നവ മാധ്യമങ്ങള്‍ കേശവേന്ദ്രകുമാറിന് പിന്നില്‍ ഉറച്ച് നിന്നപ്പോള്‍ സര്‍ക്കാര്‍ നിലപാട് മാറ്റി; കരിഓയില്‍ ഒഴിച്ച കേസ് പിന്‍വലിക്കാനുള്ള തീരുമാനം പുന:പരിശോധിക്കുന്നു

താഴെത്തട്ടില്‍ നിന്നും ഐഎഎസ് എടുത്ത് പ്രാഗത്ഭ്യം തെളിയിച്ച, നാടിന് മാതൃകയാകേണ്ട കേശവേന്ദ്ര കുമാറിന് പിന്നില്‍ മലയാളിവാര്‍ത്ത ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഉറച്ച് നിന്നപ്പോള്‍ അവസാനം സര്‍ക്കാര്‍ തീരുമാനം മാറ്റി
ഹയര്‍സെക്കന്‍ഡറി ഡയറക്ടറായിരുന്ന കേശവേന്ദ്രകുമാറിനെ കരിഓയില്‍ ഒഴിച്ച കേസ് പിന്‍വലിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ പുന:പരിശോധിക്കുന്നു. എല്ലാ പ്രതികള്‍ക്കുമെതിരെ കേസ് തുടരാന്‍ മുഖ്യമന്ത്രി ആഭ്യന്തര സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. ചൊവ്വാഴ്ച വൈകിട്ട് തന്നെ മുഖ്യമന്ത്രി ആഭ്യന്തരസെക്രട്ടറിയെ രേഖാമൂലം തന്നെ ഇക്കാര്യം അറിയിച്ചു.
അടുത്തമാസം അഞ്ചാം തീയതി ഇനി കേസ് പരിഗണനയ്ക്ക് വരുമ്പോള്‍ എട്ട് പ്രതികള്‍ക്കുമെതിരായ നടപടികള്‍ തുടരുമെന്ന പുതിയ നിലപാട് സര്‍ക്കാര്‍ അറിയിക്കും. എട്ട് പ്രതികളാണ് കേസിലുള്ളത്. ഇതില്‍ ഒന്നാം പ്രതി ഒഴിച്ചുള്ളവര്‍ക്കെതിരായ കേസുകള്‍ അവരുടെ രക്ഷകര്‍ത്താക്കള്‍ നല്‍കിയ അപേക്ഷ പരിഗണിച്ച് പിന്‍വലിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. ഈ തീരുമാനമാണ് പുന:പരിശോധിക്കുന്നത്. കേശവേന്ദ്രകുമാര്‍ കേസ് നടപടികളുമായി മുന്നോട്ട് പോകുന്നതും സര്‍ക്കാര്‍ കണക്കിലെടുത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















