വിഴിഞ്ഞം പദ്ധതി യാഥാര്‍ത്ഥ്യമാകാന്‍ ഹിന്ദുക്കള്‍ മുന്നോട്ട് വരണമെന്ന് സുരേഷ്‌ഗോപി

വിഴിഞ്ഞം തുറമുഖ പദ്ധതി യാഥാര്‍ത്ഥ്യമാകണമെങ്കില്‍ ഹിന്ദു സമൂഹം മുന്നോട്ട് വരണമെന്ന് നടന്‍ സുരേഷ് ഗോപി. ഹിന്ദു നേതാക്കളുമായി പദ്ധതിയെക്കുറിച്ച് വിപുലമായ ചര്‍ച്ചകള്‍ നടത്തണമെന്നും സുരേഷ്‌ഗോപി പറഞ്ഞു.
ഹിന്ദു സമൂഹം മനസ്സുവെച്ചാല്‍ പദ്ധതിയുടെ സാമ്പത്തിക ആവശ്യങ്ങള്‍ പോലും നിഷപ്രയാസം സാധ്യമാകും. തുറമുഖ പദ്ധതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് വിഴിഞ്ഞം ഗ്രാമവാസികള്‍ നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യവേയാണ് സുരേഷ്‌ഗോപി വിവാദ പ്രസംഗം നടത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























