സോളാര്‍ അന്വേഷണ കമ്മിഷന്റെ സാക്ഷി വിസ്താരം ഇന്ന് ആരംഭിക്കും

സോളാര്‍ കേസില്‍ അന്വേഷണം നടത്തുന്ന ജുഡീഷ്യല്‍ കമ്മിഷന്റെ സാക്ഷി വിസ്താരം ഇന്ന് ആരംഭിക്കും.
ആദ്യഘട്ടത്തില്‍ എട്ട് പേരെയാണ് വിസ്തരിക്കുന്നത്. മുഖ്യമന്ത്രിക്കെതിരെ പരാതി നല്‍കിയ പത്തംനംതിട്ട സ്വദേശി ശ്രീധരന്‍ നായരെ ബുധനാഴ്ച വിസ്തരിക്കും.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ കോളിളക്കം സൃഷ്ടിച്ച കേസെന്ന നിലയില്‍ സോളാര്‍ കേസിന് പ്രധാന്യങ്ങള്‍ ഒട്ടനവധിയാണ്.
സോളാറുമായി ബന്ധപ്പട്ട് നിയമസഭയില്‍ ആരോപണങ്ങള്‍ ഉന്നയിച്ച എംഎല്‍എമാരുടെ വിസ്താരം രണ്ടാം ഘട്ടത്തിലാണ് നടക്കുക. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജ്
എന്നിവരെ രണ്ടാം ഘട്ടത്തില്‍ വിസ്തരിക്കും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവരെ അവസാന ഘട്ടത്തിലാകും വിസ്തരിക്കുക
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























