ഇവളും ഒരമ്മയാണോ! സ്വന്തം മകളെ 50കാരനായ കാമുകനെകൊണ്ട് പീഡിപ്പിച്ച അമ്മ അറസ്റ്റില്‍

ഈ വാര്‍ത്ത കേട്ടാല്‍ ഒരമ്മയ്ക്ക് ഇത്രയും ക്രൂരയാകാന്‍ പറ്റുമോന്ന് തോന്നും. തിരുവനന്തപുരം വെഞ്ഞാറമൂടിനടുത്താണ് സംഭവം. സ്വന്തം മകളെ 50കാരനായ കാമുകനെകൊണ്ട് പീഡിപ്പിക്കാന്‍ അവസരമൊരുക്കിയ മാതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പ്ലസ്ടൂ കാരിയായ മകളെയാണ് 45കാരിയായ മാതാവ് പ്രലോഭിപ്പിച്ച് കാമുകനെകൊണ്ട് പീഡിപ്പിക്കാന്‍ ഒത്താശചെയ്തത്. കാമുകനും രണ്ട് കുട്ടികളുടെ പിതാവുമായ കല്ലറ മുതുവിള സ്വദേശി സംഭവത്തെ തുടര്‍ന്ന് ഒളിവില്‍ പോയി. മാതാവിനെ വെഞ്ഞാറമൂട് പോലീസ് അറസ്റ്റ് ചെയ്തു.
ഏറെ നാളായി ഇയാളുമായി അമ്മ അടുപ്പത്തിലായിരുന്നു. ഭാര്യയുമായി പിണങ്ങിക്കഴിയുന്ന ഇയാള്‍ ഇവരുടെ വീട്ടിലെ നിത്യ സന്ദര്‍ശകനുമായിരുന്നു. പ്ലസ്ടൂകാരിയായ മകളോട് ഇയാളെ വിവാഹം കഴിക്കാന്‍ മാതാവ് ആവശ്യപ്പെടുമായിരുന്നു. കഴിഞ്ഞ ദിവസം കാമുകന് മകളെ പീഡിപ്പിക്കാന്‍ മാതാവ് അവസരം ഒരുക്കിക്കൊടുത്തു.
എതിര്‍പ്പ് പ്രകടിപ്പിച്ച മകളോട് പ്രശ്‌നമില്ലന്നും ഇയാള്‍ മകളെ വിവാഹം ചെയ്ത്‌കൊള്ളുമെന്ന് പറഞ്ഞെങ്കില്ലും മകള്‍ വഴങ്ങാതെ രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി സ്‌കൂളിലെത്തി പ്രിന്‍സിപ്പാളിനോട് വിവരം പറയുകയും. ഇവര്‍ വെഞ്ഞാറമുട് പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























