കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസ്; നാലു പ്രതികള്‍ കീഴടങ്ങി

കൃഷ്ണ പിള്ള സ്മാരകം തകര്‍ത്തകേസില്‍ നാലു പ്രതികള്‍ കൂടി കീഴടങ്ങി. സാബു, പ്രമോദ്, രാജേഷ് രാജന്‍, ദീപു എന്നിവരാണ് കീഴടങ്ങിയത്. തൃശൂര്‍ ക്രൈംബ്രാഞ്ച് ഓഫീസിലാണ് പ്രതികള്‍ കീഴടങ്ങിയത്. നേരത്തെ പ്രതികള്‍ നല്‍കിയ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഇവരോട് പത്ത് ദിവസത്തിനകം കോടതിയില്‍ കീഴടങ്ങണമെന്ന് ഹൈക്കോടതി നിര്‍ദേശിക്കുകയും ചെയ്തു. ഈ സാഹച്ചര്യത്തിലാണ് കീഴടങ്ങല്‍ നേരെത്തെ സിപിഎമ്മിലെ വിഭാഗിയതയാണ് സംഭവത്തിന് പിന്നില്ലെന്ന്ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. ക്രൈബ്രാഞ്ചിന്റെ കണ്ടെത്തല്‍ സിപിഐ(എം) ശരിവച്ചിട്ടുണ്ട്. പ്രതികളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത് അത് കൊണ്ടാണെന്നും ക്രൈം ബ്രാഞ്ച് വ്യക്തമാക്കി. ഇത് പരിഗണിച്ചാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യപേക്ഷാ തള്ളിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























