പി മോഹനന്‍ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി

സിപിഐ(എം) കോഴിക്കോട് ജില്ലാ സെക്രട്ടറിയായി പി മോഹനനെ തെരഞ്ഞെടുത്തു. മൂന്ന് ദിവസമായി വടകര ടൗണ്‍ഹാളില്‍ നടന്ന സമ്മേളനമാണ് പുതിയ സെക്രട്ടറിയെ തെരഞ്ഞെടുത്തത്. ഡിവൈഎഫ്‌ഐ മുന്‍ ജില്ലാ സെക്രട്ടറിയായ പി മോഹനന്‍ നിലവില്‍ ജില്ലാ സെക്രട്ടറിയറ്റ് അംഗമാണ്.
കര്‍ഷകത്തൊഴിലാളി യൂണിയന്റെ ജില്ലാ സെക്രട്ടറിയുമാണ്. ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതിയാക്കപ്പെട്ട് 573 ദിവസം ജയിലില്‍ കഴിഞ്ഞ മോഹനനെ 2014 ജനുവരി 22ന് മാറാട് പ്രത്യേക കോടതിയാണ് വിട്ടയച്ചത്. ജില്ലാ കമ്മിറ്റി അംഗവും കുറ്റിയാടി എംഎല്‍എയുമായ കെ കെ ലതികയാണ് ഭാര്യ. മക്കളായ ജൂലിയസ് മിര്‍ഷാദും ജൂലിയസ് നികിതാസും പാര്‍ട്ടി അംഗങ്ങളാണ്. അതേസമയം ടി പി ചന്ദ്രശേഖരനെ വധിച്ചതിന് പാര്‍ട്ടി നല്‍കിയ അംഗീകാരമാണ് സിപിഐ(എം) ജില്ലാ സെക്രട്ടറി സ്ഥാനമെന്ന് ആര്‍എംപി നേതാവ് കെകെ രമ ആരോപിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























