പിസി ജോര്‍ജ്ജ് അദ്യം ഉപദേശിക്കേണ്ടത് മാവോയിസ്റ്റുകളെയെന്ന് രമേശ് ചെന്നിത്തല

മാവോയിസ്റ്റ് വേട്ട അവസാനിപ്പിക്കണമെന്ന ചീഫ് വിപ്പ് പി.സി.ജോര്‍ജിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ജോര്‍ജ് ആദ്യം ഉപദേശിക്കേണ്ടത് മാവോയിസ്റ്റുകളെയാണെന്ന് ചെന്നിത്തല പറഞ്ഞു. മാവോയിസ്റ്റുകള്‍ ആക്രമണം അവസാനിപ്പിച്ചാല്‍ അവര്‍ക്കെതിരായ നടപടി അവസാനിപ്പിക്കാമെന്നും ചെന്നിത്തല വ്യക്തമാക്കി.
വയനാട്ടിലും മറ്റും ആക്രമണം നടത്തിയത് മാവോയിസ്റ്റുകള്‍ തന്നെയാണ്. ബുള്ളറ്റ് കൊണ്ടല്ല മാവോയിസ്റ്റുകളെ നേരിടേണ്ടതെന്ന് അറിയാം. ബോധപൂര്‍വം അക്രമം നടത്തിയാല്‍ സര്‍ക്കാര്‍ അത് അടിച്ചമര്‍ത്തും. പൊലീസ് ആയുധം സംഭരിക്കുന്നെന്നത് ചീഫ് വിപ്പിന്റെ ഭാവനയാണെന്നും ചെന്നിത്തല പറഞ്ഞു.ആശയപരമായിട്ടാണ് ഇവരെ നേരിടേണ്ടത്. ആയുധങ്ങളിലൂടെയുള്ള മാവോയിസ്റ്റ് വേട്ട സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും മാവോയിസ്റ്റുകള്‍ നീതിക്കുവേണ്ടിയാണ് പോരാടുന്നതെന്നും പിസി ജോര്‍ജ്ജ് പറഞ്ഞിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























