ വിധേയായ അദ്ദേഹത്തിന്റെ മകൾ വീണയും കുടുംബവും വീട്ടിലുണ്ട്. കനത്ത സുരക്ഷയിലാണ് ഇ.ഡി ഉദ്യോഗസ്ഥർ വീട്ടിനുള്ളിൽ പ്രവേശിച്ചിരിക്കുന്നത്.പുലർച്ചെയോടെയാണ് ഇ.ഡി ഉദ്യോഗസ്ഥർ വീട്ടിലെത്തിയത് എന്നാണ് വിവരം. സിഎംആര്‍എല്‍ ഓഫിസിൽ അടക്കം ആകെ പന്ത്രണ്ടിടത്താണ് ഇ.ഡി പരിശോധന നടക്കുന്നതെന്നാണ് വിവരം. കേസില്‍ ഇ.ഡി അന്വേഷണം തുടരാമെന്ന ഹൈക്കോടതി ഉത്തരവിനു പിന്നാലെയാണ് നടപടി.
കേസില്‍ ഇ ഡി അന്വേഷണം തുടരാമെന്ന ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് നടപടി.മുഖ്യമന്ത്രി കസേര ഒഴിഞ്ഞതിന് പിന്നാലെയാണ് പിണറായി വിജയനെ ലക്ഷ്യമിട്ട് കേന്ദ്ര ഏജന്‍സികള്‍ എത്തിയത്. വളരെ നാളായി രാഷ്ട്രീയ വൃത്തങ്ങളില്‍ ചര്‍ച്ചയായിരുന്ന വീണ വിജയന്റെ 'എക്സാലോജിക്' മാസപ്പടി കേസിനെച്ചൊല്ലിയാണ് ഈ മിന്നല്‍ പരിശോധന. കേസില്‍ സിഎംആര്‍എല്‍ നല്‍കിയ ഹര്‍ജി കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയതോടെയാണ് ഇഡിക്ക് മുന്നില്‍ കവാടങ്ങള്‍ തുറക്കപ്പെട്ടത്.
കോടതി വിധി വന്ന് മണിക്കൂറുകള്‍ക്കകം തന്നെ ഇഡി തങ്ങളുടെ അടുത്ത നീക്കത്തിലേക്ക് കടക്കുകയായിരുന്നു. സിഎംആര്‍എല്‍ കമ്പനിയില്‍ നിന്ന് സേവനം നല്‍കാതെ മാസപ്പടിയായി ലക്ഷക്കണക്കിന് രൂപ കൈപ്പറ്റി എന്ന ആരോപണത്തിലാണ് വീണ വിജയനും എക്സാലോജിക്കിനുമെതിരെ അന്വേഷണം നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ തെളിവുകളും സാമ്പത്തിക ഇടപാടുകളുടെ രേഖകളും പിടിച്ചെടുക്കാനാണ് ഇഡി സംഘം എത്തിയിരിക്കുന്നത് എന്നാണ് വിവരം.
https://www.facebook.com/Malayalivartha


























