Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

വീണ്ടും തീകൊളുത്തല്‍... കേരളത്തില്‍ പ്രേമത്തിന്റെ പേരില്‍ പെണ്‍കുട്ടികളെ ചുട്ടുകൊല്ലാനുള്ള ശ്രമം തുടരുന്നു; സൗമ്യയുടെ ഞെട്ടല്‍ മാറും മുമ്പ് വിവാഹാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയെ പെട്രോള്‍ ഒഴിച്ച് കത്തിക്കാന്‍ ശ്രമിച്ച യുവാവിനെ അറസ്റ്റ് ചെയ്തു; പെട്രോളും ഡീസലും ഇനി സൂപ്പര്‍ മാര്‍ക്കറ്റുകള്‍ വഴിയും

19 JUNE 2019 02:31 PM IST
മലയാളി വാര്‍ത്ത

കേരളത്തില്‍ പ്രേമിക്കുന്നവരുടെ മനസില്‍ ഓടിയെത്തുന്ന ഒരു ചോദ്യമാണ്, പെട്രോളും കൊണ്ട് മറ്റവന്‍ വരുമോടി... ഏയ് അവന്‍ അത്തരക്കാരനല്ല എന്ന് സ്വയം ആശ്വസിക്കും. പക്ഷെ ആരെ വിശ്വസിക്കാന്‍ പറ്റും? കേരളത്തെ ഞെട്ടിപ്പിച്ചു കൊണ്ടാണ് പെട്രോള്‍ കത്തിപ്പ് വ്യാപകമാകുന്നത്. വിവാഹാഭ്യര്‍ഥന നിരസിച്ചതാണ് പോലീസുകാരിയായ സൗമ്യയെ അജാസ് ചുട്ടുകൊല്ലാന്‍ ശ്രമിച്ചത് എന്ന വാര്‍ത്ത ഏവരേയും അമ്പരപ്പിച്ചിരുന്നു. അതിന് മുമ്പ് തന്നെ അടുത്തിടെ നിരവധി പേര്‍ സമാന സാഹചര്യത്തില്‍ കൊല്ലപ്പെട്ടിരുന്നു. അതിന് പിന്നാലെ വര്‍ക്കലയില്‍ നിന്നും സമാന സംഭവം. 

വിവാഹാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയെ വീട്ടിനുള്ളില്‍ കടന്ന് പെട്രോള്‍ ഒഴിച്ച് കത്തിക്കാന്‍ ശ്രമിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയ്ക്കുശേഷം തട്ടാമലയില്‍ പെണ്‍കുട്ടിയുടെ വീട്ടിലായിരുന്നു സംഭവം. വര്‍ക്കല ചെറുന്നിയൂര്‍ വടശ്ശേരിക്കോണം ചാണിക്കല്‍ ചാമവിളവീട്ടില്‍ ഷിനു (25) ആണ് ഇരവിപുരം പോലീസിന്റെ പിടിയിലായത്. വള്ളികുന്നം പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ സൗമ്യയെ ചുട്ടുകൊന്നതിന്റെ നടുക്കം മാറുംമുന്‍പേ നടന്ന സംഭവം നാട്ടുകാരെ അമ്പരപ്പിച്ചു.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: പെണ്‍കുട്ടി ചാത്തന്നൂര്‍ കോളേജില്‍ പഠിക്കാനെത്തിയപ്പോഴാണ് ഷിനു പരിചയപ്പെടുന്നത്. ഇയാളുടെ ബന്ധുവിന്റെ കൂട്ടുകാരിയായിരുന്നു പെണ്‍കുട്ടി. പെണ്‍കുട്ടിയോട് പ്രണയം തോന്നിയ ഷിനു വിവാഹാഭ്യര്‍ഥനയുമായി വീട്ടില്‍ എത്തിയിരുന്നു. പെണ്‍കുട്ടിക്കും വീട്ടുകാര്‍ക്കും ഈ വിവാഹത്തോട് താത്പര്യമില്ലായിരുന്നു. ഈ വിവരം വീട്ടുകാര്‍ യുവാവിനെ അറിയിച്ചു. പ്രകോപിതനായ ഷിനു ചാത്തന്നൂരില്‍വെച്ച് മൂന്നുമാസം മുന്‍പ് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു.

ചൊവ്വാഴ്ച വൈകീട്ട് പെണ്‍കുട്ടി വീട്ടിനുപുറത്ത് നില്‍ക്കുമ്പോള്‍ ഷിനു ബൈക്കില്‍ വരുന്നത് കണ്ടു. വീട്ടില്‍ മറ്റാരും ഇല്ലാതിരുന്നതിനാല്‍ പെണ്‍കുട്ടി ഭയന്ന് വീട്ടില്‍ക്കയറി കതകടച്ചശേഷം ബന്ധുവിനെ ഫോണില്‍ വിവരമറിയിച്ചു. വീടിനുചുറ്റും നടന്ന് തട്ടിവിളിച്ച ഷിനു പിന്നീട് പടവുകളിലൂടെ മേല്‍ക്കൂരയില്‍ കയറി ഓടിളക്കി വീടിനകത്തുകടന്നു. കതക് തട്ടിത്തുറക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പിന്നീട് ഇയാള്‍ ഏറെനേരം ബഹളമുണ്ടാക്കാതെ മറഞ്ഞുനിന്നു. യുവാവ് പോയെന്നുകരുതി കതകുതുറന്ന പെണ്‍കുട്ടിയുടെ ദേഹത്തേക്ക് ഇയാള്‍ കൈയില്‍ കരുതിയിരുന്ന പെട്രോള്‍ ഒഴിച്ചു. പെട്രോള്‍ കുപ്പി തട്ടിത്തെറിപ്പിച്ച് നിലവിളിച്ച് പെണ്‍കുട്ടി പുറത്തേക്കോടി. അയല്‍വാസിയും വിവരമറിഞ്ഞെത്തിയ ബന്ധുവും ചേര്‍ന്ന് യുവാവിനെ കീഴ്‌പ്പെടുത്തിയശേഷം പോലീസില്‍ അറിയിച്ചു. സ്ഥലത്തെത്തിയ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. ഇയാളില്‍നിന്ന് ലൈറ്റര്‍ പിടിച്ചെടുത്തു. ഇരവിപുരം പോലീസ് ഇന്‍സ്‌പെക്ടര്‍ ദേവരാജന്‍, എസ്.ഐ.മാരായ ജ്യോതിസുധാകര്‍, അനീഷ്, എ.എസ്.ഐ.മാരായ സുനില്‍, സക്കീര്‍ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

അതേസമയം പെട്രോളും ഡീസലും ഇനി സൂപ്പര്‍മാര്‍ക്കറ്റുകളില്‍ വില്‍പ്പനയ്‌ക്കെത്തുമെന്നാണ് സൂചന. ഇതിനുള്ള നിര്‍ദേശങ്ങളുമായി പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം മന്ത്രിസഭാകുറിപ്പ് തയ്യാറാക്കി. സൂപ്പര്‍മാര്‍ക്കറ്റുകളിലും മറ്റ് കച്ചവടസ്ഥാപനങ്ങളിലും പെട്രോളും ഡീസലും വില്‍ക്കുന്നതിനുള്ള ചട്ടങ്ങള്‍ ലഘൂകരിക്കുന്നതിനുള്ള നിര്‍ദേശങ്ങളാണ് സമര്‍പ്പിച്ചത്. വൈകാതെ കേന്ദ്രമന്ത്രിസഭയുടെ പരിഗണനയ്ക്ക് വന്നേക്കും. മോഡി സര്‍ക്കാരിന്റെ ആദ്യ നൂറുദിവസത്തിനുള്ളില്‍ നടപടി സ്വീകരിക്കുമെന്ന് പ്രമുഖ വാണിജ്യ പ്രസിദ്ധീകരണം റിപ്പോര്‍ട്ട് ചെയ്തു.

കമ്ബനികള്‍ക്ക് ഇന്ധന ചില്ലറവില്‍പ്പന വിപണിയിലേക്കിറങ്ങാനായി മൂലധന ചെലവിലടക്കം കുറവുവരുത്തും. അങ്ങനെവരുമ്‌ബോള്‍ നിലവില്‍ ഇന്ധനവ്യാപാരമേഖലയിലെ അതികായന്‍മാരായ ഫ്യൂച്ചര്‍ ഗ്രൂപ്പ്, റിലയന്‍സ് റീട്ടെയ്ല്‍ എന്നിവരും ചില്ലറവ്യാപാരത്തിലേക്ക് നീങ്ങും. അടിസ്ഥാന സൗകര്യങ്ങളൊരുക്കാന്‍തന്നെ 2000 കോടി രൂപ ആഭ്യന്തരവിപണിയില്‍ ചെലവുവരും. കുപ്പിയില്‍ പെട്രോള്‍ വാങ്ങുന്നതിന് നിയന്ത്രണമുണ്ട്. അതുംകൂടി ഇല്ലാതാകുമോ എന്നാണ് നോക്കുന്നത്. ഏതായാലും കാമുകന്‍മാരുടേയും ഞരമ്പ് രോഗികളുടേയും മനസ് മാറാനുള്ള ഇടപെടല്‍ ശക്തമായി നടക്കേണ്ടതുണ്ട്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (1 hour ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (1 hour ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (3 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (4 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (4 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (4 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (5 hours ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (5 hours ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (5 hours ago)

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (8 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (8 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (9 hours ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (9 hours ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (9 hours ago)

Malayali Vartha Recommends