ആകാംക്ഷകള്‍ക്കൊടുവില്‍ സുരേഷ്‌ഗോപിയെത്തി; കിടിലം വില്ലനായി

വിക്രത്തിന്റെ ബ്രഹ്മാണ്ഡ ചിത്രമായ ഐയില്‍ സുരേഷ് ഗോപി ഉണ്ടോ ഇല്ലയോ എന്ന ആകാക്ഷകള്‍ക്കിടയില്‍ സന്തോഷ വാര്‍ത്ത. സുരേഷ് ഗോപിയുടേത് കിടിലന്‍ കഥാപാത്രം. ചിത്രത്തില്‍ വില്ലനായി എത്തുകയാണ് മലയാളത്തിന്റെ സൂപ്പര്‍ താരം. സുരേഷ്‌ഗോപിയുടെ കഥാപാത്രത്തിന് മാസ് ലുക്കാണുള്ളത്.
ചിത്രത്തിന്റെ ടീസറിലോ പോസ്റ്ററിലോ ട്രെയിലറിലോ അദ്ദേഹത്തെ കാണാനിച്ചിരുന്നില്ല. വിക്രത്തിന്റെ വിവിധ ഗെറ്റപ്പുകള്‍ പുറത്തായെങ്കിലും ചിത്രത്തില്‍ സുരേഷ് ഗോപി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഒരു വിവരം പോലും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നില്ല. ഇതു കൊണ്ടു തന്നെ സുരേഷ് ഗോപിയുടെ റോളും അനിശ്ചിതമായി.
ഷങ്കറുമായുള്ള അഭിപ്രായവ്യത്യാസം കാരണം ചിത്രത്തില്‍ നിന്നും സുരേഷ് ഗോപിയുടെ ചില ഭാഗങ്ങള്‍ വെട്ടിമാറ്റിയെന്നും തമിഴകത്തു നിന്നും ചില മാധ്യമങ്ങളില്‍ റിപ്പോര്‍ച്ച് ചെയ്തു. നേരത്തെ, അര്‍ണോള്‍ഡ് ഷ്വാസ്‌നെഗര്‍, രജനീകാന്ത് എന്നിവരൊക്കെ വന്നെങ്കിലും ഐ ഓഡിയോ ലോഞ്ചില്‍ സുരേഷ് ഗോപിയുടെ അഭാവം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഐയുടെ ചിത്രീകരണത്തിനിടെ സുരേഷ് ഗോപിയും ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരും തമ്മില്‍ ചില പ്രശ്‌നങ്ങളുണ്ടായെന്ന് പ്രമുഖ തമിഴ് സൈറ്റുകളില്‍ വാര്‍ത്തകള്‍ വന്നിരുന്നു.
എന്നാല്‍ എല്ലാ ഗോസിപ്പുകള്‍ക്കും വിരാമമിട്ടിരിക്കുകയാണ് ചിത്രം. പ്രധാനവില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സുരേഷ് ഗോപി തന്നെയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























