കേസുകള്‍ പിന്‍വലിക്കുന്നതില്‍ ജാഗ്രത പാലിക്കണമെന്ന് വിഎം സുധീരന്‍

കേസുകള്‍ പിന്‍വലിക്കുന്നതില്‍ ജാഗ്രതയും പരിശോധനയും വേണമെന്ന് കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍. കേസ് പിന്‍വലിക്കുമ്പോള്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കണമെന്നും അദ്ദേഹം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഹയര്‍ സെക്കന്‍ഡറി ഡയറക്ടറായിരുന്ന കേശവേന്ദ്ര കുമാറിനുമേല്‍ കരി ഓയില്‍ ഒഴിച്ച കേസ് പിന്‍വലിക്കുന്നതിനെക്കുറിച്ചായിരുന്നു സുധീരന്റെ പ്രതികരണം.ഫീസ് വര്‍ധനയില്‍ പ്രതിഷേധിക്കാനെന്ന പേരില്‍ 2012 ഫെബ്രുവരിയിലാണു കെഎസ്‌യു പ്രവര്‍ത്തകര്‍ കേശവേന്ദ്ര കുമാറിന്റെ ഓഫിസില്‍ കയറി അക്രമം കാണിച്ചത്.
എന്നാല്‍ കേസ് പിന്‍വലിക്കാനുള്ള തീരുമാനത്തെക്കുറിച്ച് മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്യുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആഭ്യന്തര മന്ത്രിയായിരുന്നപ്പോഴാണ് കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മഹിളാകോണ്‍ഗ്രസ് നേതാവ് ബിന്ദുകൃഷ്ണ മന്ത്രിയോട് ശുപാര്‍ശ ചെയ്തത്.ഇതിന്റെ അടിസ്ഥാനത്തില്‍ കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ കോടതിയെ സമീപിക്കുകയായിരുന്നു.
കേസ് പിന്‍വലിക്കാനുള്ള നീക്കം മുഖ്യമന്ത്രിയുടെ മാത്രം നിലപാടാണെന്ന് സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. മുഖ്യമന്ത്രി അഭിനവ സിപിയാണെന്നും കോടിയേരി വിമര്‍ശിച്ചു. ഉമ്മന്‍ ചാണ്ടി അധികാരത്തില്‍ നിന്നും ഇറങ്ങിപ്പോകണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























