ആയുധങ്ങളുമായി വരുന്ന മാവോയിസ്റ്റുകളെ അമര്‍ച്ച ചെയ്യുക തന്നെ വേണമെന്ന് കെ.മുരളീധരന്‍

ആയുധങ്ങളുമായി വരുന്ന മാവോയിസ്റ്റുകളെ അമര്‍ച്ച ചെയ്യുക തന്നെ വേണമെന്ന് കെ. മുരളീധരന്‍ എംഎല്‍എ. അന്യസംസ്ഥാനത്തു നിന്നും കേരളത്തിലേക്ക് നുഴഞ്ഞു കയറുന്ന മാവോയിസ്റ്റുകളെ അമര്‍ച്ച ചെയണമെന്നാണ് സര്‍ക്കാരിന്റെ നയമെന്നും മുരളീധരന്‍ പറഞ്ഞു. ആശയപരമായിട്ടാണ് മാവോയിസ്റ്റുകളെ നേരിടേണ്ടത്. അല്ലാതെ കോടികള്‍ മുടക്കി ആയുധങ്ങള്‍ ശേഖരിച്ച് ഇവരെ നേരിടേണ്ട കാര്യമില്ല. മാവോയിസ്റ്റുകളുടെ ആവശ്യങ്ങളെ എതിര്‍ക്കാനാവില്ലെന്നും പി.സി. ജോര്‍ജ് വ്യക്തമാക്കിയിരുന്നു. സര്‍ക്കാര്‍ മാവോയിസ്റ്റ് വേട്ട അവസാനിപ്പിക്കണം. ആദിവാസി അനുകൂല, ബ്ലേഡ് വിരുദ്ധ നിലപാടാണ് മാവോയിസ്റ്റുകളുടേത്. ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനം മെച്ചപ്പെട്ടത് മാവോയിസ്റ്റുകള്‍ കാരണമാണെന്നും പി സി ജോര്‍ജ് വ്യക്തമാക്കിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























