നെടുമ്പാശേരിയില്‍ വീണ്ടും സ്വര്‍ണവേട്ട; നാലു കിലോ സ്വര്‍ണം പിടികൂടി, എമിഗ്രേഷന്‍ എസ്‌ഐ കസ്റ്റഡിയില്‍

നെടുമ്പാശേരിയില്‍ വീണ്ടും സ്വര്‍ണ വേട്ട. നെടുമ്പാശേരി വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് നാലു കിലോ സ്വര്‍ണം പിടികൂടി. ദുബായിയില്‍ നിന്നെത്തിയ കാസര്‍കോട് സ്വദേശി അബ്ദുല്ലയില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. സംഭവുമായി ബന്ധപ്പെട്ട് ഒരു എമിഗ്രേഷന്‍ എസ്‌ഐയേയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സ്വര്‍ണക്കടത്തിന് സഹായം ചെയ്തതിനാണ് കസ്റ്റംസ് എസ്‌ഐയെ കസ്റ്റഡിയിലെടുത്തത്. നാലു കിലോ സ്വര്‍ണം പുറത്തേക്കു കടത്താന്‍ സഹായിച്ചുവെന്നാണ് ആരോപണം. കഴിഞ്ഞയാഴ്ച അബ്ദുല്ല ഇതേ റൂട്ടില്‍ ആറു കിലോ സ്വര്‍ണം കടത്തിയതായി കസ്റ്റംസ് അധികൃതര്‍ അറിയിച്ചു. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് ഇയാള്‍ കഴിഞ്ഞ ആഴ്ച യാത്ര ചെയ്തതായി സ്ഥിരീകരിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















