Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: പ്രതി നിവേദ്യയുടെ ഫോൺവിളികളിലും വാട്സ്ആപ്പ് ചാറ്റുകളിലും വിപുലമായ പരിശോധനയുമായി പോലീസ്...


2 വർഷം ഒരേ മേൽക്കൂരയ്ക്ക് കീഴിൽ ഒളിപ്പിച്ച കറുത്ത സത്യങ്ങൾ; ഒടുവിൽ അഹമ്മദാബാദിനെ നടുക്കിയ ആ മൂന്ന് മരണങ്ങളുടെ നിഗൂഢത പുറത്ത്...


ശക്തമായ തെളിവുകൾക്ക് മുന്നിൽ 'രക്ഷാകവചം' തീർക്കാൻ പ്രതിഭാഗം; കലിഫോർണിയ ഇരട്ടക്കൊലക്കേസ് വിചാരണ ഒക്ടോബറിലേക്ക് മാറ്റി...


"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...


അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?

2025ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

18 AUGUST 2026 05:14 PM IST
മലയാളി വാര്‍ത്ത

2025ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് കായിക മന്ത്രാലയം. മലയാളികളായ ട്രീസ ജോളിക്കും മുഹമ്മദ് അജ്മലിനുമടക്കം 17 പേര്‍ക്ക് അര്‍ജുന അവാര്‍ഡ്. എന്നാല്‍, രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍ രത്‌ന പുരസ്‌കാരത്തിന് ഇത്തവണ ആരെയും തിരഞ്ഞെടുത്തില്ല.

മുന്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് അരുണ്‍ കുമാര്‍ മിശ്ര അദ്ധ്യക്ഷനായ സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. അത്‌ലറ്റിക് പരിശീലകന്‍ പര്‍വീര്‍ സിംഗ്, ബോക്‌സിംഗ് പരിശീലകന്‍ ഛോട്ടേ ലാല്‍ യാദവ്, ഷൂട്ടിംഗ് പരിശീലകന്‍ നേഹ നന്ദകുമാര്‍ ചവാന്‍ എന്നിവര്‍ക്ക് ദ്രോണാചാര്യ അവാര്‍ഡ് ലഭിക്കും. ലൈഫ്‌ടൈം വിഭാഗത്തില്‍ ബോക്‌സിംഗ് പരിശീലകന്‍ ധര്‍മ്മേന്ദ്ര സിംഗ് യാദവ്, ഗുസ്തി പരിശീലകന്‍ വീരേന്ദ്ര കുമാര്‍ എന്നിവരെയും തിരഞ്ഞെടുത്തു.

മുന്‍ ഫുട്‌ബോള്‍ താരം ഐ അരുമൈനായകത്തിന് ലൈഫ് ടൈം ഇനത്തില്‍ അര്‍ജുന അവാര്‍ഡ് ലഭിക്കും. ഹൈ ജമ്പ് താരം തേജസ്വിന്‍ ശങ്കര്‍, സ്പ്രിന്റര്‍മാരായ മുഹമ്മദ് അജ്മല്‍ വി, പ്രിയങ്ക ഗോസ്വാമി, ബാഡ്മിന്റന്‍ താരങ്ങളായ ട്രീസ ജോളി, ഗായത്രി ഗോപിചന്ദ്, ചെസ് താരങ്ങളായ വിദിത് ഗുജറാത്തി, ദിവ്യ ദേശ്മുഖ്, ഹോക്കി താരങ്ങളായ ലാല്‍റെംസിയാമി, രാജ്കുമാര്‍ പാല്‍, ഷൂട്ടര്‍ അഖില്‍ ഷിയോറാന്‍, പാരാ ഷൂട്ടര്‍ രുദ്രാന്‍ഷ് ഖണ്ഡേവാള്‍, പാരാ അത്‌ലറ്റ് ഏക്ത ഭ്യാന്‍ എന്നിവരാണ് അര്‍ജുന പുരസ്‌കാരത്തിന് അര്‍ഹരായത്. റോവര്‍ അരവിന്ദ് സിംഗ്, ബോക്‌സര്‍ അരവിന്ദ് സിംഗ്, ബോക്‌സര്‍ നരേന്ദ്ര, കബഡി താരങ്ങളായ സുര്‍ജീത്, പൂജ, ഡെഫ് ഷൂട്ടര്‍ ധനുഷ് ശ്രീകാന്ത് എന്നിവരാണ് പട്ടികയിലെ മറ്റ് താരങ്ങള്‍.

1962ലെ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമില്‍ അംഗമായിരുന്നു ദ്രോണാചാര്യ അവാര്‍ഡ് നേടിയ അരുണാനായക്. കരിയറില്‍ മൂന്ന് ഡ്യൂറന്റ് കപ്പ് കിരീടങ്ങളാണ് അദ്ദേഹം നേടിയിട്ടുള്ളത്. കഴിഞ്ഞ നാല് വര്‍ഷത്തെ മികച്ച പ്രകടനം, നേതൃത്വം, കായികമനോഭാവം, അച്ചടക്കം എന്നിവ പരിഗണിച്ചാണ് അര്‍ജുന പുരസ്‌കാരം നല്‍കുന്നത്.

2025ല്‍ ഖേല്‍ രത്‌ന പുരസ്‌കാരത്തിനായി ആരെയും തിരഞ്ഞെടുത്തിട്ടില്ല. 2024ല്‍ നാല് താരങ്ങള്‍ക്കാണ് രാജ്യത്തെ പരമോന്നത കായിക ബഹുമതി ലഭിച്ചത്. ചെസ് ലോക ചാമ്പ്യന്‍ ഡി ഗുകേഷ്, ഇന്ത്യന്‍ പുരുഷ ടീം ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് സിംഗ്, പാരാ അത്‌ലറ്റ് പ്രവീണ്‍ കുമാര്‍, ഒളിമ്പിക് മെഡല്‍ ജേതാവ് മനു ഭാക്കര്‍ എന്നിവരായിരുന്നു കഴിഞ്ഞ വര്‍ഷത്തെ ഖേല്‍ രത്‌ന ജേതാക്കള്‍. 2024ല്‍ ഡിസംബറില്‍ ലോക ചെസ് ചാമ്പ്യനായതോടെയാണ് ഗുകേഷ് ഖേല്‍ രത്‌നയ്ക്ക് അര്‍ഹനായത്. ഒരു ഒളിമ്പിക്‌സില്‍ രണ്ട് മെഡല്‍ നേടുന്ന സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ആദ്യ താരമായി മനു ഭാക്കറും ചരിത്രം കുറിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്യാപ്റ്റൻ സ്മിത്തിന്റെ നില ഗുരുതരം..! എയർലിഫ്റ്റ് ചെയ്തു. കോക്പിറ്റിൽ ഇറാന്റെ വൃത്തികേട്..! അക്രമിയായ പൈലറ്റിനെ തൂക്കിക്കൊല്ലും..!  (3 minutes ago)

ചെന്നിത്തല മുഖ്യമന്ത്രി ? ഹൈക്കമാന്റിൽ ചരടുവലികൾ 2004 ന് സമാനം പക്ഷേ ലീഗും ജോസഫും ?  (8 minutes ago)

അടൂര്‍ പ്രകാശിനെ പരസ്യമായി തള്ളി ആരോഗ്യ മന്ത്രി കെ. മുരളീധരന്‍  (2 hours ago)

ഷൂട്ടിങിനിടെ അമിതാഭ് ബച്ചന് പരിക്കേറ്റു  (2 hours ago)

മുഖ്യമന്ത്രി വിഡി സതീശനെതിരായ പരസ്യപ്രസ്താവനയില്‍ യോജിപ്പില്ലെന്ന് കെസി വേണുഗോപാല്‍  (2 hours ago)

വ്യാജ കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ ഉപയോഗിച്ച് സൈബര്‍ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്  (2 hours ago)

പ്രിയദർശിനി ബസുകളിൽ യാത്രാത്തിരക്കിൽ ഫോൺ കവർച്ച വ്യാപകം; വനിതാ ജീവനക്കാരുടെ മൊബൈലുകൾ നഷ്ടപ്പെട്ടു, ജാഗ്രത വേണമെന്ന് പോലീസ്...  (3 hours ago)

കണ്ണടച്ചാലും വിമാനത്തിൽ എന്ത് നടക്കുമെന്ന് എനിക്കറിയാം"; കോക്പിറ്റിലെ അക്രമിയെ വീഴ്ത്തിയ ഇന്ത്യൻ പൈലറ്റ് സ്മിത്തിനെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രി മോദി...  (3 hours ago)

ആർമി ഓഫീസർ ചമഞ്ഞ് ഇൻസ്റ്റഗ്രാം വഴി വിവാഹവാഗ്ദാനം; യുവതിയിൽ നിന്ന് ലക്ഷങ്ങളും നഗ്നചിത്രങ്ങളും തട്ടിയ പ്രതി വിഴിഞ്ഞത്ത് പിടിയിൽ...  (3 hours ago)

വീഡിയോ നീക്കം ചെയ്ത പൊലീസ് നടപടി അന്യായമാണെന്ന് മുഖ്യമന്ത്രി  (3 hours ago)

അടൂരിനെ നടുക്കി തട്ടിക്കൊണ്ടുപോകൽ ശ്രമം; അഞ്ചാം ക്ലാസുകാരനെ ഒമ്നി വാനിലെത്തിയ ആറംഗസംഘം ബലമായി പിടിച്ചുകൊണ്ടുപോയി, ബോധം കെടുത്തി വഴിയിൽ ഉപേക്ഷിച്ചു...  (3 hours ago)

ഓപ്പറേഷൻ തൂഫാന് കുട്ടികളുടെ കത്ത്; 'പ്രിയപ്പെട്ട മക്കളെ' എന്ന് വിളിച്ച് ആഭ്യന്തരമന്ത്രിയുടെ മറുപടി...  (3 hours ago)

കൊച്ചിയിൽ സ്വകാര്യ ബസുകളുടെ അനിയന്ത്രിത സർവീസിനെതിരെ കർശന നടപടി; മദ്യപിച്ച് ബസ് ഓടിച്ച 41 ഡ്രൈവർമാർക്കെതിരെ കേസ്  (3 hours ago)

ഐഇഡിസി ഉച്ചകോടി സ്റ്റാർട്ടപ്പ് എക്‌സ്‌പോയിൽ ശ്രദ്ധേയമായി വിദ്യാർത്ഥികളുടെ നൂതനാശയങ്ങൾ  (3 hours ago)

ഇബിജി ഗ്രൂപ്പിൽ അർമ ക്യാപിറ്റലിൻ്റെ 10 കോടി രൂപയുടെ നിക്ഷേപം  (3 hours ago)

Malayali Vartha Recommends