ബിജെപി സര്‍ക്കാരും കോര്‍പ്പറേറ്റുകള്‍ക്ക് പിന്നാലെന്ന് പ്രശാന്ത് ഭൂഷണ്‍

യു.പി.എ സര്‍ക്കാറിനെക്കാള്‍ ബി.ജെ.പി സര്‍ക്കാരും കോര്‍പ്പറേറ്റുകള്‍ക്ക് പിന്നാലെയാണെന്ന് ആം ആദ്മി പാര്‍ട്ടി ദേശീയ എക്‌സിക്യൂട്ടീവംഗം അഡ്വ. പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. ആന്റി കറപ്ഷന്‍ പീപ്പിള്‍സ് മൂവ്‌മെന്റ് ആലുവയില്‍ സംഘടിപ്പിച്ച അഴിമതി വിരുദ്ധ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസ ശാസ്ത്ര മേഖലകളില്‍ വരെ അന്ധവിശ്വാസങ്ങളും സംഘ്പരിവാര്‍ ആശയങ്ങളും നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അഴിമതിക്കെതിരെ സിംഹഗര്‍ജനം നടത്തി ബഹുഭൂരിപക്ഷത്തോടെ അധികാരത്തിലേറിയിട്ടും മോദിക്ക് ശക്തമായ നിലപാടെടുക്കാന്‍ കഴിയുന്നില്ല. അണ്ണാ ഹസാരയുടെ സമരത്തെ തുടര്‍ന്ന് ലോക്പാല്‍ പാസാക്കിയെങ്കിലും തുടര്‍ നടപടികളുണ്ടായില്ല. ഭരണപക്ഷവും പ്രതിപക്ഷവും സ്വന്തം താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണ് ശ്രമിക്കുന്നത്. സി.ബി.ഐ ഉള്‍പ്പെടെ വിവിധ ഏജന്‍സികള്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനാകുന്നില്ലെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























