മുന്‍കൂര്‍ ജാമ്യം കിട്ടുമോ? ശശി തരൂരിനെ ഡല്‍ഹി പോലീസ് ചോദ്യം ചെയ്യുമെന്നിരിക്കെ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതായി അഭ്യൂഹം

സുനന്ദാ പുഷ്‌കര്‍ കൊലപാതക കേസില്‍ ഡല്‍ഹി പൊലീസ് ശക്തമായ രീതിയില്‍ അന്വേഷണവുമായി മുന്നോട്ടുപോകവെ ശശി തരൂര്‍ എം.പി മുന്‍കൂര്‍ ജാമ്യത്തിനുള്ള സാധ്യത ആരായുന്നതായി റിപ്പോര്‍ട്ട്. മുന്‍ ജാമ്യത്തിന്റെ സാധ്യത തേടി ചില അഭിഭാഷകരുമായി തരൂര്‍ ചര്‍ച്ച നടത്തിയതായും പറയപ്പെടുന്നു.
തരൂരിനെ ഉടന്‍ പൊലീസ് ചോദ്യം ചെയ്യുമെന്നാണ് സൂചന. വ്യക്തമായ തെളിവുകള്‍ പ്രത്യേക അന്വേഷണ സംഘം ശേഖരിച്ചതായും സൂചനയുണ്ട്. അതിന്റെ അടിസ്ഥാനത്തിലാകും ചോദ്യം ചെയ്യല്‍.
കേസുമായി ബന്ധപ്പെട്ട് ചിലരെ ചോദ്യം ചെയ്തതില്‍ നിന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാകും തരൂരില്‍ നിന്ന് വിവരം ശേഖരിക്കുക. സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട ചില നിര്‍ണായക വിവരങ്ങള്‍ അന്വേഷണ സംഘത്തിന്റെ പക്കലുണ്ടെന്നും സൂചനയുണ്ട്. ചില ഓഡിയോ റെക്കോഡിംഗ് അടക്കമാണിത്.
തരൂരിനെ ചോദ്യം ചെയ്തു കഴിഞ്ഞാല്‍ കേസില്‍ പ്രതിചേര്‍ക്കുമെന്ന അഭ്യൂഹം ഡല്‍ഹിയില്‍ ശക്തമാണ്. മാത്രമല്ല, ചോദ്യം ചെയ്യലിനുശേഷം ചിലപ്പോള്‍ അറസ്റ്റുചെയ്യുമെന്ന അഭ്യൂഹവും ഉണ്ട്. അതിനുപിന്നാലെയാണ് തരൂര്‍ മുന്‍കൂര്‍ ജാമ്യം തേടുന്നതായുള്ള വാര്‍ത്തകളും പുറത്തുവരുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























